നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ജമ്മുകശ്മീർ ഭീകരാക്രമണം; പിന്നിൽ ഇന്ത്യ വിട്ടയച്ച മുഷ്താഖ് അഹമ്മദ് സർഗാറിന്റെ നേതൃത്വത്തിലുളള അൽ ഉമർ മുജാഹിദീൻ

  ജമ്മുകശ്മീർ ഭീകരാക്രമണം; പിന്നിൽ ഇന്ത്യ വിട്ടയച്ച മുഷ്താഖ് അഹമ്മദ് സർഗാറിന്റെ നേതൃത്വത്തിലുളള അൽ ഉമർ മുജാഹിദീൻ

  പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയാണ് അൽ ഉമർ മുജാഹിദീൻ.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്ത്നാഗിൽ സിആർപിഎഫിനു നേരെയുണ്ടായ ഭീകരാക്രമണത്തിൻറെ ഉത്തരവാദിത്വം അൽ ഉമർ മുജാഹിദീൻ ഏറ്റെടുത്തു. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയാണ് അൽ ഉമർ മുജാഹിദീൻ.

   1999ൽ തട്ടിക്കൊണ്ട് പോയ ഇന്ത്യൻ എയർലൈൻസ് വിമാനം ഐസി 814ലെ യാത്രക്കാരെ മോചിപ്പിക്കുന്നതിനായി ഇന്ത്യ മസൂദ് അസറിനൊപ്പം വിട്ടയച്ച മുഷ്താഖ് അഹമ്മദ് സർഗാർ ആണ് ഇതിന്റെ തലവൻ.

   also read: പെരിയ ഇരട്ടക്കൊലപാതകം: കേസ് അട്ടിമറിക്കാൻ സാഹചര്യം; CBI അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി

   പ്രാദേശിക വാർത്ത ഏജൻസിയിലൂടെ പുറത്തിറക്കിയ സ്റ്റേറ്റ്മെന്റിലാണ് ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. ബുധനാഴ്ച വൈകിട്ട് അഞ്ചേകാലോടെയായിരുന്നു ആക്രമണം ഉണ്ടായത്. കെപി ചൗക്കിന് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന സിആർപിഎഫ് സംഘത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ അഞ്ച് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു പ്രദേശവാസിക്കും പരുക്കേറ്റിരുന്നു.

   രണ്ടോ മൂന്നോ ഭീകരരാണ് ആക്രമണം നടത്തിയത്. ഒരു ഭീകരൻ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തിൽ നിന്ന് എകെ 47 കണ്ടെത്തി. റൈഫിളുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ഭീകരർ ആക്രമണം നടത്തിയത്.

   First published: