• HOME
 • »
 • NEWS
 • »
 • india
 • »
 • Freebies | എല്ലാ പാർട്ടികളും സൗജന്യങ്ങളെ അനുകൂലിക്കുന്നവർ; ക്ഷേമവും സൗജന്യവും തിരിച്ചറിയണം: സുപ്രീം കോടതി

Freebies | എല്ലാ പാർട്ടികളും സൗജന്യങ്ങളെ അനുകൂലിക്കുന്നവർ; ക്ഷേമവും സൗജന്യവും തിരിച്ചറിയണം: സുപ്രീം കോടതി

ക്ഷേമ പദ്ധതികൾ പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനുള്ളതാണെന്നും അത് സൗജന്യ സമ്മാനങ്ങളുടെ ​ഗണത്തിൽ പെടുത്താനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

 • Last Updated :
 • Share this:
  ബി.ജെ.പി ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും സൗജന്യങ്ങൾ, സമ്മാനങ്ങൾ (freebies) നൽകാറുണ്ടെന്ന് സുപ്രീം കോടതി (Supreme Court). തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ ഇത്തരം വാഗ്ദാനങ്ങൾ നൽകുന്നതിനെ എതിർക്കുന്ന പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ക്ഷേമ പദ്ധതികൾ പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനുള്ളതാണെന്നും അത് സൗജന്യ സമ്മാനങ്ങളുടെ ​ഗണത്തിൽ പെടുത്താനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന ഹർജിയിൽ അഭിപ്രായപ്രകടനം നടത്തിയതിന് ഡിഎംകെയേയും പാർട്ടിയിലെ ചില നേതാക്കളെയും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.

  ഈ വിഷയത്തിൽ, ബിജെപി ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നിലപാട് ഒരുപോലെയാണ്. എല്ലാവരും സൗജന്യങ്ങളെ ആശ്രയിക്കുന്നു. അതിനാലാണ് ഈ വിഷയത്തിൽ ജുഡീഷ്യൽ ഇടപെടൽ നടത്തുന്നതെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണയും ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും സി ടി രവികുമാറും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ഈ വിഷയത്തിൽ ഒരു പൊതു സംവാദത്തിന് തുടക്കമിടുക എന്നതായിരുന്നു ഉദ്ദേശ്യം. എന്താണ് സൗജന്യം, എന്താണ് ക്ഷേമം എന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു.

  ''ഈ വിഷയത്തിൽ ഇടപെടാൻ ഞങ്ങൾക്ക് അവകാശമില്ല എന്നു ചിലർ പറഞ്ഞു. നാളെ ഒരാൾ വന്ന് അയാൾ ഒരു പദ്ധതിയുടെ ഗുണഭോക്താക്കളല്ലെന്ന് പറഞ്ഞാൽ, അയാളുടെ ആവശ്യത്തോട് നോ പറയാൻ കഴിയുമോ? നമ്മൾ ഈ വിഷയം വേണ്ട രീതിയിൽ കൈകാര്യം ചെയ്യണം. സർക്കാരിന്റെ ഒരു നയത്തിനും ഞങ്ങൾ എതിരല്ല. ഞങ്ങൾ ഒരു പദ്ധതിക്കും എതിരല്ല'', ബെഞ്ച് പറഞ്ഞു.

  ഡിഎംകെയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ പി വിൽസൺ വാദിക്കാൻ തുടങ്ങിയപ്പോൾ, പാർട്ടി നേതാക്കളുടെ ചില പ്രസ്താവനകളെ കോടതി പരാമർശിക്കുകയും അവയെ വിമർശിക്കുകയും ചെയ്തു.

  read also : പൊലീസുകാർക്കെതിരായ നാലു തമിഴ് യുവാക്കളുടെ കൊലപാതകശ്രമം; പിന്നിൽ ISIS ബന്ധമെന്ന് NIA കുറ്റപത്രം

  ''ചില സംസ്ഥാനങ്ങൾ പാവപ്പെട്ടവർക്കും സ്ത്രീകൾക്കും സൈക്കിൾ നൽകുന്നു. സൈക്കിളുകൾ ഉപയോ​ഗിക്കുന്നത് മികച്ച ജീവിതശൈലിയുടെ ഭാ​ഗമാണ്. ഇവിടെ ക്ഷേമപദ്ധതി എന്താണ് സൗജന്യ സമ്മാനം ഏതാണ് എന്നതാണ് ‌പ്രശ്നം. ദാരിദ്ര്യമനുഭവിക്കുന്ന ഒരു വ്യക്തിയുടെ ഉപജീവനമാർഗം ചിലപ്പോൾ ആ സൈക്കിളിനെ ആശ്രയിച്ചാകും ഇരിക്കുന്നത്. ഞങ്ങൾക്ക് അതേക്കുറിച്ച് ഇവിടെ ഇരുന്നു വാദിക്കാൻ കഴിയില്ല'', ചീഫ് ജസ്റ്റിസ് പറഞ്ഞു. സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിൽ ആർക്കും പ്രശ്‌നമില്ലെന്നും ടെലിവിഷൻ സെറ്റുകൾ പോലുള്ള അവശ്യസാധനങ്ങൾ ഒരു പാർട്ടി വിതരണം ചെയ്തപ്പോഴാണ് പ്രശ്നം ഉണ്ടായതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

  see also : പ്രവാചക നിന്ദ: അറസ്റ്റിലായി മണിക്കൂറുകൾക്കുള്ളിൽ ബിജെപി എംഎൽഎയ്ക്ക് ജാമ്യം

  മുതിർന്ന അഭിഭാഷകരായ വികാസ് സിംഗ്, വിജയ് ഹൻസാരിയ, ഗോപാൽ ശങ്കർനാരായണൻ എന്നിവരാണ് പൊതുതാൽപര്യ ഹർജിക്കാരനായ അശ്വിനി ഉപാധ്യായയ്ക്കുവേണ്ടി ഹാജരായത്. രാഷ്ട്രീയ പാർട്ടികൾ പ്രശ്‌നം വഴിതിരിച്ചുവിടുകയാണെന്നും നിയമപ്രശ്‌നം രാഷ്ട്രീയ പ്രശ്‌നമാക്കാൻ ശ്രമിക്കുകയാണെന്നും സിംഗ് പറഞ്ഞു. സാമൂഹ്യക്ഷേമം എന്നു പറഞ്ഞ് രാഷ്ട്രീയ പാർട്ടികൾ ഈ വിഷയത്തെ ഹൈജാക്ക് ചെയ്യുകയാണ്. യഥാർത്ഥത്തിൽ ഇത് സാമ്പത്തിക അച്ചടക്കത്തിന്റെ പ്രശ്നമാണെന്നും ഫലപ്രദമായി കൈകാര്യം ചെയ്തില്ലെങ്കിൽ രാജ്യം പാപ്പരത്തത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കയുടെ ഉദാഹരണവും വികാസ് സിംഗ് ചൂണ്ടിക്കാട്ടി.
  Published by:Amal Surendran
  First published: