മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത് പവാർ സത്യപ്രതിജ്ഞ ചെയ്തു. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പവർ സത്യ പ്രതിജ്ഞ ചെയ്യുന്നത്. ആദ്യം ബിജെപിക്കൊപ്പമായിരുന്നുവെങ്കിൽ ഇത്തവണ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യ സർക്കാരിനൊപ്പമാണ് സത്യപ്രതിജ്ഞ. ഉദ്ദവ് താക്കറെയുടെ മന്ത്രിസഭാ വികസനത്തെ തുടർന്നാണ് പവാർ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കെത്തിയത്.
നേരത്തെ ബിജെപിയുമായി കൈകോർത്ത അജിത് പവാർ, ഫഡ്നവിസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ 80 മണിക്കൂർ മാത്രമെ ആ സർക്കാരിന് ആയുസ് ഉണ്ടായിരുന്നുള്ളു. ഇതിനെ തുടർന്ന് എൻസിപിയിലേക്ക് തന്നെ അജിത് മടങ്ങിയെത്തി.
താക്കറെയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിലും അജിത് പവാർ തന്നെയാകും ഉപമുഖ്യമന്ത്രിയാവുക എന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ വന്നിരുന്നതുമാണ്. ആദിത്യ താക്കറെയുടെ പേര് മന്ത്രിമാരുടെ പട്ടികയിൽ പരിഗണിക്കപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.