'എല്ലാ ഭീകരവാദികളും പഠിക്കുന്നത് മദ്രസയിൽ'; വിവാദമായി മധ്യപ്രദേശ് ബി.ജെ.പി മന്ത്രിയുടെ പ്രസ്താവന

സർക്കാർ ചെലവിൽ നടത്തുന്ന മദ്രസകളും സംസ്കൃതശാലകളും അടച്ചുപൂട്ടാൻ അടുത്തിടെ സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മധ്യപ്രദേശ് മന്ത്രിയുടെ പരാമർശം.

News18 Malayalam | news18
Updated: October 20, 2020, 8:09 PM IST
'എല്ലാ ഭീകരവാദികളും പഠിക്കുന്നത് മദ്രസയിൽ'; വിവാദമായി മധ്യപ്രദേശ് ബി.ജെ.പി മന്ത്രിയുടെ പ്രസ്താവന
ഉഷ താക്കൂർ
  • News18
  • Last Updated: October 20, 2020, 8:09 PM IST
  • Share this:
ഭോപ്പാൽ: എല്ലാ തീവ്രവാദികളും ഭീകരവാദികളും പഠിച്ചത് മദ്രസയിലാണെന്ന് ബി.ജെ.പി മന്ത്രിയുടെ പ്രസ്താവന. ഇൻഡോറിൽ നിന്നുള്ള ബി.ജെ.പിയുടെ എം എൽ എയും മധ്യപ്രദേശ് സാംസ്കാരിക മന്ത്രിയുമായ ഉഷ താക്കൂർ ആണ് വിവാദ പ്രസ്താവന നടത്തിയത്. മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആയിരുന്നു മന്ത്രിയുടെ വിമർശനം. എല്ലാ കുട്ടികൾക്കുമായി ഒരേ വിദ്യാഭ്യാസ രീതിയാണ് നൽകേണ്ടത്. മതത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം തീവ്രവാദത്തെ വളർത്തിയെടുക്കുമെന്നും അവർ പറഞ്ഞു.

"നിങ്ങൾ നോക്കൂ എല്ലാ തീവ്രവാദികളും ഭീകരവാദികളും പഠിച്ചത് മദ്രസയിലാണ്. ഭീകരവാദത്തിന്റെ ഫാക്ടറി ആയി മാറിയിരിക്കുകയാണ് ജമ്മു കശ്മീർ" - ഉഷ താക്കൂർ പറഞ്ഞു. ഗർബ പരിപാടികളിൽ മുസ്ലിം യുവാക്കളുടെ പ്രവേശനം നിരോധിക്കണമെന്ന് നേരത്തെ ഉഷ താക്കൂർ പറഞ്ഞിരുന്നു.

You may also like:20 മാസം മാത്രമായ കുഞ്ഞിനെ ആറുദിവസം വീട്ടിൽ പൂട്ടിയിട്ട് കൊന്നു; 18കാരിയായ അമ്മ അറസ്റ്റിൽ [NEWS]സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ് [NEWS] പ്രശസ്ത ടിക് - ടോക് താരം അമൽ ജയരാജ് മരിച്ച നിലയിൽ; ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു [NEWS]

മദ്രസകൾക്ക് കുട്ടികളെ ദേശീയതയുമായി ബന്ധിപ്പിക്കാൻ കഴിയില്ലെന്നും ഉഷ താക്കൂർ പറഞ്ഞു. അതുകൊണ്ടു തന്നെ ഈ സ്ഥാപനങ്ങളെ സമൂഹത്തിന്റെ കൂട്ടായ പുരോഗതിക്കായി മുഖ്യധാരാ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.

മദ്രസകൾ അടച്ചുപൂട്ടണമെന്നാണോ അതോ ഈ സ്ഥാപനങ്ങൾക്കുള്ള സർക്കാർ സഹായം നിർത്തലാക്കുകയാണോ എന്ന ചോദ്യത്തിന് ഈ സംഘടനകൾക്ക് സർക്കാർ നൽകുന്ന ധനസഹായം നിർത്തലാക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് താക്കൂർ വ്യക്തമാക്കി.

'വഖഫ് ബോർഡ് പ്രാപ്തിയുള്ള ഒരു സംഘടനയാണ്, വ്യക്തിപരമായി ആരെങ്കിലും മതപരമായ പഠിപ്പിക്കലുകൾ നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഭരണഘടനയുടെ വ്യവസ്ഥ അനുസരിച്ച് അവർക്ക് അത് ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്,” - അവർ വ്യക്തമാക്കി.



സർക്കാർ ചെലവിൽ നടത്തുന്ന മദ്രസകളും സംസ്കൃതശാലകളും അടച്ചുപൂട്ടാൻ അടുത്തിടെ സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മധ്യപ്രദേശ് മന്ത്രിയുടെ പരാമർശം. അസം അത് വിജയകരമായി നടപ്പാക്കിയെന്നും ദേശീയതയ്ക്ക് തടസം നിൽക്കുന്നതെല്ലാം അടച്ചുപൂട്ടണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനസർക്കാർ മദ്രസകൾക്ക് നൽകുന്ന പിന്തുണ അവസാനിപ്പിക്കണം. മതവിശ്വാസം പ്രോത്സാഹിപ്പിക്കുന്നതിനായി അത്തരം സ്ഥാപനങ്ങൾ നടത്താൻ വഖഫ് ബോർഡ് ശക്തമാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് വർഗീയനിറം നൽകാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും സാംസ്കാരിക മന്ത്രിയുടെ പ്രസ്താവന ഇതിന്റെ ഭാഗമാണെന്നും കോൺഗ്രസ് മീഡിയ കോ-ഓർഡിനേറ്റർ നരേന്ദ്ര സലുജ പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനയിൽ നടപടിയെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.
Published by: Joys Joy
First published: October 20, 2020, 8:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading