സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലെയും പാഠപുസ്തകങ്ങള്‍ സോഫ്റ്റ് കോപ്പി (PDF) ഫോര്‍മാറ്റില്‍ ലഭ്യമാക്കി ആന്ധ്രാപ്രദേശ്. സ്കൂള്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്ന് പുസ്തകങ്ങളുടെ പിഡിഎഫ് ഫോര്‍മാറ്റ് ഡൗണ്‍ലോഡ് ചെയ്യാനും പ്രിന്റ് ചെയ്യാനും സാധിക്കുന്നതാണ്.
135 മേജറും 218 മൈനറും ഉള്‍പ്പെടെ 371 ഇ-ബുക്കുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇത് വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയില്ലെന്ന് സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ് കമ്മീഷണര്‍ എസ് സുരേഷ് കുമാര്‍ പറഞ്ഞു.
‘ഞങ്ങള്‍ ഒരു പുതിയ സംവിധാനം ആരംഭിക്കുകയാണ്. അച്ചടിച്ച പുസ്തകങ്ങള്‍ കൂടാതെ, ഈ പാഠപുസ്തകങ്ങളെല്ലാം ഇപ്പോള്‍ വെബ്സൈറ്റില്‍ PDF ഫോര്‍മാറ്റില്‍ ലഭ്യമാണ്,’കുമാര്‍ പറഞ്ഞു.
Also read-അമിത ഫീസ് ഈടാക്കി; നോയിഡയിലെ നൂറോളം സ്വകാര്യ സ്കൂളുകൾക്ക് ഒരു ലക്ഷം രൂപ വീതം പിഴ
ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിന് ശേഷം വിദ്യാഭ്യാസ മന്ത്രി ബോച്ച സത്യനാരായണ ആണ് ഇ-ബുക്കുകള്‍ പുറത്തിറക്കിയത്. 371 പുസ്തകങ്ങളിൽ 353 എണ്ണം ഇപ്പോള്‍ ലഭ്യമാണെന്നും ബാക്കിയുള്ള 18 എണ്ണം രണ്ട് ദിവസത്തിനുള്ളില്‍ തയ്യാറാകുമെന്നും കമ്മീഷണര്‍ പറഞ്ഞു. പുതിയ സംവിധനത്തിലൂടെ ആളുകള്‍ക്ക് മൊബൈല്‍ ഫോണുകളിലോ പേഴ്സണല്‍ കമ്പ്യൂട്ടറുകളിലോ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെന്നും കുമാര്‍ പറഞ്ഞു.
സ്വകാര്യ സ്കൂളുകൾ, പൊതുവിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ഇ-ബുക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും പ്രിന്റ് ചെയ്യാനും സാധിക്കും എന്നാല്‍ അവ വാണിജ്യവല്‍ക്കരിക്കുകയോ ഗൈഡ് ബുക്കുകളാക്കി മാറ്റുകയോ ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് നിയമവിരുദ്ധവും പകര്‍പ്പവകാശ നിയമത്തിന് വിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സര്‍ക്കാര്‍ സ്കൂളുകളിലെ 42 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് 4.8 കോടി പാഠപുസ്തകങ്ങളും സ്വകാര്യ സ്കൂളുകളില്‍ നിന്നുള്ള 28 ലക്ഷം വരെ വിദ്യാര്‍ത്ഥികള്‍ക്ക് 3.16 കോടി പാഠപുസ്തകങ്ങളും വിദ്യാഭ്യാസ വകുപ്പ് സൗജന്യമായി വിതരണം ചെയ്യുന്നുണ്ടെന്നും ഇതിന് അനുബന്ധമായി ഇ-ബുക്കുകള്‍ നല്‍കുമെന്നും കുമാര്‍ കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ മന്ത്രി 2022-23 അധ്യയന വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പുറത്തുവിട്ടിരുന്നു. പരീക്ഷയെഴുതിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളില്‍ 61 ശതമാനവും പ്ലസ് ടൂ വിദ്യാര്‍ത്ഥികളില്‍ 72 ശതമാനം പേരും വിജയിച്ചു. 4.3 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ പരീക്ഷയെഴുതിയപ്പോള്‍ 3.79 ലക്ഷത്തിലധികം പേരാണ് രണ്ടാം വര്‍ഷ പരീക്ഷയെഴുതിയത്.
സ്വകാര്യ സ്കൂളുകളിലെ 25 ശതമാനം സംവരണ സീറ്റുകളിലേക്കുള്ള പ്രവേശനം ഏകീകരിക്കുന്നതിനായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ സംവിധാനമൊരുക്കിയിരുന്നു. സാമൂഹിക, സാമ്പത്തിക പശ്ചാത്തലം മാനദണ്ഡമാകാതെ എല്ലാ കുട്ടികള്‍ക്കും പ്രവേശനം സാധ്യമാക്കുന്നതിന് പുതിയ സംവിധാനം ഉപകരിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
വിദ്യാഭ്യാസ അവകാശ നിയമം സെക്ഷന്‍ 12(1) (ര) പ്രകാരം സ്വകാര്യ സ്കൂളുകളിലെ (അണ്‍എയ്ഡഡ്/ഐ.ബി/ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ, സ്റ്റേറ്റ് സിലബസ്) 25 ശതമാനം സീറ്റുകള്‍ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ക്കായി സംവരണം ചെയ്യണം. ഈ സീറ്റുകളിലേക്കുള്ള പ്രവേശനമാണ് ഓണ്‍ലൈന്‍ പ്രവേശന സംവിധാനം വഴി സര്‍ക്കാര്‍ നടപ്പാക്കാക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.