ഇന്റർഫേസ് /വാർത്ത /India / IRCTC |ട്രെയിൻ യാത്രക്കുമുണ്ട് ല​ഗേജ് പരിധി; എത്ര കിലോ വരെ ആകാം? ഇന്ത്യൻ റെയിൽവേ പറയുന്നതിങ്ങനെ

IRCTC |ട്രെയിൻ യാത്രക്കുമുണ്ട് ല​ഗേജ് പരിധി; എത്ര കിലോ വരെ ആകാം? ഇന്ത്യൻ റെയിൽവേ പറയുന്നതിങ്ങനെ

IRCTC |ട്രെയിൻ യാത്രക്കുമുണ്ട് ല​ഗേജ് പരിധി; എത്ര കിലോ വരെ ആകാം? ഇന്ത്യൻ റെയിൽവേ പറയുന്നതിങ്ങനെ

IRCTC |ട്രെയിൻ യാത്രക്കുമുണ്ട് ല​ഗേജ് പരിധി; എത്ര കിലോ വരെ ആകാം? ഇന്ത്യൻ റെയിൽവേ പറയുന്നതിങ്ങനെ

റിസർവേഷൻ ചെയ്തിരിക്കുന്ന ക്ലാസിന് അനുവദിച്ചതിലും കൂടുതൽ ലഗേജ് കൊണ്ടു പോവാനുണ്ടെങ്കിൽ യാത്രക്കാർക്ക് ബ്രേക്ക് വാനിൽ സ്ലോട്ട് ബുക്ക് ചെയ്യാൻ സാധിക്കും

  • Share this:

ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ധാരാളം ലഗേജുമായി (Luggage) എത്തുന്ന ആളുകൾ ഒരുപാടുണ്ടാകും. ഫ്ലൈറ്റുകളിലും മറ്റും ഒരു പരിധിക്കപ്പുറത്ത് ലഗേജ് കൊണ്ടുപോവുകയാണെങ്കിൽ അതിന് അധികതുക ഈടാക്കാറുണ്ട്. റെയിൽവേയുടെ (Railway) കാര്യത്തിലും ഇത്തരത്തിലുള്ള ചില നിയമങ്ങളുണ്ട്. പലർക്കും അതേക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലെന്ന് മാത്രം. ഒരു യാത്രക്കാരന് സൗജന്യമായി കൊണ്ടുപോവാൻ പറ്റുന്ന ചരക്കുസാധനങ്ങൾക്ക് ഒരു പരിധിയുണ്ട്. അധികചാർജ് അടയ്ക്കാതെ അമിതമായി ലഗേജ് കൈവശം വെച്ചാൽ പിഴ അടക്കേണ്ടതായും വരും.

റിസർവേഷൻ ചെയ്തിരിക്കുന്ന ക്ലാസിന് അനുവദിച്ചതിലും കൂടുതൽ ലഗേജ് കൊണ്ടു പോവാനുണ്ടെങ്കിൽ യാത്രക്കാർക്ക് ബ്രേക്ക് വാനിൽ സ്ലോട്ട് ബുക്ക് ചെയ്യാൻ സാധിക്കും. ഓരോ ക്ലാസ്സിലും കൊണ്ടുപോവാൻ സാധിക്കുന്ന ലഗേജിൻെറ പരിധി വ്യത്യസ്തമാണ്. നിലവിലെ നിയമമനുസരിച്ച് എസി ഫസ്റ്റ് ക്ലാസ്സിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന ഒരു യാത്രക്കാരന് അധികതുകയൊന്നും നൽകാതെ സൗജന്യമായി 70 കിലോഗ്രാം വരെ സാധനങ്ങൾ കൊണ്ടുപോവാൻ സാധിക്കും. എസി സെക്കൻറ് ക്ലാസ്സ് യാത്രികർക്ക് 50 കിലോഗ്രാമാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്.

നിങ്ങൾ എസി ത്രീ ടയർ സ്ലീപ്പറിലോ അല്ലെങ്കിൽ എസി ചെയർ കാർ കംപാർട്ട്മെൻറിലോ യാത്ര ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് യാത്രയിൽ 40 കിലോഗ്രാം വരെ ലഗേജ് സൗജന്യമായി കൊണ്ടുപോവാൻ സാധിക്കും. അതേസമയം സെക്കൻറ് ക്ലാസ്സ് സ്ലീപ്പറിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന ഒരു യാത്രക്കാരന് കൂടിയത് 35 കിലോഗ്രാം വരെ ചരക്ക് സാധനങ്ങളേ കൈവശം വെക്കാൻ അനുവാദമുള്ളൂ. 35 കിലോഗ്രാമിലും അധികം സാധനങ്ങൾ ഉണ്ടെങ്കിൽ അധികതുക അടയ്ക്കണ്ടതായി വരും.

യാത്രക്കാർ കൈവശം വെക്കുന്ന ബാഗുകളുടെ കാര്യത്തിലും ഇന്ത്യൻ റെയിൽവേ കൃത്യമായി മാനദണ്ഡങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ബാഗിൻെറ നീളം, വണ്ണം അല്ലെങ്കിൽ കനം, വീതി എന്നിവ യഥാക്രമം 100 cm X 60 cm X 25 cm എന്ന കണക്കിലാണ് വേണ്ടത്. ബാഗിൻെറ പരിധിയും ലഗേജിൻെറ പരിധിയും കൂടുതലാണെങ്കിൽ യാത്രക്കാർ ബ്രേക്ക് വാനിൽ ഒരു സ്ലോട്ട് ബുക്ക് ചെയ്യുന്നതായിരിക്കും ഏറ്റവും ഉചിതം.

ഇന്ത്യൻ റെയിൽവേ ലഗേജുമായി ബന്ധപ്പെട്ട നിയമങ്ങൾ മാറ്റിയതായി ജൂണിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യം നിഷേധിച്ച് കൊണ്ട് റെയിൽവേ മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു. ലഗേജ് നിയമങ്ങൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഒരാലോചനയും നടന്നിട്ടില്ലെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്. ഏകദേശം 10 വർഷം മുമ്പ് പ്രഖ്യാപിച്ചിട്ടുള്ള ലഗേജ് നിയമങ്ങളാണ് ഇപ്പോഴും രാജ്യത്ത് പ്രാബല്യത്തിലുള്ളത്.

അതേസമയം, ഐആർസിടിസി വെബ്സൈറ്റിൽ ഒരു ഐഡി ഉപയോഗിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള പരിധി ഇന്ത്യൻ റെയിൽവേ ഈയടുത്ത് ഉയർത്തിയിരുന്നു. ആധാർ ലിങ്ക് ചെയ്യാത്ത ഐആർസിടിസി ഐഡി ഉപയോഗിച്ച് ഒരു മാസം ആറ് ടിക്കറ്റുകൾ മാത്രമേ നേരത്തെ ബുക്ക് ചെയ്യാൻ സാധിച്ചിരുന്നുള്ളൂ. ആധാർ ലിങ്ക് ചെയ്ത ഐഡിയുള്ളവർക്ക് 12 ടിക്കറ്റുകളുമാണ് ബുക്ക് ചെയ്യാൻ സാധിച്ചിരുന്നത്. എന്നാൽ ഇപ്പോഴിത് നേരെ ഇരട്ടിയായി വർധിപ്പിച്ചിരിക്കുകയാണ്.

First published:

Tags: Railway, Train, Travel