ന്യൂ ഡൽഹി: ആകാശവാണി ദേശീയ നിലയവും തിരുവനന്തപുരം ഉൾപ്പെടെ 5 പ്രാദേശിക പരിശീലന നിലയങ്ങളും പ്രവർത്തനം അവസാനിപ്പിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് പബ്ലിക് ബ്രോഡ് കാസ്റ്റിംങ് ഏജൻസിയായി പ്രസാർ ഭാരതിയുടെ അടിയന്തിര നടപടി.
അഹമ്മദാബാദ് ,ഹൈദ്രബാദ്, ഷില്ലോംഗ്, ലക്നൗ, തിരുവനന്തപുരം എന്നീ നിലയങ്ങളുടെ പരിശീലന കേന്ദ്രങ്ങളാണ് അടച്ച് പൂട്ടാൻ തീരുമാനമായത്. ഈ നിലയങ്ങളിലെ ജീവനക്കാരെ തോടപ്പൂർ, നാഗ്പൂർ നിലയങ്ങളിൽ നിയമിക്കുമെന്ന് പ്രസാർഭാരതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.
അതേസമയം, നടപടിക്കെതിരെ ജീവനക്കാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. സാമ്പത്തി നഷ്ടവും ശ്രോതാക്കളുടെ കുറവുമാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് നയിച്ചതെന്ന് പ്രസാർഭാരതി സിഇഒ എസ്എസ് വെമ്പതി പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.