• HOME
  • »
  • NEWS
  • »
  • india
  • »
  • Gujarat Riot | എ.സി. മുറിയിലിരുന്ന് യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാതെയാണ് ഭരണകൂടത്തിനുനേരെ ആരോപണങ്ങളുന്നയിച്ചത്; സുപ്രീംകോടതി

Gujarat Riot | എ.സി. മുറിയിലിരുന്ന് യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാതെയാണ് ഭരണകൂടത്തിനുനേരെ ആരോപണങ്ങളുന്നയിച്ചത്; സുപ്രീംകോടതി

കലാപത്തില്‍ കൊല്ലപ്പെട്ട ഇഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാക്കിയാ ജഫ്രിക്കുപുറമേ സാമൂഹികപ്രവര്‍ത്തക തീസ്ത സെതല്‍വാദും ഹര്‍ജി നല്‍കിയിരുന്നു

സുപ്രീം കോടതി

സുപ്രീം കോടതി

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിനുപിന്നില്‍ നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണമുന്നയിച്ചവര്‍ക്കെതിരേ വിമര്‍ശിച്ച് സപ്രീം കേടതി. നീതിക്കായി ദാഹിക്കുന്ന നായക കഥാപാത്രങ്ങള്‍ എ.സി. മുറിയിലിരുന്ന് യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാതെയാണ് ഭരണകൂടത്തിനുനേരെ ആരോപണങ്ങളുന്നയിച്ചതെന്ന് സുപ്രീംകോടതി പറഞ്ഞു.

    നാനാവതി-ഷാ കമ്മിഷനുമുമ്പാകെ ഗുജറാത്തിലെ അഡീഷണല്‍ ഡി.ജി.പി.യായിരുന്ന മലയാളി ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ ആര്‍.ബി. ശ്രീകുമാര്‍ നല്‍കിയ സത്യവാങ്മൂലങ്ങളാണ് ഹര്‍ജിയില്‍ പലതിന്റെയും അടിസ്ഥാനം. വിധിയില്‍ 212 ഇടത്താണ് ശ്രീകുമാറിന്റെ പേരുപറയുന്നത്.

    Also Read-Gujarat Riot Case | ഗുജറാത്ത് കലാപം; നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

    നീതിയുടെ കാവല്‍ക്കാരെന്ന് അവകാശപ്പെടുന്ന ആര്‍.ബി. ശ്രീകുമാര്‍, സഞ്ജീവ് ഭട്ട്, രാഹുല്‍ ശര്‍മ എന്നിവര്‍പോലും എസ്.ഐ.ടി.ക്കുമുമ്പാകെ മൊഴിനല്‍കാനെത്തിയില്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വാദിച്ചകാര്യം ഹര്‍ജിയില്‍ പറയുന്നുണ്ട്. തുടര്‍ന്നാണ് എസി മുറിയിലിരുന്ന് ആരോപണമുന്നയിക്കുന്നതിനെക്കുറിച്ച് കോടതി പരമാര്‍ശിച്ചത്.

    കലാപത്തില്‍ കൊല്ലപ്പെട്ട ഇഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാക്കിയാ ജഫ്രിക്കുപുറമേ സാമൂഹികപ്രവര്‍ത്തക തീസ്ത സെതല്‍വാദും ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ സാക്കിയയുടെ പ്രയാസങ്ങളെ തീസ്ത ചൂഷണംചെയ്യുകയാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വാദിച്ചു. കഴിഞ്ഞ 20 വര്‍ഷമായി ഗുജറാത്തിനെ അപമാനിക്കാന്‍ തീസ്ത സെതല്‍വാദ് ഗൂഢാലോചന നടത്തിവരികയാണെന്നാണ് വാദം.

    Also Read-Indian Railway | 35 രൂപക്കായി അഞ്ച് വര്‍ഷത്തെ പോരാട്ടം; ഒടുവിൽ തിരികെ നല്‍കി ഇന്ത്യൻ റെയില്‍വേ

    ഗുജറാത്ത് വര്‍ഗീയ കലാപ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെ ചോദ്യം ചെയ്ത ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.
    Published by:Jayesh Krishnan
    First published: