ആശുപത്രി ജീവനക്കാര്‍ കോവിഡ് ടെസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ചതായും മാനസികരോഗി എന്ന് വിളിച്ച് അധിക്ഷേപിച്ചതായും ആരോപിച്ച് ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ കോളേജ് പ്രിന്‍സിപ്പലായ മനോബി ബന്ദോപാധ്യായ. പനി വന്നതിനാലാണ് ഭര്‍ത്താവിനോടൊപ്പം കൊല്‍ക്കത്തയിലെ ബാന്ഗൂര് ആശുപത്രിയില്‍ ഇരുവരും എത്തിയത്. എന്നാല്‍ ഭര്‍ത്താവിനെ കോവിഡ് ടെസ്റ്റിന് വിധേയനാക്കിയെങ്കിലും മനോമിയുടെ ടെസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു. ഇതിന്റെ കാരണവും ജീവനക്കാര്‍ പറഞ്ഞിരുന്നില്ല.
എന്നാല്‍, പിന്നീട് ഭര്‍ത്താവിന്റെ ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവ് ആയെങ്കിലും പശ്ചിമബംഗാള്‍ ട്രാന്‍സ്ജെന്‍ഡര്‍ ഡെവലപ്മെന്റ് ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ കൂടിയായ മനോബിയെ ടെസ്റ്റ് ചെയ്തില്ല. ഇതേതുടര്‍ന്ന് ആശുപത്രി സൂപ്രണ്ടിന് നേരിട്ട് പരാതി നല്കാന് മനോബി തീരുമാനിച്ചു. എന്നാല്‍ പരാതി നല്കാന് പോകുന്നതിനിടെ ഒരു സുരക്ഷാ ജീവനക്കാരിയും മറ്റു ചില ജീവനക്കാരെയും ഇവരെ തടയുകയായിരുന്നു.
Also Read-ഷാരൂഖ് ഖാൻ ചുംബിച്ചത് എന്തിന്? കാരണം വെളിപ്പെടുത്തി മുൻ പാക് ക്രിക്കറ്റ് താരം ഷുഹൈബ് അക്തർ
തുടര്‍ന്ന് ട്രാന്‍സ് വുമന്‍ എന്ന നിലയില്‍ തനിക്ക് നേരിട്ട അപമാനത്തെക്കുറിച്ച് ഒരു ഫേസ്ബുക്ക് വീഡിയോയിലൂടെ പിന്നീട് മനോബി പ്രതികരിച്ചു. എന്തിനാണ് അവിടെ വന്നതെന്ന് ചോദ്യം ചെയ്ത സുരക്ഷാ ജീവനക്കാരി, തന്റെ ആരോഗ്യ കാര്യങ്ങളും ചോദിച്ചു. എന്നാല്‍ സുരക്ഷാ ജീവനക്കാരിക്ക് തന്റെ ആരോഗ്യ കാര്യങ്ങള്‍ ചോദിക്കാന്‍ അവകാശമില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാസ്ക് ധരിച്ചാണ് ആശുപത്രിയില്‍ പോയത്. പിന്നെ എന്തുകൊണ്ടാണ് ടെസ്റ്റ് ചെയ്യാന്‍ തയ്യാറായില്ല. സംഭവം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും ആശുപത്രി സൂപ്രണ്ടില്‍ നിന്നും മറുപടിയും ലഭിച്ചിട്ടില്ലെന്നും മനോബി പറഞ്ഞു.
അതേസമയം, പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ച ആശുപത്രി സൂപ്രണ്ട് സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്കായി ടെസ്റ്റ് ചെയ്യുന്നതിന് പ്രത്യേകം വാര്‍ഡ് തയ്യാറാക്കിയിട്ടുണ്ടെന്നും പറഞ്ഞു. എന്നാല്‍, വീഡിയോയിലൂടെ ഇതിനെ ചോദ്യം ചെയ്യുന്ന മനോബി താനൊരു ട്രാന്‍സ് വുമന്‍ ആണെന്ന് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും സ്ത്രീ ആയിട്ടാണ് അവിടെ പോയതെന്നും പറഞ്ഞു. ട്രാന്സ്ജെന്ഡറുകള്ക്കാള് പ്രത്യേകം വാര്‍ഡിന്റെ ആവശ്യമെന്തെന്നും അവര്‍ ചോദിക്കുന്നു.
പോലീസിന്റെ സഹായത്തോടെയാണ് തനിക്ക് സൂപ്രണ്ട് ഓഫീസില്‍ പോകാനായതെന്ന് മനോബി എബിപി ന്യൂസിനോട് പറഞ്ഞു. എന്നാല്‍ കുറേനേരം കാത്തിരുന്നെങ്കിലും സൂപ്രണ്ട് ഓഫീസില്‍ എത്തിയില്ല. ട്രാന്‍സ് വുമണ്‍ ആയതുകൊണ്ടാണ് ടെസ്റ്റ് ജീവനക്കാര്‍ തയ്യാറാവാത്തത്. ജൂണ്‍ മാസം എല്‍ജിബിടിക്യൂ സമൂഹം അന്താരാഷ്ട്ര പ്രൈഡ് മാസമായി ആചരിക്കുന്നതിനിടെയാണ് തനിക്ക് ഇത്തരമൊരു അനുഭവം നേരിട്ടതെന്നും അവര്‍ പറയുന്നു.
എന്നാല്‍, ഇക്കാര്യത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് അറിഞ്ഞതെന്ന് ബാന്‍ഗോര്‍ ആശുപത്രി സൂപ്രണ്ട് ശശിര്‍ നാസ്കര്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് രണ്ട് കിടക്കകള്‍ മാറ്റിവെച്ചിട്ടുണ്ടെന്നും പ്രാധാന്യത്തോടെയാണ് ഇവരുടെ കേസുകള്‍ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത മറ്റൊരു വീഡിയോയില്‍ തന്റെ ആരോഗ്യനില മോശമാണെന്നും ഒടുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അവര്‍ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.