'അടിവസ്ത്ര' വിവാദത്തിൽ അസംഖാനെ പ്രതിരോധിച്ച് അഖിലേഷ് യാദവ്; പറഞ്ഞത് ജയപ്രദയെ കുറിച്ചല്ല

'മറ്റാരെയോ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങൾ സമാജ്വാദികളാണ്. ഞങ്ങൾ സത്രീകൾക്കെതിരെ മോശം പരാമർശം നടത്തില്ല'-അഖിലേഷ് പറഞ്ഞു.

news18
Updated: April 15, 2019, 7:16 PM IST
'അടിവസ്ത്ര' വിവാദത്തിൽ അസംഖാനെ പ്രതിരോധിച്ച് അഖിലേഷ് യാദവ്; പറഞ്ഞത് ജയപ്രദയെ കുറിച്ചല്ല
അസംഖാൻ
  • News18
  • Last Updated: April 15, 2019, 7:16 PM IST
  • Share this:
ന്യൂഡൽഹി: നടിയും ബിജെപി സ്ഥാനാർഥിയുമായ ജയപ്രദയ്ക്കെതിരായ സമാജ്വാദി പാർട്ടി നേതാവ് അസംഖാന്റെ അടിവസ്ത്ര പരാമർശം വലിയ വിവാദമായതിനു പിന്നാലെ അസംഖാനെ പ്രതിരോധിച്ച് സമാജ്വാദി പ്രസിഡന്റ് അഖിലേഷ് യാദവ് രംഗത്തെത്തി. അസംഖാൻ പറഞ്ഞത് ജയപ്രദയെ കുറിച്ചല്ലെന്ന് അഖിലേഷ് പറഞ്ഞു.

also read: ജയപ്രദക്കെതിരായ 'കാക്കിനിക്കർ' പരാമർശം: കുറ്റക്കാരനെന്ന് തെളിഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അസം ഖാന്‍

'മറ്റാരെയോ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങൾ സമാജ്വാദികളാണ്. ഞങ്ങൾ സത്രീകൾക്കെതിരെ മോശം പരാമർശം നടത്തില്ല'-അഖിലേഷ് പറഞ്ഞു. അസംഖാൻറെ പരാമർശത്തെ അപലപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയതിനു പിന്നാലെയാണ് അഖിലേഷിന്റെ പ്രതികരണം.

അസംഖാൻ തരംതാണ പരാമർശം നടത്തിയിട്ടും രണ്ട് മുൻ മുഖ്യമന്ത്രിമാർ( അഖിലേഷും മായാവതിയും) ഒന്നും മിണ്ടുന്നില്ലെന്ന് യോഗി ആദിത്യനാഥ് പ്രതികരിച്ചിരുന്നു. തരംതാണതും വൃത്തികെട്ടതുമായ പരാമർശം അസംഖാന്റെ വൃത്തികെട്ട മനസും വ്യക്തിത്വവുമാണ് വ്യക്തമാക്കുന്നതെന്ന് യോഗി ട്വീറ്റ് ചെയ്തിരുന്നു.

അഖിലേഷ് യാദവിന്റെ നിശബ്ദത ലജ്ജാകരമാണ്. ഒരു സ്ത്രീയായിരുന്നിട്ടു കൂടി മായാവതി ഒന്നും മിണ്ടാത്തത് അധികാരത്തിനു വേണ്ടി എന്തു ചെയ്യാനും അവർ തയ്യാറാണ് എന്നാണ് സൂചിപ്പിക്കുന്നത്- യോഗി വ്യക്തമാക്കി.

രാംപുർ മണ്ഡലത്തിൽ അസം ഖാനെതിരെ ബിജെപി രംഗത്തിറക്കിയിരിക്കുന്നത് അഭിനേത്രി കൂടിയായ ജയപ്രദയെയാണ്. രണ്ട് തവണ സമാജ്വാദി പാർട്ടി അംഗമായി താരം ജയിച്ചു കയറിയ മണ്ഡലമാണിത്. ഇത്തവണ സമാജ് വാദി മുതിര്‍ന്ന നേതാവ് അസം ഖാനെതിരെയാണ് ബിജെപി സ്ഥാനാര്‍ഥിയായി ജയപ്രദ അങ്കത്തിനിറങ്ങിയത്.

'രാഷ്ട്രീയം ഇത്രത്തോളം തരം താഴുമോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.. പത്ത് വര്‍ഷക്കാലം ആ വ്യക്തി രാംപുരിന്റെ രക്തം ഊറ്റിക്കുടിച്ചു..ഞാനാണ് അയാളെ കൈപിടിച്ച് രാംപുരിലേക്ക് കൊണ്ടുവന്നത്. ഇവിടുത്തെ ഓരോ തെരുവും അവർക്ക് പരിചിതമാക്കിയത്.. ആരും അവരെ തൊടാനോ മോശം വാക്കുകൾ പറയാനോ ഞാൻ അനുവദിച്ചിരുന്നില്ല.. ആ വ്യക്തിയെ പത്ത് വർഷം നിങ്ങളുടെ പ്രതിനിധിയാക്കി.. പക്ഷെ ആ വ്യക്തിയുടെ യഥാർഥ മുഖം മനസിലാക്കാൻ നിങ്ങൾ 17 വർഷമെടുത്തു. എന്നാൽ അവരുടെ ഉള്ളിൽ കാക്കി അടിവസ്ത്രമാണുള്ളതെന്ന് ഞാൻ 17 ദിവസങ്ങൾ കൊണ്ട് തന്നെ മനസിലാക്കി'. എന്നായിരുന്നു അസം ഖാന്റെ വിവാദ പരാമർശം.

ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ അസംഖാനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ദേശീയ വനിത കമ്മീഷൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. അസംഖാന് വനിതാ കമ്മീഷൻ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. അതേസമയം തന്റെ പ്രസംഗത്തിൽ ആരുടെയും പേരെടുത്ത് പറയുന്നില്ലെന്നാണ് അസംഖാൻ പറഞ്ഞത്.

First published: April 15, 2019, 7:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading