ട്വിറ്ററിലാണ് എതിരാളികളെ ലക്ഷ്യമിട്ട് തരൂർ കടുകട്ടിയായ പദപ്രയോഗം നടത്തിയത്.
ശശി തരൂർ
Last Updated :
Share this:
ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസിൽ കോൺഗ്രസ് നേതാവ് പി. ചിദംബരത്തെ സി.ബി.ഐ അറസ്റ്റു ചെയ്ത നടപടി കടുകട്ടിയായ ഇംഗ്ലീഷ് വാക്കിലൂടെ വിമർശിച്ച് ശശി തരൂർ . schadenfreude (ഷാഡിന്‍ഫ്രോയ്ഡ് ) എന്ന വാക്കാണ് തരൂർ ഉപയോഗിച്ചിരിക്കുന്നത്. മറ്റൊരാളുടെ ദുര്യോഗത്തില് സന്തോഷിക്കുന്ന മാനസികാവസ്ഥ എന്നാണ് ഈ വാക്കിന്റെ അർഥം. ട്വിറ്ററിലാണ് എതിരാളികളെ ലക്ഷ്യമിട്ട് തരൂർ ഈ പദപ്രയോഗം നടത്തിയത്.
Well said @PChidambaram_IN ! It is a tribute to your strength of character that you are standing up to persecution &character assassination w/ courage & confidence. I believe justice will prevail in the end. Till then we will have to allow some malicious minds their schadenfreude https://t.co/OoERqVVKTQ
ബുധനാഴ്ച രാത്രിയാണ് ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി പി.ചിദംബരത്തെ ഡൽഹിയിലെ വസതിയിൽ നിന്നും സി.ബി.ഐ അറസ്റ്റു ചെയ്തത്. മതിൽ ചാടിക്കടന്നാണ് സി.ബി.ഐ സംഘം വീട്ടിനുള്ളിൽ എത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.