രാജ്യസഭ ഉപതെരഞ്ഞെടുപ്പ്; വോട്ട് മറിച്ച കോൺഗ്രസ് എംഎൽഎമാരായ അൽപേഷ് താക്കൂറും ധവൽസിങ് ഝാലയും രാജിവെച്ചു

കോൺഗ്രസ് നൽകിയ വിപ്പ് ലംഘിച്ചാണ് ഇരുവരും ബിജെപിക്ക് വോട്ട് ചെയ്തത്. വിപ്പ് ലംഘിച്ചാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാകുമെന്നതിനാലാണ് രാജി.

news18
Updated: July 6, 2019, 5:42 PM IST
രാജ്യസഭ ഉപതെരഞ്ഞെടുപ്പ്; വോട്ട് മറിച്ച കോൺഗ്രസ് എംഎൽഎമാരായ അൽപേഷ് താക്കൂറും ധവൽസിങ് ഝാലയും രാജിവെച്ചു
alpesh-thakor
  • News18
  • Last Updated: July 6, 2019, 5:42 PM IST
  • Share this:
അഹമ്മദാബാദ്: കോൺഗ്രസ് എംഎൽഎമാരായ അൽപേഷ് താക്കൂറും ധവൽ സിങ് ഝാലയും ഗുജറാത്ത് നിയമസഭയിൽ നിന്ന് രാജിവെച്ചു. വെള്ളിയാഴ്ച നടന്ന രാജ്യസഭ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് മറിച്ചതിന് പിന്നാലെയാണ് ഇരുവരും എംഎൽഎ സ്ഥാനം രാജിവെച്ചത്.

also read: 'രാത്രി റോഡിൽ നിന്നു'; ഓട്ടോ കാത്തുനിന്ന മുൻ പ്രഥമാധ്യാപകന് പൊലീസിന്റെ മർദനം

കോൺഗ്രസ് നൽകിയ വിപ്പ് ലംഘിച്ചാണ് ഇരുവരും ബിജെപിക്ക് വോട്ട് ചെയ്തത്. വിപ്പ് ലംഘിച്ചാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാകുമെന്നതിനാലാണ് രാജി. പാർട്ടി സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ടാണ് തങ്ങളുടെ എംഎൽഎമാർക്ക് കോൺഗ്രസ് വിപ്പ് നൽകിയത്.

തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികൾക്ക് 105 വോട്ടുകളും കോൺഗ്രസിന് 70 വോട്ടുകളുമാണ് ലഭിച്ചത്. സ്മൃതി ഇറാനി, അമിത്ഷാ എന്നിവർ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കേന്ദ്രമന്ത്രി എസ്. ജയ് ശങ്കർ, പിന്നാക്ക വിഭാഗം നേതാവ് ജുഗൽ താക്കൂർ എന്നിവരായിരുന്നു ബിജെപി സ്ഥാനാർഥികൾ.

ചന്ദ്രിക ചുഡാസാമയും ഗൗരവ് പാണ്ഡ്യയുമായിരുന്നു കോൺഗ്രസ് സ്ഥാനാർഥികൾ. മനസ് പറഞ്ഞിട്ടാണ് എതിർ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്തതെന്നും രാജ്യത്തെ പുതിയ ഉന്നതിയിലെത്തിക്കുന്ന നേതൃത്വത്തിനാണ് വോട്ട് രേഖപ്പെടുത്തിയതെന്നും അൽപേഷ് പറഞ്ഞു.
First published: July 6, 2019, 5:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading