നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Akasa | പറന്നുയരാൻ ഒരുങ്ങി ആകാശ എയ‍ർലൈൻ; ബോയിങ്ങിന് 72 വിമാനങ്ങൾക്കായി ഓർഡർ നൽകി

    Akasa | പറന്നുയരാൻ ഒരുങ്ങി ആകാശ എയ‍ർലൈൻ; ബോയിങ്ങിന് 72 വിമാനങ്ങൾക്കായി ഓർഡർ നൽകി

    2022ൽ വാണിജ്യ വിമാന സർവീസുകൾ ആരംഭിക്കാനാണ് പദ്ധതിയിടുന്നതെന്ന് കരാറിനെക്കുറിച്ച് വ്യക്തമാക്കിയ ഒരു പ്രസ്താവനയിൽ കമ്പനി അറിയിച്ചു.

    Representative Image

    Representative Image

    • Share this:
      ശതകോടീശ്വരനും നിക്ഷേപകനുമായ രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ള ഇന്ത്യൻ സ്റ്റാർട്ടപ്പ് എയർലൈനായ ആകാശ 72 വിമാനങ്ങൾക്കായി ബോയിംഗിന് ഓർഡർ നൽകി.

      2022ൽ വാണിജ്യ വിമാന സർവീസുകൾ ആരംഭിക്കാനാണ് പദ്ധതിയിടുന്നതെന്ന് കരാറിനെക്കുറിച്ച് വ്യക്തമാക്കിയ ഒരു പ്രസ്താവനയിൽ കമ്പനി അറിയിച്ചു. ഇന്ത്യയിലുടനീളം വർദ്ധിച്ചു വരുന്ന ആവശ്യം കണക്കിലെടുത്ത് പുതിയ 737 വിമാനങ്ങളുടെ പുറത്തിറക്കാനാണ് പദ്ധതിയിടുന്നതെന്നും ആകാശ എയർലൈൻ വ്യക്തമാക്കി.

      “ഏകദേശം 9 ബില്യൺ ഡോളർ മൂല്യമുള്ള ഈ ഓർഡർ അതിവേഗം വളരുന്ന ഇന്ത്യൻ വിപണിയെ സഹായിക്കുന്നതിനൊപ്പം 737 വിമാനങ്ങളുടെ കഴിവിനുള്ള അംഗീകാരം കൂടിയാണ്” എന്ന് ബോയിംഗ് ഒരു പ്രസ്താവനയിൽ പറഞ്ഞു. “ആകാശ എയറിന്റെ ഓർഡറിൽ 737 MAX കുടുംബത്തിൽ നിന്നുള്ള രണ്ട് വകഭേദങ്ങൾ ഉൾപ്പെടുന്നു. 737-8ളം ഉയർന്ന ശേഷിയുള്ള 737-8-200ഉം. വിശ്വാസ്യതയും മെച്ചപ്പെട്ട യാത്രാനുഭവവും നൽകിക്കൊണ്ട്, 737 മാക്സ് ആഭ്യന്തര വിപണിയിൽ ആകാശ എയറിന് മത്സരാധിഷ്ഠിത മുൻതൂക്കം ഉറപ്പാക്കുമെന്നും“ ബോയിംഗ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

      ഇന്ത്യൻ നാരോ ബോഡി എയർക്രാഫ്റ്റ് വിപണിയിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന ആകാശയുടെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് പുതിയ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം. അതേ സമയം ഇന്ത്യൻ വിപണിയിൽ ബോയിംഗിന് ലഭിക്കുന്ന മികച്ച പിന്തുണയാണിത്.

      യുഎസ് എയർക്രാഫ്റ്റ് നിർമ്മാതാക്കളായ ബോയിംഗ് അതിന്റെ പുനർ നിർമ്മിച്ച 737 മാക്സ് വിമാനവുമായി വിപണിയിൽ വൈകിയാണ് എത്തിയത്. രണ്ട് വലിയ തകർച്ചകളും ചില കമ്പനികൾ സർവ്വീസ് നിർത്തലാക്കിയതും നിർമ്മാതാവിന് കൂടുതൽ തിരിച്ചടിയായിരുന്നു.

      ജെറ്റ് എയർവേയ്‌സ് വിപണിയിൽ നിന്ന് പുറത്തായതോടെ ബോയിംഗിന് നിലവിൽ ഇന്ത്യയിൽ നാരോ ബോഡി എയർക്രാഫ്റ്റുകൾക്ക് ഒരു ഉപഭോക്താവ് മാത്രമേയുള്ളൂ. അത് സ്‌പൈസ് ജെറ്റ് ആണ്. സ്‌പൈസ്‌ജെറ്റ് 200 737 മാക്‌സ് വിമാനങ്ങൾക്കാണ് നിലവിൽ ഓർഡർ നൽകിയിട്ടുള്ളത്. എന്നാൽ റെഗുലേറ്റർ വിമാന സർവ്വീസ് അനുവദിച്ചതിന് ശേഷവും സ്പൈസ് ജെറ്റ് എയർലൈൻ മാക്‌സ് വിമാനങ്ങളുടെ സർവ്വീസ് പുനരാരംഭിച്ചിട്ടില്ല.

      വിപണിയിലെ കണക്കുകൾ
      ഡിജിസിഎയുടെ (DGCA) വെബ്‌സൈറ്റിൽ നിന്നുള്ള കണക്കുകൾ അനുസരിച്ച് ഒക്‌ടോബർ മധ്യത്തോടെ ഇന്ത്യയിൽ 700ൽ താഴെ യാത്രാ വിമാനങ്ങളാണുള്ളത്. ഇതിൽ 65 ശതമാനവും എയർബസാണ്. 100% വിഹിതവുമായി ഇന്ത്യയിലെ വൈഡ് ബോഡി വിമാന വിപണിയിൽ ബോയിംഗ് ആണ് ആധിപത്യം പുലർത്തുന്നത്. എന്നാൽ രാജ്യത്ത് വളരെ കുറച്ച് വൈഡ് ബോഡി വിമാനങ്ങൾ മാത്രമേ ഉള്ളൂ.

      മൊത്തം പാസഞ്ചർ വിമാനങ്ങൾ വിശകലനം ചെയ്യുമ്പോൾ, നാരോ ബോഡി എയർക്രാഫ്റ്റുകൾ 78%, ടർബോ പ്രോപ്പുകൾ 14%, വൈഡ് ബോഡി 7%, റീജിയണൽ ജെറ്റുകൾ 1% എന്നിങ്ങനെയാണുള്ളത്. നാരോ ബോഡി സെഗ്‌മെന്റിൽ ഇന്ത്യയിൽ 540 വിമാനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 83% (451) എയർബസ് ആണ്. 89 എണ്ണം മാത്രമേ ബോയിംഗ് ഉള്ളൂ.

      ഇന്ത്യയിൽ മാത്രമല്ല അയൽരാജ്യങ്ങളിലും എയർബസ് ആധിപത്യം
      ഒരു എയർലൈൻ ഒരു എയർക്രാഫ്റ്റ് ടൈപ്പിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നത് വളരെ അപൂർവമാണ്. എന്നാൽ സിംഗപ്പൂർ എയർലൈൻസിന്റെ ഉപസ്ഥാപനമായ സിൽക്ക് എയർ A320ൽ നിന്ന് 737 വിമാനങ്ങളിലേക്ക് മാറിയിരുന്നു. യുണൈറ്റഡ് എയർലൈൻസ് പോലുള്ള വലിയ വിമാനങ്ങൾക്ക് A320 വിമാനങ്ങളും 737 വിമാനങ്ങളുമുണ്ട്. എന്നാൽ ഇന്ത്യൻ വ്യോമയാന വിപണി അത്ര വലുതല്ല. ഒരു എയർക്രാഫ്റ്റിൽ നിന്ന് മറ്റൊന്നിലേയ്ക്ക് മാറുന്നതിനുള്ള ചെലവ് ഇതിനകം സമ്മർദ്ദത്തിലായ വ്യോമയാന വ്യവസായത്തെ സംബന്ധിച്ച് വളരെ ഉയർന്നതാണ്.

      ഇൻഡിഗോയും ഗോ ഫസ്റ്റുമായി (മുമ്പ് ഗോ എയർ എന്നറിയപ്പെട്ടിരുന്നു) എയർബസ് തന്നെയാണ് ഇന്ത്യൻ വിപണിയിൽ മുന്നിട്ട് നിൽക്കുന്നത്. ടാറ്റ ഗ്രൂപ്പ് കാരിയറായ വിസ്താര, എയർ ഏഷ്യ ഇന്ത്യ, എയർ ഇന്ത്യ എന്നിവയും എയർബസ് വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ബോയിംഗിന് ഇന്ത്യൻ വിപണിയിൽ ആധിപത്യം സ്ഥാപിക്കുക എന്നത് അൽപ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്.

      ഇന്ത്യയുടെ അയൽരാജ്യമായ ശ്രീലങ്കയിലും മുഴുവൻ എയർബസ് വിമാനങ്ങളാണുള്ളത്. അതുപോലെ തന്നെ പാകിസ്ഥാനിലും നാരോ ബോഡി വിമാനങ്ങൾ മുഴുവനും എയർബസ് വിമാനങ്ങളാണ്. നേപ്പാൾ എയർലൈൻസും A320 വിമാനങ്ങളാണ് ഉപയോ​ഗിക്കുന്നത്. ‌എന്നാൽ ബംഗ്ലാദേശിൽ മാത്രം 737 വിമാനങ്ങളാണ് വിമാനക്കമ്പനികൾ ഉപയോ​ഗിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ആകാശയുടെ പുതിയ ഓ‍‍ർഡ‍ർ ബോയിംഗിന് ഒരു ആശ്വാസ സമ്മാനം തന്നെയാണ്.

