HOME » NEWS » India »

'കനേഡിയൻ പാസ്പോർട് ഉണ്ട്, പക്ഷേ കാനഡ സന്ദർശിച്ചിട്ട് ഏഴു വർഷമായി': അക്ഷയ് കുമാർ

രാജ്യത്തിന്‍റെ വളർച്ചയ്ക്ക് തന്നാൽ കഴിയുന്നതെല്ലാം താൻ നൽകുന്നുണ്ട്. തന്‍റെ പൌരത്വത്തെപ്പറ്റി ആളുകൾ എന്തെങ്കിലും പറയുന്നതിനെ കാര്യമാക്കുന്നില്ലെന്നും അക്ഷയ് കുമാർ പറഞ്ഞു.

news18
Updated: May 4, 2019, 8:15 AM IST
'കനേഡിയൻ പാസ്പോർട് ഉണ്ട്, പക്ഷേ കാനഡ സന്ദർശിച്ചിട്ട് ഏഴു വർഷമായി': അക്ഷയ് കുമാർ
അക്ഷയ് കുമാർ
  • News18
  • Last Updated: May 4, 2019, 8:15 AM IST
  • Share this:
മുംബൈ: കനേഡിയൻ പാസ്പോർട്ട് കൈവശം ഉണ്ടെങ്കിലും കഴിഞ്ഞ ഏഴു വർഷമായി താൻ കാനഡ സന്ദർശിച്ചിട്ടില്ലെന്ന് ബോളിവുഡ് താരം അക്ഷയ് കുമാർ. തന്‍റെ പൌരത്വവുമായി ഇപ്പോൾ ഉയർന്നിരിക്കുന്ന വിവാദങ്ങൾ അനാവശ്യമാണെന്നും ഇന്ത്യയെ സ്നേഹിക്കുകയും കൃത്യമായി നികുതി അടയ്ക്കുകയും ചെയ്യുന്നയാളാണ് താനെന്നും അക്ഷയ് കുമാർ വ്യക്തമാക്കി. വെള്ളിയാഴ്ച ട്വിറ്ററിലാണ് അക്ഷയ് കുമാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

തന്‍റെ പൌരത്വം സംബന്ധിച്ച് ഇപ്പോൾ ഉയർന്നിരിക്കുന്ന വിവാദങ്ങൾ അനുചിതമാണ്. രാജ്യത്തിനോട് തനിക്കുള്ള സ്നേഹം തെളിയിക്കേണ്ട ആവശ്യമില്ല. കനേഡിയൻ പാസ്പോർട് കൈവശം ഉണ്ടെങ്കിലും കഴിഞ്ഞ ഏഴു വർഷമായി കാനഡ സന്ദർശിച്ചിട്ടില്ല. രാജ്യത്തിന്‍റെ വളർച്ചയ്ക്ക് തന്നാൽ കഴിയുന്നതെല്ലാം താൻ നൽകുന്നുണ്ട്. തന്‍റെ പൌരത്വത്തെപ്പറ്റി ആളുകൾ എന്തെങ്കിലും പറയുന്നതിനെ കാര്യമാക്കുന്നില്ലെന്നും അക്ഷയ് കുമാർ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ അക്ഷയ് കുമാർ വോട്ട് ചെയ്തിരുന്നില്ല. അക്ഷയ് കുമാറിന്‍റെ ഭാര്യയും നടിയുമായ ട്വിങ്കിൾ ഖന്ന വോട്ട് ചെയ്തിരുന്നു. ഇതോടെയാണ് അക്ഷയ് കുമാറിന്‍റെ പൌരത്വം നെറ്റിസൺസിനിടയിൽ ചർച്ചയായത്.

 



ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അക്ഷയ് കുമാറിനെ വോട്ടിംഗിനെ പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റിൽ ടാഗ് ചെയ്തിരുന്നു. ഇതിനു മറുപടിയായി തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനങ്ങളുടെ പങ്കാളിത്തമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും വോട്ടിംഗ് എന്നു പറയുന്നത് നമ്മുടെ രാജ്യവും വോട്ടർമാരും തമ്മിലുള്ള പ്രേമകഥയാണെന്നും ആയിരുന്നു പറഞ്ഞത്. അടുത്തിടെ, പ്രധാനമന്ത്രി നരേന്ദ്ര മേദിയുമായി അരാഷ്ട്രീയ അഭിമുഖവും അദ്ദേഹം നടത്തിയിരുന്നു.

First published: May 4, 2019, 8:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories