ജവാന്‍റെ സംസ്കാരച്ചടങ്ങിനിടെ ഫേസ്ബുക്കിൽ 'സെൽഫി'യിട്ട കണ്ണന്താനത്തിന് പൊങ്കാല; പോസ്റ്റ് മുക്കി

പോസ്റ്റ് കണ്ണന്താനത്തിന്റെ പേജിൽ നിന്നും മുങ്ങിയെങ്കിലും സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രവഹിക്കുകയാണ്.

news18india
Updated: February 17, 2019, 11:55 PM IST
ജവാന്‍റെ സംസ്കാരച്ചടങ്ങിനിടെ ഫേസ്ബുക്കിൽ 'സെൽഫി'യിട്ട കണ്ണന്താനത്തിന് പൊങ്കാല; പോസ്റ്റ് മുക്കി
അൽഫോൻസ് കണ്ണന്താനം
  • News18 India
  • Last Updated: February 17, 2019, 11:55 PM IST
  • Share this:
കൽപറ്റ: പുൽവാമയിൽ വീരമൃത്യു വരിച്ച ധീരജവാൻ വസന്തകുമാറിന്‍റെ സംസ്കാര ചടങ്ങുകൾ വയനാട്ടിൽ പുരോഗമിക്കുമ്പോൾ മൃതദേഹത്തിനൊപ്പം നിന്നൊരു 'സെൽഫി'. ചിത്രം വേറാരുടെതുമല്ല, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം തന്നെ. എന്നാൽ, കേന്ദ്രമന്ത്രിയുടെ ''അനൗചിത്യമായ ' പെരുമാറ്റത്തിന് ഫേസ്ബുക്ക് തിരിച്ചുനൽകിയത് അൽപം കനത്തിലുള്ള പൊങ്കാല.

'കാശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാൻ വി. വി. വസന്തകുമാറിന്‍റെ സംസ്കാരച്ചടങ്ങുകൾ അദ്ദേഹത്തിന്‍റെ വസതിയിൽ നടന്നു. വസന്തകുമാറിനെ പോലുള്ള ധീരജവാൻമാരുടെ ജീവത്യാഗം മൂലമാണ് നമുക്ക് ഇവിടെ സുരക്ഷിതമായി ജീവിക്കാൻ സാധിക്കുന്നത്' - ഇങ്ങനെയായിരുന്നു സംസ്കാരച്ചടങ്ങിനിടയിൽ ഫേസ്ബുക്കിൽ ഫോട്ടോ പോസ്റ്റ് ചെയ്ത് കണ്ണന്താനം കുറിച്ചത്.

പോസ്റ്റ് കണ്ണന്താനത്തിന്റെ പേജിൽ നിന്നും മുങ്ങിയെങ്കിലും സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രവഹിക്കുകയാണ്.

വസന്തകുമാറിന്‍റെ മൃതദേഹം കരിപ്പൂരിൽ ഏറ്റു വാങ്ങിയതിനു ശേഷവും ചിത്രം സഹിതം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു കണ്ണന്താനം.

പ്രളയ കാലത്ത് ചങ്ങനാശേരിയിലെ ദുരിതാശ്വാസ ക്യാമ്പിൽ താൻ രാത്രി ഉറങ്ങുന്ന ചിത്രം കണ്ണന്താനം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതും വിവാദമായിരുന്നു. തന്റെ സഹായിയാണ് അത് ചെയ്തത് എന്നായിരുന്നു 'ട്രോൾ വർഷം' ഏറിയപ്പോൾ മന്ത്രിയുടെ അന്നത്തെ മറുപടി.

First published: February 16, 2019, 11:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading