മുംബൈ: ആകാശ് അംബാനി- ശ്ലോക മെഹ്ത്ത രാജകീയ വിവാഹം മാർച്ച് ഒൻപതിന് മുംബൈയിലാണ് നടന്നത്. ഷാരുഖ് ഖാനും ഭാര്യ ഗൗരിയും മുതൽ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും ഭാര്യ ചെറിയും വരെയുള്ള പ്രമുഖർ വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ മുംബൈയിലെത്തിയിരുന്നു. ദക്ഷിണേന്ത്യയിൽ നിന്ന് സൂപ്പർ സ്റ്റാർ രജനികാന്തും മകൾ സൗന്ദര്യയും മരുമകൻ വിശാഗനും ചടങ്ങിനെത്തി. വിവാഹവേദിയിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിനും ഹർഭജൻ സിംഗിനും ഒപ്പം രജനികാന്ത് നിൽക്കുന്ന ഫോട്ടോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
ഹർഭജൻ സിംഗാണ് ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. വിവാഹവേദിയിൽ മൂന്നുപേരും ചേർന്ന് നിൽക്കുന്നതാണ് ചിത്രത്തിൽ. 'ഇതാ 100 ദശലക്ഷം ഡോളർ വിലമതിക്കുന്ന ചിത്രം. ലക്ഷ്യം നേടാൻ പ്രചോദനമാകുന്ന ഇതിഹാസങ്ങൾക്കൊപ്പമുള്ള ചിത്രം. പാജി ദി ഗ്രേറ്റ് സച്ചിൻ ടെൻഡുൽക്കറും, തലൈവർ രജനികാന്തും'- അടിക്കുറിപ്പായി ഹർഭജൻ കുറിച്ചു.
കഴിഞ്ഞ ദിവസം രാത്രി മുംബൈയിലായിരുന്നു ആകാശിന്റെയും ശ്ലോകയുടെയും വിവാഹ സൽക്കാരം. ഇതിന് മുൻപ് ജിയോ വേൾഡ് സെന്ററിൽ വിവാഹ പാർട്ടിയും നടന്നിരുന്നു. അതിഥികളുടെ നീണ്ട നിര തന്നെ വിവാഹത്തിന് എത്തി. ഐക്യരാഷ്ട്ര സഭ മുൻ സെക്രട്ടറി ജനറൽ ബാൻ കി മൂണ്‍, പ്രമുഖ രാഷ്ട്രീയ നേതാക്കൾ, വ്യവസായികൾ, ബോളിവുഡ് താരങ്ങൾ, ക്രിക്കറ്റ് താരങ്ങൾ എന്നിവർ ദമ്പതികൾക്ക് ആശംസകൾ നേരാൻ എത്തിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.