• HOME
  • »
  • NEWS
  • »
  • india
  • »
  • ALLAHABAD HIGH COURT HAS ASKED FOR A SPECIAL LAW TO ENSURE PUNISHMENT FOR THOSE WHO SEXUALLY EXPLOIT WOMEN BY PROMISING MARRIAGE

വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ ചൂഷണത്തിനിരയാക്കുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ പ്രത്യേകനിയമം വേണം; അലഹബാദ് ഹൈക്കോടതി

ആരോഗ്യപരമായ സമൂഹം കെട്ടിപ്പടുക്കണമെങ്കില്‍ സ്ത്രീകളെ ലൈംഗിക ഉപരകരണം മാത്രമായി കാണുന്ന പ്രവണതകള്‍ക്കെതിരെ കൃത്യമായ നടപടി ഉണ്ടാകണം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    അലഹബാദ്: വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ പ്രത്യേക നിയമം വേണമെന്ന് അലാബാദ് ഹൈക്കോടതി. ആരോഗ്യപരമായ സമൂഹം കെട്ടിപ്പടുക്കണമെങ്കില്‍ സ്ത്രീകളെ ലൈംഗിക ഉപരകരണം മാത്രമായി കാണുന്ന പ്രവണതകള്‍ക്കെതിരെ കൃത്യമായ നടപടി ഉണ്ടാകണം.

    വിവാഹ വാഗ്ദാനം നല്‍കി പിഡീപ്പിച്ച കേസിലെ പ്രതിയുടെ ജാമ്യഹര്‍ജി പരിഗണക്കവെ ജസ്റ്റിസ് പ്രദീപ് കുമാര്‍ ശ്രീവാസ്തവ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

    Also Read-'വിവാഹവാഗ്ദാനം നൽകി പീഡനം' എന്തുകൊണ്ട് വലിയ കുറ്റമാകുന്നു? തുടക്കമായത് ശുഭ്ര- ഗൗതം നിയമപോരാട്ടം

    വനിതാ പൊലീസ് ഉദ്യോഗസ്ഥയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. ശാരീരിത ബന്ധത്തിന് വേണ്ടി പ്രതി വിവാഹ വാഗ്ദാനം നല്‍കിയതെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്കെതിരരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376ലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ പ്രതി നല്‍കിയ ഹര്‍ജി കോടതി തള്ളി.

    Also Read- സ്ത്രീധന പീഡന നിയമം ദുരുപയോഗിക്കപ്പെടുന്നുണ്ടോ? അദ്ഭുത ഡോക്ടർ ബാലമുരളി അമ്പാട്ടിയുടെ കേസ് ഓർമയുണ്ടോ?

    ഇത്തരം കേസുകളില്‍ കുറ്റക്കാര്‍ക്കെതിരെ ശിക്ഷ ഉറപ്പാക്കാന്‍ നിയമം പ്രാബല്യത്തില്‍ വരുന്നതുവരെ ഇരയാക്കപ്പെടുന്നവര്‍ക്ക് സംരക്ഷണം ഉറപ്പാക്കേണ്ടത് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

    ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; മൃതദേഹം സംസ്‌കരിച്ചു; പൂജാരി ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്

    ന്യൂഡല്‍ഹി: ഒന്‍പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സംസ്‌കരിച്ചു. രാജ്യതലസ്ഥാനത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ശ്മശാനത്തിലെ പൂജാരി ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയാണ്.

    ഡല്‍ഹി കന്റോണ്‍മെന്റ് ഏരിയയിലെ പുരാനാ നങ്കലിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ശ്മശാനത്തിലെ കൂളറില്‍നിന്ന് വെള്ളമെടുക്കാന്‍ പോയ പെണ്‍കുട്ടി തിരിച്ചെത്തിയില്ല. വൈകുന്നേരം 6 മണിയോടെ, ശ്മശാനത്തിലെ പൂജാരിയായ രാധേ ശ്യാം പെണ്‍കുട്ടിയുടെ അമ്മയെ ശ്മശാനത്തിലേക്ക് വിളിച്ചുവരുത്തി പെണ്‍കുട്ടി മരിച്ച വിവരം അറിയിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹവും കാണിച്ചുകൊടുത്തു. കൂളറില്‍നിന്ന് വെള്ളമെടുക്കുമ്പോള്‍ പെണ്‍കുട്ടിക്ക് വൈദ്യുതാഘാതമേറ്റുവെന്നും ഇയാള്‍ അമ്മയോട് പറഞ്ഞു.

    പെണ്‍കുട്ടിയുടെ കൈത്തണ്ടയിലും കൈമുട്ടിലും പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്നും ചുണ്ടുകള്‍ക്ക് നീല നിറമായിരുന്നുവെന്നും അമ്മ പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹവുമായി കുടുംബം പുറത്തേക്കു കടക്കാന്‍ ശ്രമിച്ചെങ്കിലും നാലുപേരും ചേര്‍ന്ന് തടഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്താല്‍ കുട്ടിയുടെ അവയവങ്ങള്‍ മോഷ്ടിക്കപ്പെടുമെന്ന് പറഞ്ഞ് കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുകയും ഉടന്‍ സംസ്‌കാരം നടത്തണമെന്ന് നിര്‍ദേശിക്കുകയുമായിരുന്നു.

    സംസ്‌കാരത്തിന് ശേഷം ശ്മശാനത്തിന് പുറത്തെത്തിയശേഷം കുടുംബം വിവരം പ്രദേശവാസികളെ അറിയിച്ചു. ഗ്രാമത്തിലെ ഇരുന്നൂറോളം ഗ്രാമവാസികള്‍ ശ്മശാനത്തില്‍ ഒത്തുകൂടുകയും പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി സൗത്ത് വെസ്റ്റ് ജില്ലാ പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതാപ് സിങ് പറഞ്ഞു. പൂജാരിയായ രാധേ ശ്യാമിനെ കൂടാതെ, ശ്മശാന ജീവനക്കാരായ സലിം, ലക്ഷ്മി നായാരണ്‍, കുല്‍ദീപ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
    Published by:Jayesh Krishnan
    First published:
    )}