ആയുര്‍വേദത്തിൽ ശസ്ത്രക്രിയാ അനുമതി; അലോപ്പതി ഡോക്ടർമാർ ഈ മാസം 11ന് രാജ്യവ്യാപകമായി പണിമുടക്കുന്നു
കേന്ദ്ര തീരുമാനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു

doctor
- News18 Malayalam
- Last Updated: December 1, 2020, 12:07 PM IST
തിരുവനന്തപുരം: ഇന്നലെ ചേർന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ സമിതിയാണ് സമരം പ്രഖ്യാപനം നടത്തിയത്. 11 നാണ് രാജ്യവ്യാപകമായ പണിമുടക്ക്. ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കിയതിലാണ് പ്രതിഷേധം. ഇത് സംബന്ധിച്ച് സംസ്ഥാന കമ്മിറ്റികളുടെ കൂടി അഭിപ്രായം തേടിയ ശേഷമാണ് തീരുമാനം.രാവിലെ ആറ് മുതൽ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്. കോവിഡ് ചികിൽസയ്ക്കും അത്യാഹിത വിഭാഗത്തിനും മുടക്കുണ്ടാകില്ല.
Also Read-'മുഖ്യമന്ത്രി തള്ളിപ്പറഞ്ഞ ധനമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ല; ആര്‍ക്കാണ് വട്ടെന്ന ചോദ്യത്തില്‍ ഐസക്ക് ഇപ്പോഴും ഉറച്ച് നില്ക്കുന്നുണ്ടോ?' രമേശ് ചെന്നിത്തല കേന്ദ്ര തീരുമാനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു. നിയമ പോരാട്ടത്തിന് സമാന സംഘടനകളുടെയും പിന്തുണ തേടും.
ഗവൺമെന്റ് ഡോക്ടർമാരുടെ സംഘടന, മെഡിക്കൽ കൊളേജിലെ ടീച്ചർമാരുടെ സംഘടന, ഹോസ്പിറ്റൽ അസോസിയേഷൻ, ആർഡിഎ എന്നീ സംഘടനകളുടെ പിന്തുണ സമരത്തിനും തുടർ പ്രക്ഷോഭങ്ങൾക്കും തേടും.
Also Read-പാലക്കാട് ലഹരിമുക്തി ചികിത്സയിലായിരുന്ന യുവാവ് വെടിയേറ്റു മരിച്ചനിലയിൽ; മരിച്ചത് പഞ്ചായത്തിലെ ഇടതു സ്ഥാനാർത്ഥിയുടെ മകൻ
ഐഎംഎ അലോപ്പതിയുടെ സ്വാതന്ത്ര്യ പോരാട്ടത്തിന് തുടക്കം കുറിച്ചെന്നാണ് ഐഎംഎ വാർത്താക്കുറിപ്പിൽ അറിയിച്ചത്. "മിക്സോപ്പതിയിൽ" നിന്നുള്ള മോഡേൺ മെഡിസിന്റെ സ്വാതന്ത്ര്യ പോരാട്ടമെന്നാണ് ഐഎംഎ വിശേഷിപ്പിച്ചത്
എട്ടാം തീയതി സൂചന പ്രതിഷേധം നടത്തും. വിവിധ കേന്ദ്രങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ 2 മണിവരെ പൊതു പ്രതിഷേധ പരിപാടികൾ നടത്തും. 20 പേർ അടങ്ങുന്ന സംഘമായി തിരിഞ്ഞായിരിക്കും പ്രതിഷേധം. കോവിഡ് മാർഗനിർദേശം പാലിച്ചാകും പ്രതിഷേധം.
Also Read-'മുഖ്യമന്ത്രി തള്ളിപ്പറഞ്ഞ ധനമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ല; ആര്‍ക്കാണ് വട്ടെന്ന ചോദ്യത്തില്‍ ഐസക്ക് ഇപ്പോഴും ഉറച്ച് നില്ക്കുന്നുണ്ടോ?' രമേശ് ചെന്നിത്തല