പശുക്കടത്ത് ആരോപിച്ച് പെഹ്ലുഖാനെ തല്ലിക്കൊന്ന സംഭവം: എല്ലാ പ്രതികളെയും വെറുതെ വിട്ടു

സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് പ്രതികളെ വിട്ടയച്ചത്

news18
Updated: August 14, 2019, 6:53 PM IST
പശുക്കടത്ത് ആരോപിച്ച് പെഹ്ലുഖാനെ തല്ലിക്കൊന്ന സംഭവം: എല്ലാ പ്രതികളെയും വെറുതെ വിട്ടു
News 18
  • News18
  • Last Updated: August 14, 2019, 6:53 PM IST
  • Share this:
ന്യൂഡൽഹി: ആൾവാറിൽ പശുക്കടത്ത് ആരോപിച്ച് പെഹ്ലു ഖാൻ എന്ന 55കാരനെ തല്ലിക്കൊന്ന കേസിൽ കുറ്റാരോപിതരായ ആറുപേരെയും കോടതി വെറുതെ വിട്ടു. ആൾവാർ അഡീഷണൽ ജില്ലാ ജഡ്ജിയാണ് സംശയത്തിന്റെ ആനുകൂല്യം നൽകി കുറ്റാരോപിതരെ വിട്ടയച്ചത്.

ഡെൽഹി- ആൾവാർ പാതയിൽ 2017 ഏപ്രിൽ ഒന്നിനാണ് പെഹ്ലുഖാൻ ആൾക്കൂട്ട കൊലപാതകത്തിന് ഇരയായത്. ഹരിയാന സ്വദേശിയായ പെഹ്ലുഖാൻ റംസാൻ കാലത്ത് പാൽ വിൽപന കൂട്ടാനായി പശുവിനെ വാങ്ങാൻ പോയതായിരുന്നു. പശുവിനെ വാങ്ങിയ രസീതുകൾ ഉൾപ്പെടെ കാണിച്ചെങ്കിലും ആൾക്കൂട്ടം ഇരുമ്പു ദണ്ഡും വടികളും ഉപയോഗിച്ച് പെഹ്ലുഖാനെ മർദിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രചരിച്ച വീഡിയോ ദൃശ്യങ്ങൾ തെളിവായി അംഗീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജില്ലാ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് മിയോ സമുദായ നേതാവായ ഷേർ മുഹമ്മദ് പറഞ്ഞു. മിയോ മുസ്ലിം സമുദായത്തിൽപ്പെട്ടയാളാണ് കൊല്ലപ്പെട്ട പെഹ്ലുഖാൻ.

ആഗസ്റ്റ് ഏഴിനാണ് കേസിൽ വിചാരണ അവസാനിച്ചത്. പെഹ്ലുഖാനൊപ്പം സംഭവ സമയത്ത് ഉണ്ടായിരുന്ന രണ്ട് മക്കൾ ഉൾപ്പെടെ 40 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ ഒൻപതുപേരാണ് പ്രതിളാണുണ്ടായിരുന്നത്. ഇവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. ഒരാൾ പിന്നീട് മരിച്ചു. പ്രായപൂർത്തിയാകാത്തവർ ജുവൈനൽ കോടതിയിൽ വിചാരണ നേരിടുകയാണ്.

First published: August 14, 2019, 6:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading