നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Rajasthan Cabinet Reshuffle | രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് സർക്കാരിലെ എല്ലാ മന്ത്രിമാരും രാജിവെച്ചു; പുതിയ മന്ത്രിമാർ തിങ്കളാഴ്ച അധികാരമേൽക്കും

  Rajasthan Cabinet Reshuffle | രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് സർക്കാരിലെ എല്ലാ മന്ത്രിമാരും രാജിവെച്ചു; പുതിയ മന്ത്രിമാർ തിങ്കളാഴ്ച അധികാരമേൽക്കും

  മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് മുഴുവൻ മന്ത്രിമാരും രാജി സമർപ്പിച്ചത്.

  ashok gehlot

  ashok gehlot

  • Share this:
  ജയ്പുർ: രാജസ്ഥാനിൽ പുതിയ മന്ത്രിസഭാംഗങ്ങൾ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്ന് മുഴുവൻ മന്ത്രിമാരും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് രാജി സമർപ്പിച്ചിരുന്നു. മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് മുഴുവൻ മന്ത്രിമാരും രാജി സമർപ്പിച്ചത്. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് അശോക് ഗഹ്ലോട്ടിന്റെ അധ്യക്ഷതയില്‍ വസതിയില്‍ മന്ത്രിമാര്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷമാണ് രാജി നൽകിയത്.

  നിലവിൽ 21 അംഗ മന്ത്രിസഭയാണ് രാജസ്ഥാനിലുണ്ടായിരുന്നത്. 9 പേരെക്കൂടി ഉൾപ്പെടുത്താൻ സാധിക്കും. പാർട്ടി സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് പുതിയ മന്ത്രിമാരെ പ്രഖ്യാപിക്കും. ഗെഹ്ലോട്ടിന്റേയും സച്ചിന്റേയും നോമിനികൾക്ക് പുറമെ പാർട്ടിയിൽ ലയിച്ച ബി.എസ്.പി എം.എൽ.എമാരിൽ ചിലരും മന്ത്രിസഭയുടെ ഭാഗമായേക്കും.

  മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള അസ്വാരസ്യങ്ങൾ
  കോൺഗ്രസ് ഹൈക്കമാൻഡിന് വലിയ തലവേദനയായിരുന്നു .മാസങ്ങൾ നീണ്ട ചർച്ചകൾ നടത്തിയെങ്കിലും ഗഹ്ലോട്ട് വഴങ്ങിയിരുന്നില്ല. ഒടുവിൽ സോണിയ ഗാന്ധി നേരിട്ട് ചർച്ച നടത്തിയാണ് ഗഹ്ലോട്ടിനെ അനുനയിപ്പിച്ചത്.

  കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടിവരുമെന്ന പഴയ ട്വീറ്റ് ഓർമിപ്പിച്ച് രാഹുൽ ഗാന്ധി; വിജയാഘോഷത്തിൽ കർഷകർ

  വെള്ളിയാഴ്ച ഗുരുനാനാക്ക് ജയന്തി ദിനത്തിൽ (Guru Nanak Dev’s birth anniversary) രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് വിവാദമായ കാർഷിക നിയമങ്ങൾ (Farm laws) പിൻവലിക്കുമെന്ന സുപ്രധാന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) നടത്തിയത്. 2022 ആദ്യം പ്രധാന സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നത്.

  കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. കര്‍ഷകരെ സഹായിക്കാന്‍ ആത്മാര്‍ഥതയോടെയാണ് നിയമങ്ങള്‍ കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കര്‍ഷകരുടെ നന്മയ്ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ ചില കര്‍ഷകര്‍ക്ക് അത് മനസിലാക്കാന്‍ സാധിച്ചില്ലെന്നും മോദി പറഞ്ഞു. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ മടങ്ങി പോകണമെന്നും ആവശ്യപ്പെട്ടു. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

  Also Read- Narendra Modi on Farm Laws| കാർഷിക നിയമങ്ങൾ പിൻവലിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

  കര്‍ഷകരുടെ പ്രയത്‌നം നേരില്‍കണ്ടയാളാണ് താന്‍. രണ്ട് ഹെക്ടറില്‍ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കര്‍ഷകരും. അവരുടെ ഉന്നമനത്തിന് മുന്‍ഗണന നല്‍കുമെന്നും മോദി പറഞ്ഞു. കേന്ദ്ര സർക്കാർ കർഷകർക്കായി നടപ്പാക്കിയ പദ്ധതികൾ പ്രധാനമന്ത്രി അക്കമിട്ട് നിരത്തുകയും ചെയ്തു.

  പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും പ്രതികരണങ്ങൾ വരികയാണ്. പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപത്തിന് പിന്നാലെ കർഷകരുടെ വിജയത്തെ അഭിനന്ദിച്ച് പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നു. ഡൽഹിയുടെ അതിർത്തികളിലും രാജ്യത്തുടനീളവും ഒരു വർഷത്തിലേറെയായി കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം തുടരുകയാണ്.
  Published by:Anuraj GR
  First published:
  )}