നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • 'UPയിൽ നിന്ന് പ്രധാനമന്ത്രിമാർ ഉണ്ടായിട്ടുണ്ട്; ഇത്തവണയും അത് ആവർത്തിക്കും': അഖിലേഷ് യാദവ്

    'UPയിൽ നിന്ന് പ്രധാനമന്ത്രിമാർ ഉണ്ടായിട്ടുണ്ട്; ഇത്തവണയും അത് ആവർത്തിക്കും': അഖിലേഷ് യാദവ്

    • Share this:
      ലഖ്‍‍നൗ: കഴിഞ്ഞകാലങ്ങളിൽ ഉത്തർപ്രദേശിൽ നിന്ന് പ്രധാനമന്ത്രിമാർ ഉണ്ടായിട്ടുണ്ടെന്നും ഇത്തവണയും അത് ആവർത്തിക്കുമെന്നും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ലഖ്‍‍നൗവിൽ ബി എസ് പി നേതാവ് മായാവതിയുമായി ചേർന്ന് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മായാവതിയെ പിന്തുണയ്ക്കുമോ എന്ന് ചോദ്യത്തിന് ഉത്തരമായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

      ബി എസ് പി നേതാവ് മായാവതിയും എസ് പി നേതാവ് അഖിലേഷ് യാദവും ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യം ഒരുമിച്ച് മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇരു പാർട്ടികളും 38 സീറ്റുകളി വീതം മത്സരിക്കുമെന്നും പറഞ്ഞിരുന്നു.

      ഇനി BJPയുടെ ഉറക്കം കെടുത്തുന്ന രാത്രികളെന്ന് മായാവതി; BSP-SP മഹാസഖ്യം യാഥാർത്ഥ്യമായി
       എസ് പി - ബി എസ് പി സഖ്യത്തിനായി മുൻകൈ എടുത്ത മായാവതിയെ അഭിനന്ദിക്കുകയാണെന്ന് വാർത്താസമ്മേളനത്തിൽ അഖിലേഷ് യാദവ് പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ ബി ജെ പി ഭരണത്തിൻ കീഴിൽ പാവപ്പെട്ടവരും കർഷകരും പീഡനത്തിന് ഇരയാകുകയാണെന്ന് അഖിലേഷ് പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും ദളിതരുടെയും അവസ്ഥ സങ്കൽപിക്കാൻ കഴിയുന്നതിനും അപ്പുറമായി. ബി ജെ പിയുടെ അഹങ്കാരത്തെ പരാജയപ്പെടുത്താൻ എസ് പിയും ബി എസ് പിയും ഒരുമിച്ച് വരേണ്ടത് അത്യാവശ്യമാണെന്നും അഖിലേഷ് പറഞ്ഞു.

      First published: