• HOME
  • »
  • NEWS
  • »
  • india
  • »
  • Amazon | ആമസോൺ ദേശീയ പതാകയെ അവഹേളിച്ചുവെന്ന് ആരോപണം; ട്വിറ്ററിൽ ബഹിഷ്ക്കരണത്തിന് ആഹ്വാനം

Amazon | ആമസോൺ ദേശീയ പതാകയെ അവഹേളിച്ചുവെന്ന് ആരോപണം; ട്വിറ്ററിൽ ബഹിഷ്ക്കരണത്തിന് ആഹ്വാനം

റിപ്പബ്ലിക് ദിനതതോട് അനുബന്ധിച്ച് ദേശീയ പതാക ആലേഖനം മാസ്‌കുകളും ടീ ഷർട്ടുകളും കീ ചെയിനുകളും ആമസോൺ വിൽക്കുന്നതായും ദേശീയ പതാക ഷൂസിൽ ഉൾപ്പെടുത്തിയതായും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്

amazon

amazon

  • Share this:
    പ്രമുഖ ഓൺലൈൻ വ്യാപാര കമ്പനിയായ ആമസോൺ (Amazon) ദേശീയ പതാകയെ (National Flag) അവഹേളിച്ചുവെന്ന് ആരോപണം. ഇതേത്തുടർന്ന് ആമസോണിനെതിരെ ട്വിറ്റർ ഉൾപ്പടെയുള്ള സമൂഹമാധ്യമ സൈറ്റുകളിൽ ബഹിഷ്ക്കരണത്തിന് ആഹ്വാനം വ്യാപകമാകുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ വ്യാപാര കമ്പനികളിലൊന്നാണ് ആമസോൺ. എന്നാൽ അടുത്തിടെയായി ഇടയ്ക്കിടെ വിവാദങ്ങളിൽ പെടുന്നത് കമ്പനിക്ക് പതിവായിരിക്കുകയാണ്. ആമസോൺ ഉപയോഗിച്ച് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നതായി അടുത്തിടെ പരാതി ഉയർന്നിരുന്നു. ഇതിൽ ചിലരെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തിവരികയാണ്. വിദേശ നിയമങ്ങൾ ലംഘിച്ചതിന് ആമസോണിനെ വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു.

    അതിനിടെയാണ് പുതിയ വിവാദം ആമസോണിനെ പിടികൂടിയിരിക്കുന്നത്. റിപ്പബ്ലിക് ദിനതതോട് അനുബന്ധിച്ച് ദേശീയ പതാക ആലേഖനം മാസ്‌കുകളും ടീ ഷർട്ടുകളും കീ ചെയിനുകളും ആമസോൺ വിൽക്കുന്നതായും ദേശീയ പതാകയെ അവഹേളിക്കുന്നതായും പ്രത്യേകിച്ച് ദേശീയ പതാക ഷൂസിൽ ഉൾപ്പെടുത്തിയതായും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇത് കണക്കിലെടുത്ത് #Amazon_Insults_National_Flag എന്ന ഹാഷ് ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിങ്ങാണ്.






    ഈ ഹാഷ് ടാഗ് ഉയർത്തി ട്വിറ്റർ ഉപയോക്താക്കൾ ഇത്തരത്തിൽ ദേശീയ പതാക അടിസ്ഥാനമാക്കിയുള്ള ഇനങ്ങൾ ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. ഡിസൈനുകളിൽ ദേശീയ പതാക പതിക്കുന്നത് വിഡ്ഢിത്തമായ സർഗ്ഗാത്മകതയാണെന്നും ആമസോൺ ഇന്ത്യക്കാരുടെ വികാരങ്ങളെയും സംസ്കാരത്തെയും വ്രണപ്പെടുത്തുന്നുവെന്നും നെറ്റിസൺസ് ആരോപിച്ചു.

    Also Read- Amazon | 'സഹകരിച്ചില്ലെങ്കിൽ ആമസോൺ നടപടി നേരിടേണ്ടിവരും’; ഓൺലൈൻ കഞ്ചാവ് വിൽപ്പന കേസിൽ മധ്യപ്രദേശ് സർക്കാർ

    ചില ട്വിറ്റർ ഉപയോക്താക്കൾ നിയമപ്രകാരം ത്രിവർണ പതാക വാണിജ്യപരമായ കാരണങ്ങളാൽ ഉപയോഗിക്കരുത് എന്ന് ചൂണ്ടിക്കാട്ടി ആമസോണിനെതിരെ നടപടിയെടുക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. വിവാദത്തെക്കുറിച്ച് ആമസോൺ ഇതുവരെ പ്രതികരിച്ചിട്ടില്ല.
    Published by:Anuraj GR
    First published: