ലഖ്നൗ: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ എത്തുന്നതിനു മുമ്പേ ട്രംപിനൊരുക്കുന്ന സ്വീകരണത്തിനായി കോടികൾ ചിലവഴിക്കുന്നതിനെ ചോദ്യം ചെയ്ത് സമാജ് വാദി പാർട്ടി രംഗത്ത്.
രാജ്യം സാമ്പത്തികമാന്ദ്യം നേരിടുന്ന പശ്ചാത്തലത്തിൽ കോടി കണക്കിന് രൂപയാണ് ട്രംപിന് സ്വീകരണമൊരുക്കുന്നതിനായി പാഴാക്കുന്നതെന്ന് ആരോപിച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഞായറാഴ്ച രംഗത്തെത്തി.
ലാളിത്യത്തിന്റെ പ്രതീകമായിരുന്ന ഗാന്ധിജിയുടെ ജന്മസ്ഥലമായ ഗുജറാത്ത് ആർഭാടങ്ങളിൽ അതിരു കടന്നത് വിരോധാഭാസമാണെന്നും അഖിലേഷ് യാദവ് ആരോപിച്ചു. ഡോണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്ത്യ സർക്കാർ പൊതുജനങ്ങളുടെ നൂറു കോടി രൂപയാണ് പാഴാക്കി കളയുന്നതെന്ന് സമാജ് വാദി പാർട്ടി പ്രസ്താവനയിൽ ആരോപിച്ചു.
'നമസ്തേ ട്രംപ് ജി' പറയാൻ ലക്ഷക്കണക്കിന് ആളുകളെ തയ്യാറാക്കി കഴിഞ്ഞു. എന്നാൽ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും സത്യം മറച്ചുവെയ്ക്കാൻ കഴിയുന്നില്ല. മാന്ദ്യം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പിടിച്ചുലച്ചെന്ന് ലോകം മുഴുവൻ അറിയാം. ഇന്ത്യയിലെ കർഷകരെ ഇരുട്ടിലേക്ക് തള്ളയിട്ടിരിക്കുകയാണ്' - പ്രസ്താവനയിൽ പറയുന്നു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.