നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Akasa Air |  'ഇത് നിങ്ങളുടെ ആകാശം'; ലോഗോയും ടാഗ്‍ലൈനും പുറത്തിറക്കി ആകാശ എയർ

  Akasa Air |  'ഇത് നിങ്ങളുടെ ആകാശം'; ലോഗോയും ടാഗ്‍ലൈനും പുറത്തിറക്കി ആകാശ എയർ

  ജെറ്റ് എയർവേയ്‌സിന്റെ ഒഴിവ് നികത്താനാണ് ആകാശയുടെ ശ്രമം

  (Image Source: Twitter/@AkasaAir)

  (Image Source: Twitter/@AkasaAir)

  • Share this:
   ഇന്ത്യയിലെ പുതിയ എയർലൈനായ ആകാശ എയർ (Akasa Air) 'ഇറ്റ്സ് യുവർ സ്‌കൈ' ('It's Your Sky') എന്ന ടാഗ്‌ലൈനും ഓറഞ്ച്, പർപ്പിൾ നിറങ്ങളിലുള്ള 'റൈസിംഗ് എ' ലോഗോ അടങ്ങിയ എയർക്രാഫ്റ്റ് ലൈവറിയും പുറത്തിറക്കി. പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻജുൻവാല (Rakesh Jhunjhunwala), വ്യോമയാന വിദഗ്ധരായ വിനയ് ദുബെ, ആദിത്യ ഘോഷ് എന്നിവരുടെ സംയുക്ത സംരംഭമായ ആകാശ എയറിന് ഒക്ടോബറിൽ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ (Ministry of Civil Aviation) നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.

   'റൈസിംഗ് എ' എന്ന ചിഹ്നം ആകാശത്ത് നിന്നുള്ള ഘടകങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയതാണെന്ന് എയർലൈൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. "ഇത് ഉദയ സൂര്യന്റെ ഊഷ്മളതയെയും ഒരു പക്ഷിയുടെ അനായാസമായ പറക്കലിനെയും വിമാന ചിറകിന്റെ വിശ്വാസ്യതയെയും പ്രതീകപ്പെടുത്തുന്നു" എന്നും പ്രസ്താവനയിൽ പറയുന്നു. എല്ലാവരെയും ചേർത്ത് നിർത്തുന്നതിനും എല്ലാ ഇന്ത്യക്കാരെയും അവരുടെ സാമൂഹിക സാമ്പത്തിക സാംസ്കാരിക പശ്ചാത്തലങ്ങൾ പരിഗണിക്കാതെ ഉൾക്കൊള്ളുന്നതിനുമുള്ള അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് 'ഇറ്റ്സ് യുവർ സ്കൈ' എന്ന ടാഗ്‍ലൈൻ വഴി ബ്രാൻഡ് ലക്ഷ്യമിടുന്നതെന്നും എയർലൈൻ അഭിപ്രായപ്പെട്ടു.

   ബ്രാൻഡ് നിറങ്ങളായ 'സൺറൈസ് ഓറഞ്ച്', 'പാഷനേറ്റ് പർപ്പിൾ' എന്നിവ എയർലൈനിന്റെ ഊഷ്മളതയും യുവത്വവും പ്രതിഫലിപ്പിക്കുന്നതാണെന്നും എയ‍ർലൈൻ വ്യക്തമാക്കി.

   72 '737 മാക്‌സ്' വിമാനങ്ങൾക്കായി യുഎസ് ആസ്ഥാനമായുള്ള വിമാന നിർമ്മാതാക്കളായ ബോയിംഗുമായി എയർലൈൻ കഴിഞ്ഞ മാസം കരാ‍‍‍ർ ഒപ്പിട്ടിരുന്നു. 2022ന്റെ ആദ്യ പകുതിയിൽ തന്നെ വിമാനം സ‍ർവ്വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

   ഇന്ത്യൻ നാരോ ബോഡി എയർക്രാഫ്റ്റ് വിപണിയിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന ആകാശയുടെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് പുതിയ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം. അതേ സമയം ഇന്ത്യൻ വിപണിയിൽ ബോയിംഗിന് ലഭിക്കുന്ന മികച്ച പിന്തുണയാണിത്. ജെറ്റ് എയർവേയ്‌സ് വിപണിയിൽ നിന്ന് പുറത്തായതോടെ ബോയിംഗിന് നിലവിൽ ഇന്ത്യയിൽ നാരോ ബോഡി എയർക്രാഫ്റ്റുകൾക്ക് ഒരു ഉപഭോക്താവ് മാത്രമേയുള്ളൂ. അത് സ്‌പൈസ് ജെറ്റ് ആണ്. സ്‌പൈസ്‌ജെറ്റ് 200 737 മാക്‌സ് വിമാനങ്ങൾക്കാണ് നിലവിൽ ഓർഡർ നൽകിയിട്ടുള്ളത്.

   ജെറ്റ് എയർവേയ്‌സിന്റെ ഒഴിവ് നികത്താനാണ് ആകാശയുടെ ശ്രമം. മുമ്പ് 737 മാക്‌സിന്റെ വലിയ ഓർഡറുകളുണ്ടായിരുന്ന എയ‍ർവെയ്സ് ആയിരുന്നു ജെറ്റ്. എന്നാൽ 2019 മാർച്ചിൽ ജെറ്റ് എയ‍‍ർവെയ്സ് സ‍ർവ്വീസുകൾ പൂ‍ർണമായും നി‍ർത്തലാക്കി. ജെറ്റ് എയ‍ർവെയ്സിലുണ്ടായിരുന്ന ജീവനക്കാരെയാണ് ആകാശ തിരഞ്ഞെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ജെറ്റ് ഉപയോ​ഗിച്ചിരുന്ന 737 മാക്സ് തിരഞ്ഞെടുക്കുന്നത് വഴി ടീമിന്റെ 737 വിമാനങ്ങളുമായുള്ള പരിചയസമ്പത്ത് ഉപയോഗപ്പെടുത്താനും സാധിക്കും. ഇന്ത്യൻ വ്യോമയാന മേഖലയിൽ കുറഞ്ഞ നിരക്കിലുള്ള ചെറുകിട വിമാനങ്ങൾക്കാണ് ആധിപത്യം. എന്നാൽ ചെലവേറിയതും വികസിക്കാത്തതുമായ എയർപോർട്ടുകൾ, മറ്റ് നിയന്ത്രണങ്ങൾ എന്നിവ കുറഞ്ഞ നിരക്കിലുളള വിമാനങ്ങളെ കാര്യക്ഷമമല്ലാതാക്കുന്നു.
   Published by:Jayesh Krishnan
   First published:
   )}