നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'പ്രവാചകൻ അങ്ങനെ പറഞ്ഞിട്ടില്ല': ലൗഡ് സ്പീക്കറിലൂടെയുള്ള ബാങ്ക് വിളിക്കെതിരെ അലഹബാദ് ഹൈക്കോടതി

  'പ്രവാചകൻ അങ്ങനെ പറഞ്ഞിട്ടില്ല': ലൗഡ് സ്പീക്കറിലൂടെയുള്ള ബാങ്ക് വിളിക്കെതിരെ അലഹബാദ് ഹൈക്കോടതി

  ബാങ്ക് വിളിക്കാൻ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് ഭരണഘടനാപരമായ പിന്തുണയില്ലെന്നും കോടതി നിരീക്ഷിച്ചു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡൽഹി: മതപരമായ ആവശ്യങ്ങൾക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ സുപ്രധാന വിധി പുറപ്പെടുവിച്ച് അലഹബാദ് ഹൈക്കോടതി. ഉച്ചഭാഷിണി ബാങ്ക് വിളിയിൽ നിന്നും ഒഴിവാക്കാനാകാത്ത ഘടകമല്ലെന്നും ഇതു കേൾക്കാൻ താൽപര്യമില്ലാത്തവരുടെ അവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

   "ഒരു പൗരന് ഇഷ്ടപ്പെടാത്തതോ ആവശ്യമില്ലാത്തതോ ആയ എന്തും കേൾക്കാൻ നിർബന്ധിതനാകണമെന്ന് പറയുന്നത് മറ്റുള്ളവരുടെ  മൗലികാവകാശം കവർന്നെടുക്കുന്നതിന് തുല്യമാണ്. മറ്റുള്ളവരെ ശ്രോതാക്കൾ മാത്രമാക്കാൻ ആർക്കും അവകാശമില്ല, ”ജസ്റ്റിസ് ശശി കാന്ത് ഗുപ്ത അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് പറഞ്ഞു.
   TRENDING:തൂക്കം 51.5 കിലോഗ്രാം; ഗിന്നസ് ബുക്കിൽ കയറാൻ കേരളത്തിൽ നിന്നൊരു ചക്ക [NEWS]ശൈലജ ടീച്ചറിനേക്കുറിച്ചുള്ള ലേഖനം പങ്കുവെച്ച് ശശി തരൂർ; നടപടി മാതൃകാപരമെന്ന് സോഷ്യൽമീഡിയ [NEWS]'പ്രചരിച്ചത് വ്യാജ സ്ക്രീൻ ഷോട്ട്'; റൂറൽ എസ്.പിക്ക് പരാതി നൽകി വി.ഡി സതീശൻ എം.എൽ.എ [NEWS]
   ബാങ്ക് വിളിക്കാൻ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് ഭരണഘടനാപരമായ പിന്തുണയില്ലെന്നും കോടതി നിരീക്ഷിച്ചു."മറ്റുള്ളവരുടെ അവകാശം കവർന്നെടുക്കാൻ ഒരു വ്യക്തിക്കും അവകാശമില്ല". മറ്റു വ്യക്തികളുടെ ഉറങ്ങാനും ചിന്തിക്കാനും ഉറങ്ങാനുമുള്ള അവകാശങ്ങളെ ഹിനിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

   ബാങ്ക് വിളി  ഇസ്ലാമിന് ഒഴിവാക്കാനാകാത്ത ഘടകമാണെങ്കിലും ഉച്ചഭാഷിണികളിലൂടെ അതു വേണമെന്ന് പറയാനാകില്ല. പ്രവാചകൻ അങ്ങനെ പറഞ്ഞിട്ടുമില്ല. അനുച്ഛേദം 25 പ്രകാരം നൽകിയിട്ടുള്ള മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്നും കോടതി  പറഞ്ഞു.

   ഗാസിപൂർ, ഫാറൂഖാബാദ് ജില്ലകളിൽ ബാങ്ക് വിളിക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. കോവിഡ് പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങളിൽ  ഉച്ചഭാഷണി ഉപയോഗത്തിന് വിലക്കേർപ്പെടുത്തിയത്  ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമാണെന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

   ലോക്സഭാ അംഗം അഫ്സൽ അൻസാരി, കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ സൽമാൻ ഖുർഷിദ്, മറ്റൊരു മുതിർന്ന അഭിഭാഷകൻ ഖാദ്രി എന്നിവരാണ് ഹർജി സമർപ്പിച്ചത്.

   Published by:Aneesh Anirudhan
   First published:
   )}