      ആകാശ ലക്ഷ്യം വയ്ക്കുന്നത് എന്ത്?
      ജെറ്റ് എയർവേയ്‌സിന്റെ ഒഴിവ് നികത്താനാണ് ആകാശയുടെ ശ്രമം. മുമ്പ് 737 മാക്‌സിന്റെ വലിയ ഓർഡറുകളുണ്ടായിരുന്ന എയ‍ർവെയ്സ് ആയിരുന്നു ജെറ്റ്. എന്നാൽ 2019 മാർച്ചിൽ ജെറ്റ് എയ‍‍ർവെയ്സ് സ‍ർവ്വീസുകൾ പൂ‍ർണമായും നി‍ർത്തലാക്കി. ജെറ്റ് എയ‍ർവെയ്സിലുണ്ടായിരുന്ന ജീവനക്കാരെയാണ് ആകാശ തിരഞ്ഞെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ജെറ്റ് ഉപയോ​ഗിച്ചിരുന്ന 737 തിരഞ്ഞെടുക്കുന്നത് വഴി ടീമിന്റെ 737 വിമാനങ്ങളുമായുള്ള പരിചയസമ്പത്ത് ഉപയോഗപ്പെടുത്താനും സാധിക്കും. സർട്ടിഫിക്കേഷൻ, എഒപി, ഉപഭോക്തൃ സേവനം എന്നിവയ്‌ക്ക് ആവശ്യമായ നടപടിക്രമങ്ങളും വേ​ഗത്തിൽ നടപ്പിലാക്കാൻ ആകാശയ്ക്ക് സാധിക്കും.

      എന്നാൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം പരിശീലനം ലഭിച്ച ജീവനക്കാരാണ്. രാജ്യത്തെ മറ്റൊരു 737 ഓപ്പറേറ്ററായ സ്‌പൈസ്‌ജെറ്റിൽ ശമ്പള പ്രശ്‌നങ്ങൾ കാരണം പൈലറ്റുമാ‍ർ രാജി വയ്ക്കുന്നുണ്ട്. ജെറ്റ് എയർവേയ്‌സിന് ശേഷം അവസരങ്ങൾ ലഭിക്കാത്ത പരിശീലനം ലഭിച്ച ധാരാളം പേരുമുണ്ട്. ഇവരെ ഉപയോഗപ്പെടുത്താനാണ് ആകാശ ശ്രമിക്കുന്നത്.

      എയ‍‍ർബസ് A320, A220 എന്നിവയുടെ ഡെലിവറിക്കായി വളരെക്കാലം കാത്തിരിക്കേണ്ടി വരുന്നതും എയർബസിൽ നിന്ന് പിന്മാറാനുള്ള ഒരു കാരണമായിരിക്കാം.

      പുതിയ ഓർഡറിനെക്കുറിച്ച്
      പുതിയ ഓ‍ർഡറിന്റെ കൃത്യമായ മൂല്യവും ഡെലിവറി ഷെഡ്യൂളും എയർലൈനോ ബോയിംങോ പങ്കുവച്ചിട്ടില്ല. ഇന്ത്യയിലെ ഏറ്റവും വലിയ എയ‍ർലൈനായ ഇൻഡി​ഗോയുടെ ഡെലിവറിയും വളരെ സാവധാനത്തിലായിരുന്നു. ആദ്യ വർഷങ്ങളിൽ പ്രതിവർഷം 10 വിമാനങ്ങളിൽ താഴെ മാത്രമാണ് ഇൻഡി​ഗോ എടുത്തത്.

      രാജ്യത്തെ 737 ഓപ്പറേറ്റർമാരിൽ ഇനി മുതൽ സ്‌പൈസ്‌ജെറ്റ് മാത്രമായിരിക്കില്ല എന്നതിനാൽ സ്‌പൈസ്‌ജെറ്റിൽ മികച്ച സ്വാധീനം ചെലുത്താനും ഈ ഓർഡർ വഴി ബോയിങ്ങിന് സാധിക്കും. വിസ്താരയ്ക്ക് 737ന്റെ ഒരു ചെറിയ വിമാനം ഉണ്ട്, അത് ഉടൻ പുറത്തിറങ്ങും.

      ആകാശയ്ക്ക് ഇന്ത്യൻ വ്യോമയാന മേഖലയിൽ ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ആകാശയുടെ കാര്യത്തിൽ ജുൻജുൻവാലയ്ക്ക് ഏറെ പ്രതീക്ഷകളുണ്ട്. എന്നാൽ ഓർഡർ നൽകിയ വിമാനങ്ങളുടെ എണ്ണമായ 72 എങ്ങനെ വന്നുവെന്നാണ് ചിലരുടെ സംശയം. കാരണം ​ഗോ ഫസ്റ്റും ആദ്യമായി 72 A320neo വിമാനങ്ങളാണ് ഓ‍ർഡർ നൽകിയിരുന്നത്. ഇതേ എണ്ണം തന്നെയാണ് ഇപ്പോൾ ആകാശയും ആവ‌‍ർത്തിച്ചിരിക്കുന്നത്.
      Published by:Jayesh Krishnan
      First published:
      )}