• HOME
 • »
 • NEWS
 • »
 • india
 • »
 • 'സോഷ്യലിസത്തിന് അര്‍ത്ഥം നഷ്ടപ്പെട്ടിരിക്കുന്നു;' ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യാനുള്ള ബില്ലിനെക്കുറിച്ച് Alphons Kannanthanam

'സോഷ്യലിസത്തിന് അര്‍ത്ഥം നഷ്ടപ്പെട്ടിരിക്കുന്നു;' ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യാനുള്ള ബില്ലിനെക്കുറിച്ച് Alphons Kannanthanam

കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ നേതാവും മുന്‍ കേന്ദ്ര സാംസ്‌കാരിക ടൂറിസം സഹമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം നല്‍കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

 • Last Updated :
 • Share this:
  ഭരണഘടനയുടെ ആമുഖം (Preamble to the Constitution) ഭേദഗതി (Amendment) ചെയ്യുന്നതിനുള്ള സ്വകാര്യ ബില്‍ അവതരിപ്പിക്കുന്നതിന് അനുവാദം നല്‍കുന്നത് സംബന്ധിച്ച തീരുമാനം പാര്‍ലമെന്റിലെ (Parliament) പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുന്നതായി ഡിസംബർ 3 ന് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് നാരായണ്‍ സിംഗ് അറിയിച്ചിരുന്നു.

  രാജ്യസഭയില്‍ ഭാരതീയ ജനതാ പാര്‍ട്ടി (BJP) നേതാവ് കെജെ അല്‍ഫോണ്‍സ് ആണ് ഭരണഘടനാ ഭേദഗതി ബില്‍, 2021 അവതരിപ്പിക്കാന്‍ അനുമതി തേടിയത്. ഭരണഘടനയുടെ ആമുഖത്തിലെ 'സോഷ്യലിസ്റ്റ്' (Socialist) എന്ന പദം നീക്കി പകരം 'ഇക്വിറ്റബിൾ' (Equitable) എന്ന വാക്ക് ഉപയോഗിക്കണം എന്നതാണ് ആവശ്യം. ഇതിന് പുറമെ മറ്റ് ചില മാറ്റങ്ങള്‍ കൂടി ബില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

  ഭരണഘടനയുടെ ആമുഖത്തിലെ 'പദവിയിലും അവസരത്തിലുമുള്ള സമത്വം' എന്ന ഭാഗം 'പദവിയുടെയും ജനിക്കാനും ഭക്ഷണം കഴിക്കാനും വിദ്യാഭ്യാസം നേടാനും ജോലി നേടാനും മാന്യമായി പരിഗണിക്കപ്പെടാനുമുള്ള അവസരങ്ങളുടെയും തുല്യത' എന്നാക്കി മാറ്റാനും ബില്‍ നിര്‍ദ്ദേശിക്കുന്നു. ആമുഖത്തിന്റെ ലക്ഷ്യങ്ങളില്‍ വിവര സാങ്കേതികവിദ്യ പ്രാപ്യമാവുക എന്നത് കൂടി ചേര്‍ക്കണമെന്നും ബില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

  രാജ്യത്തെ ഏറ്റവും താഴെ തട്ടിലുള്ള ജനങ്ങളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനത്തിന് അനുസൃതമാണ് ബില്ലെന്നും അതിന് അനുമതി വേണമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം വാദിക്കുന്നു. അതുകൊണ്ടാണ് 'റഷ്യന്‍ സോഷ്യലിസ്റ്റ് കാലഘട്ടത്തിന്റെ രാഷ്ട്രീയ അര്‍ത്ഥങ്ങള്‍' ഉള്‍ക്കൊള്ളുന്ന 'സോഷ്യലിസ്റ്റ്' എന്ന വാക്ക് ആമുഖത്തില്‍ നിന്ന് നീക്കം ചെയ്യണം എന്നാവശ്യപ്പെടുന്നതെന്നുംഅദ്ദേഹം പറഞ്ഞു.

  കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ നേതാവും മുന്‍ കേന്ദ്ര സാംസ്‌കാരിക ടൂറിസം സഹമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം നല്‍കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ :

  ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യുന്നതിനുള്ള ഒരു ബില്‍ ആവശ്യമാണെന്ന്നിങ്ങള്‍ക്ക് തോന്നാനുള്ള കാരണം എന്താണ് ?

  ഇതിലെ ചില വാക്കുകള്‍ റഷ്യന്‍ മോഡൽ സോഷ്യലിസ്റ്റ് കാലഘട്ടത്തിന്റെ പ്രത്യയശാസ്ത്ര മുദ്രാവാക്യങ്ങള്‍ മാത്രമാണ്. ഉദാഹരണത്തിന് 'സോഷ്യലിസം' എന്ന വാക്ക് എടുത്താല്‍, അതിന്റെ അര്‍ത്ഥം ഇപ്പോള്‍ ഏറെക്കുറെ നഷ്ടപ്പെട്ടു കഴിഞ്ഞതായി കാണാം. മാത്രമല്ല അത് ഇപ്പോള്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പദമാണ്. അതുകൊണ്ട് കൂടുതല്‍ ഉചിതം 'സമത്വം' (Equitable) എന്ന വാക്ക് ആയിരിക്കുമെന്ന് ഞാന്‍ കരുതുന്നു.

  'ഇക്വിറ്റബിൾ' എന്ന വാക്കിന് കൂടുതല്‍ അര്‍ത്ഥ തലങ്ങളുണ്ട്. പ്രത്യയശാസ്ത്ര ഭാരമുള്ള ഒരു പദമല്ല ഇത്. പക്ഷേ ഇതിലൂടെ മറ്റു പലതും അർത്ഥമാക്കുന്നു. ഇന്ത്യയിലെ വിഭവങ്ങളുടെ അവകാശം, വികസനത്തിന്റെ ഫലങ്ങളുടെ അവകാശം എന്നിവയെല്ലാം പങ്കുവെയ്ക്കപ്പെടണം. അതിനാല്‍ ഈ വാക്ക് കൂടുതല്‍ പ്രായോഗികമായതും രാഷ്ട്രീയേതരവുമായ ഒന്നാണ്. അതുകൊണ്ടാണ് ഞാന്‍ ആ വാക്ക് നിര്‍ദ്ദേശിച്ചത്.

  ആമുഖത്തിൽസമത്വത്തെക്കുറിച്ചുള്ള മറ്റ് വാക്കുകള്‍ മാറ്റാനും ബില്‍ ആവശ്യപ്പെടുന്നുണ്ടോ? എന്തുകൊണ്ട്?

  ആമുഖത്തിലെ 'പദവിയിലും അവസരത്തിലുമുള്ള സമത്വം' എന്ന ഭാഗം 'പദവിയുടെയും ജനിക്കാനും ഭക്ഷണം കഴിക്കാനും വിദ്യാഭ്യാസം നേടാനും ജോലി നേടാനും മാന്യമായി പരിഗണിക്കപ്പെടാനുമുള്ള അവസരങ്ങളുടെയും തുല്യത' എന്നാക്കി മാറ്റണമെന്ന നിർദ്ദേശം ഞാൻ ബില്ലിലൂടെ മുന്നോട്ട് വെക്കുന്നു. ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം പദവിയിലും അവസരത്തിലുമുള്ള സമത്വം എന്നതിലൂടെ എന്താണ് അര്‍ത്ഥമാക്കുന്നത്? ജനിക്കാനുള്ള അവകാശം, പഠിക്കാനുള്ള അവകാശം, ജോലി നേടാനുള്ള അവകാശം, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം എന്നൊക്കെയാണ് ഞാനിതിനെ നിർവചിക്കുന്നത്. ഇത് വിശദീകരിക്കുക മാത്രമാണ് ഞാൻ ചെയ്തത്. അല്ലാത്തപക്ഷം, മിക്ക ആളുകള്‍ക്കും ഇത് ഒരു ശൂന്യ പദമായി തുടരും. വിദ്യാഭ്യാസം, ആരോഗ്യം, ജോലി എന്നിവയ്ക്കുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടായിരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുമ്പോൾ അതില്‍ എന്താണ് തെറ്റ്? 'പദവിയിലും അവസരത്തിലുമുള്ള സമത്വം' എന്നതിനെവിപുലീകരിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്.

  'വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പു നല്‍കുന്ന സാഹോദര്യം' എന്ന വാക്കുകള്‍ക്ക് പകരമായി 'വ്യക്തിയുടെയും സമൂഹത്തിന്റെയുംഅന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പു നല്‍കുന്ന സാഹോദര്യം. ഉയര്‍ന്ന മൊത്ത ഗാര്‍ഹിക സന്തോഷം ഉറപ്പാക്കുന്ന സന്തോഷം' എന്ന് ഉപയോഗിക്കണം എന്നാണ് ബില്ലില്‍ നിര്‍ദ്ദേശിക്കുന്നത്.

  ഇന്ത്യ അതിന്റെ ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്. ഗ്രാമങ്ങളും പഞ്ചായത്തുകളും പ്രാദേശിക സമൂഹങ്ങളും നമുക്ക് വളരെ പ്രധാനമാണ്. അതിനാൽ, രാഷ്ട്രത്തിന്റെ മാത്രമല്ല, സമൂഹത്തിന്റെയും അന്തസ്സ് സംരക്ഷിക്കപ്പെടണമെന്ന് ഞാന്‍ കൂട്ടിച്ചേര്‍ത്തു. 'സന്തോഷം' എന്ന അവസാന വാക്ക് ഭൂട്ടാനില്‍ നിന്ന് കടമെടുത്തതാണ്, അവിടെ നിന്നാണ് മൊത്ത ഗാര്‍ഹിക സന്തോഷം എന്ന ആശയം ലഭിച്ചത്. സന്തോഷത്തോടെയിരിക്കാനും ഈ രാഷ്ട്രത്തിന്അവകാശമുണ്ടെന്ന് ആമുഖത്തില്‍ ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

  ആമുഖത്തിലെ ഭേദഗതി ഭരണഘടനയുടെ വിശ്വാസ സംഹിതകള്‍ക്ക് നേരെയുള്ള ആക്രമണമാണെന്നാണ് ആര്‍ജെഡി എംപി മനോജ് ഝാ പറഞ്ഞത്. എന്താണ് ഇതേക്കുറിച്ച് പറയാനുള്ളത്?

  തീര്‍ച്ചയായും, ഞാന്‍ ഭരണഘടന ഭേദഗതി ചെയ്യാനാണ് ശ്രമിക്കുന്നത്. നിങ്ങള്‍ക്ക് ഭരണഘടന ഭേദഗതി ചെയ്യാമെങ്കിൽ എന്തുകൊണ്ട് ആമുഖം ഭേദഗതി ചെയ്യാന്‍ കഴിയില്ല? ഭേദഗതിയെ എതിര്‍ക്കുന്നവരില്‍ ഭൂരിഭാഗവും എന്റെ ബില്‍ വായിച്ചിട്ടില്ല.

  പ്രധാനമന്ത്രി മോദി ഉള്‍പ്പെടെയുള്ള നിങ്ങളുടെ പാര്‍ട്ടി നേതൃത്വം ഇതിന്റെ ഭാഗമാണോ ?

  ആറു മാസം മുമ്പ് ഈ ബില്ലിനെ സംബന്ധിച്ച നോട്ടീസ് ഞാന്‍ നല്‍കിയിരുന്നു. ഞങ്ങള്‍ ചെയ്യുന്നതെല്ലാം പ്രധാനമന്ത്രി രാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങളോട് ചേർന്നു നിൽക്കുന്നവയാണ്. ഉദാഹരണത്തിന്, വികസനത്തിന്റെ നേട്ടങ്ങള്‍ പാവപ്പെട്ടവര്‍ക്കും ലഭിക്കുന്നുവെന്ന് അദ്ദേഹം ഉറപ്പുവരുത്തുന്നുണ്ട്. അതിനാല്‍, ബില്ലില്‍ ഞാന്‍ നിര്‍ദ്ദേശിച്ചതെല്ലാം ഏറ്റവും താഴ്ന്ന തലത്തില്‍ ജനങ്ങളെ ശാക്തീകരിക്കാന്‍ പ്രധാനമന്ത്രി ചെയ്ത കാര്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ്.

  ബില്ലിന്റെ ഭാവി എന്തായിരിക്കുമെന്നാണ് കരുതുന്നത് ?

  ഒരു സ്വകാര്യ അംഗത്തിന്റെ ബില്‍ പാര്‍ലമെന്റില്‍ അപൂര്‍വ്വമായി മാത്രമേ പാസാകാറുള്ളൂ എന്ന് നമുക്കറിയാം. ഒരു സുപ്രധാന വിഷയത്തില്‍ ഞങ്ങള്‍ രാജ്യത്തിന്റെയും പാര്‍ലമെന്റിന്റെയും ശ്രദ്ധ ആകര്‍ഷിച്ചു എന്നതാണ് ഇതിന്റെ നല്ല വശം. ബില്‍ പാസ്സാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പക്ഷേ, ചര്‍ച്ചകള്‍ മാത്രമാണ് നടക്കുന്നത് എങ്കില്‍ പോലും ഞങ്ങള്‍ക്ക് കുഴപ്പമില്ല. ഇത് പാസാക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളോട് ചേർന്നു നിൽക്കുന്നതാണ്ബില്‍.
  Published by:Karthika M
  First published: