HOME » NEWS » India » AL QAEDA MEMBER IN TIHAR JAIL MOVES COURT SEEKING NOD TO WORK AS DOCTOR IN JAIL

ജയിലിൽ ഡോക്ടറായി ജോലി നോക്കണം; അനുമതിക്കായി കോടതിയെ സമീപിച്ച് തിഹാറിലെ അൽ-ഖായിദ തടവുകാരൻ

ഒരു ആരോഗ്യ വിദഗ്ധൻ എന്ന നിലയിൽ തന്‍റെ വൈദഗ്ധ്യവും അനുഭവ സമ്പത്തും തടവുകാരുടെ ചികിത്സയ്ക്ക് വളരെയേറെ ഉപകാരപ്രദമാകും'. സ്പെഷ്യൽ ജഡ്ജ് ധർമ്മേന്ദർ റാണയ്ക്ക് സമർപ്പിച്ച അപേക്ഷയിൽ സബീൽ പറയുന്നു.

News18 Malayalam | news18-malayalam
Updated: May 14, 2021, 3:09 PM IST
ജയിലിൽ ഡോക്ടറായി ജോലി നോക്കണം; അനുമതിക്കായി കോടതിയെ സമീപിച്ച് തിഹാറിലെ അൽ-ഖായിദ തടവുകാരൻ
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡൽഹി: ജയിലിനുള്ളിൽ ഡോക്ടറായി സേവനം അനുഷ്ടിക്കാൻ അനുമതി തേടി തടവുകാരൻ. അൽ ഖായിദ ബന്ധം സംശയിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഡോക്ടർ കൂടിയായ തടവുകാരനാണ് ഡൽഹി കോടതിയെ സമീപിച്ചിരിക്കുന്നത്. കോവിഡ് 19 കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ ഇത് കൈകാര്യം ചെയ്യാൻ ജയിൽ അധികൃതരെ സഹായിക്കാൻ അനുമതി നൽകണമെന്ന് അഭ്യർഥിച്ചാണ് സബീൽ അഹമ്മദ് എന്ന തടവുകാരൻ കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

'ജയിലിൽ കോവിഡ് കേസുകൾ കൂടി വരുന്ന ഈ സാഹചര്യത്തിൽ ഒരു ആരോഗ്യ വിദഗ്ധൻ എന്ന നിലയിൽ തന്‍റെ വൈദഗ്ധ്യവും അനുഭവ സമ്പത്തും തടവുകാരുടെ ചികിത്സയ്ക്ക് വളരെയേറെ ഉപകാരപ്രദമാകും'. സ്പെഷ്യൽ ജഡ്ജ് ധർമ്മേന്ദർ റാണയ്ക്ക് സമർപ്പിച്ച അപേക്ഷയിൽ സബീൽ പറയുന്നു.

Also Read-ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ജീവനക്കാർക്ക് കോളടിച്ചു; ഒരു വർഷത്തിനിടെ ഇരട്ട ശമ്പള വർദ്ധനവ്

നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ അൽ-ഖായിദ ഇൻ ദി ഇന്ത്യൻ സബ് കോണ്ടിനന്‍റ് (AQIS) അംഗമായ സബീൽ അഹമ്മദ് ഫെബ്രുവരി 22 നാണ് അറസ്റ്റിലാകുന്നത്. സംഘടനയുടെ ഇന്ത്യയിലെയും വിദേശത്തെയും അംഗങ്ങളൾക്കായി സാമ്പത്തിക-സാങ്കേതിക സഹായങ്ങൾ ചെയ്തു കൊടുത്തു എന്നാരോപിച്ചാണ് ബംഗളൂരു സ്വദേശിയായ ഇയാളെ ഡൽഹി പൊലീസ് സ്പെഷല്‍ സെൽ അറസ്റ്റ് ചെയ്തത്.

തടവുകാർക്കിടയിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് ഡോക്ടറായ തന്‍റെ സേവനം പ്രയോജനപ്പെടുത്തണമെന്നാവശ്യം സബീല്‍ ഉന്നയിച്ചിരിക്കുന്നത്. ജയിൽ അധികൃതരെ സഹായിക്കാൻ തന്നെ അനുവദിക്കണമെന്ന നിർദേശം ജയിൽ സൂപ്രണ്ടിന്‍റ് നൽകണമെന്നാണ് അഭിഭാഷകൻ മുഖെന ഇയാൾ ആവശ്യപ്പെട്ടിരിക്കുന്നത്.



'ഗുരുതരമായ കേസുകളുടെയടക്കം ചികിത്സയിൽ ഏഴ് വർഷത്തെ പരിചയമുള്ള എംബിബിഎസ് യോഗ്യതയുള്ള ഡോക്ടറാണ് പ്രതി. കോവിഡ് -19 കേസുകളുടെ വർദ്ധനവ് നേരിടാനും തിഹാറിലെ സെൻട്രൽ ജയിലിലെ തടവുകാരെ ചികിത്സിക്കാനും മെഡിക്കൽ പ്രൊഫഷണലായ അദ്ദേഹത്തിന്റെ അനുഭവവും വൈദഗ്ധ്യവും സഹായകമാകും' അപേക്ഷയിൽ പറയുന്നു.

യുകെയിലെ ഗ്ലാസ്ഗോ വിമാനത്താവളത്തിൽ 2007 ജൂൺ 30ന് നടന്ന ചാവേറാക്രമണത്തിലും സബീൽ ആരോപണവിധേയനാണ്. 2020 ആഗസ്റ്റ് 20 ന് സൗദിയിൽ നിന്നും നാടുകടത്തപ്പെട്ട ഇയാളെ ബംഗളൂരുവിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഒരു തീവ്രവാദ കേസുമായി ബന്ധപ്പെട്ട് എൻഐഎയാണ് കസ്റ്റഡിയിലെടുക്കുന്നത്. പിന്നീടാണ് ഡൽഹി പൊലീസ് സ്പെഷല്‍ സെല്ലിന് കൈമാറിയത്.
Published by: Asha Sulfiker
First published: May 14, 2021, 3:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories