നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • BREAKING ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗികാരോപണം: അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി

  BREAKING ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗികാരോപണം: അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി

  റിട്ടയർഡ് ജസ്റ്റിസ് എ കെ പട്നായികിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം

  സുപ്രീംകോടതി

  സുപ്രീംകോടതി

  • Share this:
   ന്യൂഡൽഹി: ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണ പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി. ഗൂഢാലോചന നടന്നെന്ന അഡ്വ. ഉത്സവ് ബെയിൻസിന്റെ ആരോപണത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. റിട്ടയർഡ് ജസ്റ്റിസ് എ കെ പട്നായികിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.

   സിബിഐ-ഐബി മേധാവിമാർ, ഡൽഹി കമ്മീഷണർ എന്നിവർ അന്വേഷണത്തെ സഹായിക്കും. അതിനിടെ, ചിഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം അന്വേഷിക്കുന്ന അഭ്യന്തര സമിതിയിൽ നിന്നും ജസ്റ്റിസ് എൻ വി രമണ പിൻമാറി. എൻ വി രമണയെ സമിതിയിൽ അംഗമാക്കിയതിനെ പരാതിക്കാരി ചോദ്യം ചെയ്ത സാഹചര്യത്തിലാണ് പിന്മാറ്റം.
   അതിനിടെ ഭരണപരമായ ചുമതലകളിൽ നിന്ന് ചീഫ് ജസ്റ്റിസ് മാറി നിൽക്കണമെന്ന ആവശ്യവുമായി മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് രംഗത്തെത്തി. അന്വേഷണ റിപ്പോര്‍ട്ട് സീല്‍ വച്ച കവറില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കി.

   Also read: ലൈംഗിക പീഡന ആരോപണം: ചീഫ് ജസ്റ്റിസിന്റെ നടപടികൾ ശരിയല്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ

   ചീഫ് ജസ്റ്റിസിനെതിരെയുള്ള ഗൂഢാലോചനയില്‍ തന്നെ സ്വാധീനിക്കാന്‍ ഒന്നരക്കോടി വാഗ്ദാനം ചെയ്തതിന്‍റെ തെളിവ് എന്നവകാശപ്പെട്ട് ഒരു സീല്‍ വച്ച കവര്‍ അഭിഭാഷകന്‍ ഉത്സവ് ബെയ്‍ന്‍സ് സുപ്രീംകോടതിയില്‍ നല്‍കിയിരുന്നു. ഏകെ പട്നായിക് നല്‍കുന്ന ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള അന്വേഷണം. എന്നാല്‍ പരാതിക്കാരി ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിച്ച ലൈംഗിക പീഡനാരോപണം ഈ അന്വേഷണത്തിന്‍റെ പരിധിയില്‍ വരില്ല.
   First published: