• HOME
  • »
  • NEWS
  • »
  • india
  • »
  • Danish Ansari | യോഗി മന്ത്രിസഭയിലെ ഏക മുസ്ലിം അംഗം; ഡാനിഷ് അൻസാരിയെ അറിയാം

Danish Ansari | യോഗി മന്ത്രിസഭയിലെ ഏക മുസ്ലിം അംഗം; ഡാനിഷ് അൻസാരിയെ അറിയാം

ബിരുദ വിദ്യാർഥിയായിരിക്കെ എബിവിപിയിലൂടെയാണ് ഡാനിഷ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. ലക്നൗ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. 2018ൽ യോഗി സർക്കാർ ഡാനിഷിനെ ഉർദു ഭാഷ സമിതിയിലേക്ക് നാമനിർദേശം ചെയ്തിരുന്നു.

ഡാനിഷ് അൻസാരി

ഡാനിഷ് അൻസാരി

  • Share this:
    ലക്നൗ: യു പിയിൽ യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ (Yogi Adityanath Cabinet) ഏക മുസ്ലിം മുഖം ഡാനിഷ് ആസാദ് അൻസാരി (Danish Ansari). കഴിഞ്ഞ മന്ത്രിസഭയിൽ ന്യൂനപക്ഷ ക്ഷേമ സഹമന്ത്രിയായിരുന്ന മുഹ്സിൻ റാസയെ മാറ്റിയാണ് ബല്ലിയ മണ്ഡലത്തിൽ നിന്നുള്ള 32കാരനായ ഡാനിഷിനെ ഉൾപ്പെടുത്തിയത്. ബിരുദ വിദ്യാർഥിയായിരിക്കെ എബിവിപിയിലൂടെയാണ് ഡാനിഷ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. ലക്നൗ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. 2018ൽ യോഗി സർക്കാർ ഡാനിഷിനെ ഉർദു ഭാഷ സമിതിയിലേക്ക് നാമനിർദേശം ചെയ്തിരുന്നു.

    രണ്ടാം യോഗി മന്ത്രിസഭിലെ 31 പുതുമുഖങ്ങളിൽ ഒരാളാണ് ഡാനിഷ് അൻസാരി. പുതിയ മന്ത്രിസഭയിലേക്ക് തെരഞ്ഞെടുത്തതിന് പിന്നാലെ ഇത് അപ്രതീക്ഷിതമായിരുന്നില്ലെന്നാണ് അൻസാരി പറഞ്ഞത്. 'ഓരോ പ്രവർത്തകരുടെയും കഠിനാധ്വാനം ബിജെപി തിരിച്ചറിയുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇത് പാർട്ടിയുടെ അർപ്പണബോധമുള്ള പ്രവർത്തകനോടുള്ള വിശ്വാസത്തിന്റെ പ്രതീകമാണ്, ”അദ്ദേഹത്തെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

    Also Read- Bus Strike| സ്വകാര്യ ബസ് സമരം പിൻവലിച്ചു; തീരുമാനം മുഖ്യമന്ത്രിയുമായുള്ള ബസ് ഉടമകളുടെ കൂടിക്കാഴ്ചയെ തുടർന്ന്

    തന്നെപ്പോലുള്ള ഒരു "സാധാരണ പാർട്ടി പ്രവർത്തകന്" ഇത്തരമൊരു "വലിയ അവസരം" നൽകിയതിന് ബിജെപി ക്യാമ്പിന് നന്ദി പറയുന്ന അദ്ദേഹം തന്റെ കടമകൾ "പൂർണ സത്യസന്ധതയോടെ" നിറവേറ്റുമെന്ന് വാഗ്ദാനം ചെയ്തു.

    ഉത്തരേന്ത്യൻ സംസ്ഥാനത്ത് മുസ്ലീം സമുദായത്തിന് ബിജെപിയിലുള്ള വിശ്വാസം വർധിച്ചിട്ടുണ്ടെന്നും അൻസാരി അവകാശപ്പെട്ടു. ബിജെപി അവതരിപ്പിച്ച ക്ഷേമപദ്ധതികൾ തന്റെ ജനങ്ങൾക്ക് ഗുണം ചെയ്തുവെന്നും സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുമുമ്പ് സർക്കാർ ആരുടെയും ജാതിയും മതവും ചോദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

    സിഖ് സഹമന്ത്രിയും ബിസൽപൂർ മണ്ഡലത്തിൽ നിന്നുള്ള രണ്ടാം തവണ നിയമസഭാംഗവുമായ ബൽദേവ് ഔലാഖിനൊപ്പം അൻസാരിയും ഇനി ആദിത്യനാഥ് 2.0 സർക്കാരിന്റെ ന്യൂനപക്ഷ പ്രാതിനിധ്യം ആയിരിക്കും.

    ഡാനിഷ് അൻസാരിയെ കുറിച്ച് ചില വസ്തുതകൾ -

    - ഉത്തർപ്രദേശിലെ ബിജെപി ന്യൂനപക്ഷ സെല്ലിന്റെ ജനറൽ സെക്രട്ടറിയാണ് അൻസാരി. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അദ്ദേഹത്തെ ഈ സ്ഥാനത്ത് നിയമിച്ചത്.

    -2018 ഒക്ടോബറിൽ മുൻ ആദിത്യനാഥ് സർക്കാരിൽ ഉറുദു ഭാഷാ കമ്മിറ്റി അംഗമായി അൻസാരിയെ നിയമിച്ചു. സമിതിയിൽ സംസ്ഥാന മന്ത്രിക്ക് തത്തുല്യമായ പദവി അദ്ദേഹം വഹിച്ചിരുന്നു.

    - ബല്ലിയ ഹോളി ക്രോസ് സ്കൂളിൽ നിന്നാണ് അൻസാരി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

    Also Read- Idukki Firing | 'ബീഫ് തീർന്നത് വഴക്കിന് കാരണമായി; പിന്നീട് തോക്കുമായി വന്ന് വെടിവെച്ചു'; തട്ടുകടയുടമ

    ലഖ്‌നൗവിലെ ഏക്ന സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ വൻ ജനക്കൂട്ടമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ, കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാൻ, ഉത്തരാഖണ്ഡിലെ പുഷ്കർ സിംഗ് ധാമി, ഹരിയാനയിലെ മനോഹർ ലാൽ ഖട്ടർ എന്നിവരുൾപ്പെടെ ബി.ജെ.പി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി.
    Published by:Rajesh V
    First published: