• HOME
  • »
  • NEWS
  • »
  • india
  • »
  • Preference to wife | സർവീസിലിരിക്കെ ഭർത്താവ് മരിച്ചാൽ ജോലിക്ക് പ്രഥമ പരിഗണന ഭാര്യക്ക്; സഹോദരിയുടെ ഹർജി കോടതി തള്ളി

Preference to wife | സർവീസിലിരിക്കെ ഭർത്താവ് മരിച്ചാൽ ജോലിക്ക് പ്രഥമ പരിഗണന ഭാര്യക്ക്; സഹോദരിയുടെ ഹർജി കോടതി തള്ളി

സഹോദരൻെറ ജോലി തനിക്ക് അവകാശപ്പെട്ടതാണെന്നും ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കോടതിയിൽ ഹർജി സമർപ്പിച്ചത്.

  • Last Updated :
  • Share this:
    ആശ്രിത നിയമനവുമായി ബന്ധപ്പെട്ട് നിർണായക വിധി പുറപ്പെടുവിച്ച് ഗുജറാത്തിലെ അലഹബാദ് ഹൈക്കോടതി (Allahabad High Court). സർവീസിലിരിക്കെ സർക്കാർ ജീവനക്കാരൻ മരണപ്പെട്ടാൽ, അദ്ദേഹത്തിൻെറ ഭാര്യ ജീവിച്ചിരിപ്പുണ്ടെങ്കിൽ അവരെയാണ് ആദ്യം ജോലിക്ക് പരിഗണിക്കേണ്ടതെന്നാണ് കോടതി വിധി. ഈ സാഹചര്യത്തിൽ സഹോദരിക്ക് ജോലി നൽകണമെന്ന് നിർബന്ധമില്ല. അതായത് സഹോദരൻ മരണപ്പെട്ടാൽ സഹോദരൻെറ ഭാര്യ ജീവിച്ചിരിപ്പുണ്ടെങ്കിൽ സഹോദരിക്ക് ജോലി നൽകാൻ സാധിക്കില്ല. ഭാര്യ ജോലിക്ക് അപേക്ഷിക്കുന്നില്ലെങ്കിൽ മാത്രമേ സഹോദരിയെ പരിഗണിക്കാൻ പാടുള്ളൂവെന്നും കോടതി വ്യക്തമാക്കി. സർവീസിലിരിക്കെ മരണപ്പെട്ട വ്യക്തിയുടെ ബന്ധുക്കളിൽ ആർക്കെങ്കിലും ജോലി നൽകുന്നതിനെയാണ് ആശ്രിത നിയമനം എന്ന് പറയുന്നത്.

    കുമാരി മോഹനി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് നീരജ് തിവാരി വിധി പ്രസ്താവിച്ചത്. സർവീസിലിരിക്കെ മരണപ്പെട്ട ആളുടെ സഹോദരിയാണ് കുമാരി മോഹനി. സഹോദരൻെറ ജോലി തനിക്ക് അവകാശപ്പെട്ടതാണെന്നും ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കോടതിയിൽ ഹർജി സമർപ്പിച്ചത്. ആശ്രിത നിയമനം പ്രകാരം തനിക്ക് ജോലി നൽകണമെന്നായിരുന്നു പരാതിക്കാരിയുടെ ആവശ്യം. ഇക്കാര്യത്തിൽ കോടതി നിർദ്ദേശങ്ങൾ എന്താണെന്ന് അറിയണമെന്നും അവർ ആവശ്യപ്പെട്ടു.

    “നിലവിൽ കോടതിയുടെ മുമ്പിലുള്ള ഈ പ്രത്യേക കേസിൽ മരണപ്പെട്ട ജീവനക്കാരൻ വിവാഹിതനാണ്. അവരുടെ ഭാര്യ ജീവിച്ചിരിക്കുന്നുണ്ടെന്ന് മാത്രമല്ല, അവർ ഈ ജോലി തനിക്ക് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ സഹോദരൻെറ ജോലി, സഹോദരിക്ക് നൽകാൻ യാതൊരു വിധത്തിലും കോടതിക്ക് ഇടപെടാൻ സാധിക്കില്ല. ആശ്രിത നിയമന പ്രകാരം ഈ ജോലി ജീവനക്കാരൻെറ ഭാര്യക്ക് അവകാശപ്പെട്ടതാണ്. സഹോദരിക്ക് ജോലി നൽകാൻ നിയമപ്രകാരം നിർവാഹമില്ല,” കോടതി വ്യക്തമാക്കി.

    read also: റഷ്യയിൽ പിടിയിലായ ഐസിസ് ചാവേർ ലക്ഷ്യമിട്ടത് നൂപുർ ശർമയെയെന്ന് രഹസ്യാന്വേഷണ ഏജന്‍സികൾ

    പരാതിക്കാരിയുടെ പിതാവ് സഫായ് കർമചാരി എന്ന പോസ്റ്റിലാണ് ജോലി ചെയ്തിരുന്നത്. സർവീസിലിരിക്കെ അദ്ദേഹം മരണപ്പെട്ടപ്പോൾ മകനാണ് ജോലി ലഭിച്ചത്. അതായത് നിലവിൽ പരാതി നൽകിയ കുമാരി മോഹനിയുടെ സഹോദരനാണ് പിതാവ് മരിച്ചപ്പോൾ ജോലിയിൽ പ്രവേശിച്ചത്. ഉത്തർ പ്രദേശ് സർക്കാരിൻെറ ആശ്രിത നിയമനപ്രകാരമാണ് മകന് ജോലി ലഭിച്ചത്. എന്നാൽ സർവീസിലിരിക്കെ മകനും മരണപ്പെട്ടു. റോഡ് അപകടത്തിലാണ് മരണം സംഭവിച്ചത്. മകൻ മരിച്ചതോടെ ആ ജോലി തൻെറ മകൾക്ക് നൽകാൻ സമ്മതമാണെന്ന് അവരുടെ അമ്മയും തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചപ്പോഴാണ് ഇപ്പോൾ സഹോദരിക്ക് ജോലി നൽകാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കിയത്.

    see also: അപ്പോളോ ആശുപത്രിയിൽ ജയലളിതയ്ക്ക് ലഭിച്ചത് മികച്ച ചികിത്സ; ക്ലീൻ ചിറ്റ് നൽകി AIIMS സംഘം

    സഹോദരൻെറ ജോലി തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് സഹോദരി നേരത്തെ തന്നെ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഈ അപേക്ഷയിൻ മേൽ തീരുമാനം എടുത്തിരുന്നില്ല. അങ്ങനെയൊരു സാഹചര്യത്തിലാണ് കുമാരി മോഹനി കോടതിയെ സമീപിച്ചത്. തനിക്ക് ജോലി നൽകാൻ അധികൃതരോട് കോടതി നിർദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ടായിരുന്നു മോഹനി കോടതിയിൽ ഹർജി സമർപ്പിച്ചത്. എന്നാൽ സഹോദരൻെറ ഭാര്യ ജീവിച്ചിരിക്കുന്നതിനാൽ ജോലി, സഹോദരിക്ക് നൽകാനാവില്ലെന്ന് വ്യക്തമാക്കി കോടതി ഹർജി തള്ളുകയാണ് ചെയ്തത്.
    Published by:Amal Surendran
    First published: