ന്യൂഡൽഹി: ഉത്തര്‍പ്രദേശില്‍ മഹാസഖ്യം തകര്‍ന്നു. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് സമാജ് വാദി പാര്‍ട്ടിയും ബഹുജൻ സമാജ് വാദി പാർട്ടിയും വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് നേട്ടമുണ്ടാക്കാനായില്ലെന്ന ബി എസ് പി വിമര്‍ശനത്തിന് പിന്നാലെയാണ് എസ് പിയും നിലപാട് വ്യക്തമാക്കിയത്. ഉപതെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് അഖിലേഷ് യാദവും വ്യക്തമാക്കി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും തനിച്ച് ജനവിധി തേടുമെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ പതിനൊന്ന് നിയമസഭ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ബി എസ് പിയും ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. യാദവ വോട്ടുകള്‍ ലഭിക്കാഞ്ഞതാണ് പല മണ്ഡലങ്ങളിലും പരാജയത്തിന് കാരണമായി ബി എസ് പി വിലയിരുത്തുന്നത്. സഖ്യം വേണ്ടെന്നുള്ള തീരുമാനം താത്കാലികമാണെന്നാണ് മായാവതിയുടെ നിലപാട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി എസ് പിയാണ് എസ് പി യെക്കാള്‍ നേട്ടമുണ്ടാക്കിയത്.
'സംസ്ഥാനത്തെ നിലവിലെ സാഹചര്യം നോക്കുമ്പോള്‍ ഉപതെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് മത്സരിക്കുന്നതാണ് നല്ലത്. സമാജ് വാദി പാര്‍ട്ടിയുടെ ഉറച്ച യാദവ വോട്ടുകള്‍ പോലും (യാദവ സമുദായത്തിന്റേത്) അവര്‍ക്ക് ലഭിച്ചില്ല. എസ്പിയുടെ കരുത്തരായ സ്ഥാനാർഥികള്‍ വരെ പരാജയപ്പെട്ടു. ഡിംപിള്‍ യാദവിന് പോലും കനൗജില്‍ നിന്ന് വിജയിക്കാനായില്ല'.-മായാവതി പറഞ്ഞു. അഖിലേഷ് യാദവ് രാഷ്ട്രീയത്തില്‍ വിജയിക്കുകയാണെങ്കില്‍ സഖ്യം തുടരും. അല്ലാത്ത പക്ഷം തങ്ങള്‍ ഒറ്റയ്ക്ക് പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും മായാവതി അഭിപ്രായപ്പെട്ടു. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും ഭാര്യ ഡിംപിളും തനിക്ക് വളരെയേറെ ബഹുമാനം നല്‍കിയിട്ടുണ്ട്. രാജ്യതാൽപര്യങ്ങളെയോര്ത്ത് എല്ലാവിധ വ്യത്യാസങ്ങളും മറന്ന് താനും അവരെ ബഹുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിനു വേണ്ടിയുള്ള ബന്ധമല്ല തങ്ങളുടേത്. അത് എന്നേയ്ക്കും നിലനില്‍ക്കുമെന്നും മായാവതി പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.