'മുഖംമൂടി ധരിച്ച ആ അക്രമി ഞാനല്ല': വനിതാ കമ്മീഷനെ സമീപിച്ച് JNU ആക്രമണത്തിൽ പ്രതിയെന്ന് സംശയിക്കുന്ന കോമൾ ശർമ്മ

ജെഎൻയു അക്രമി സംഘത്തിൽ പെട്ട പെൺകുട്ടി ഡൽഹി യൂണിവേഴ്സിറ്റിയിലെ എബിവിപി പ്രവർത്തക കോമൾ ശര്‍മ ആണെന്ന് തുടക്കം മുതൽ ആരോപണം ഉയര്‍ന്നിരുന്നു

News18 Malayalam | news18
Updated: January 15, 2020, 11:31 AM IST
'മുഖംമൂടി ധരിച്ച ആ അക്രമി ഞാനല്ല': വനിതാ കമ്മീഷനെ സമീപിച്ച് JNU ആക്രമണത്തിൽ പ്രതിയെന്ന് സംശയിക്കുന്ന കോമൾ ശർമ്മ
JNU Attack
  • News18
  • Last Updated: January 15, 2020, 11:31 AM IST
  • Share this:
ന്യൂഡൽഹി: ജെഎൻയുവിൽ കടന്നു കയറി അതിക്രമം നടത്തിയ അക്രമി താനല്ലെന്ന് ഡൽഹി യൂണിവേഴ്സിറ്റി വിദ്യാര്‍ഥി കോമള്‍ ശർമ്മ. ജെഎൻയു ക്യാംപസിൽ കടന്നു കയറി അക്രമം അഴിച്ചു വിട്ട മുഖംമൂടി സംഘത്തിലൊരാൾ കോമളാണെന്ന് ഡൽഹി പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം ആരോപണങ്ങളെല്ലാം നിഷേധിച്ച് ഇവർ രംഗത്തെത്തിയിരിക്കുന്നത്.

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്കെതിരെ പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചിരിക്കുകയാണ് കോമൾ. ' ആ വീഡിയോയിൽ ഉള്ള സ്ത്രീ ഞാനല്ല.. എന്നെ കുറ്റക്കാരിയാക്കി ചിത്രീകരിക്കുകയാണ്.. മനപൂർവം, മോശമായ ചില ഉദ്ദേശത്തോടെ എന്നെ അങ്ങേയറ്റം അപകീർത്തിപ്പെടുത്തി.. ഇത്രത്തോളം മോശമായി എന്നെ ചിത്രീകരിച്ചതിനാൽ ആ വീഡിയോയിലുള്ളത് ഞാൻ തന്നെയെന്ന് വിശ്വസിച്ച് ബന്ധുക്കളും സുഹൃത്തുക്കളും എന്നെ വിളിച്ച് അവരുടെ ആശങ്ക അറിയിച്ചു തുടങ്ങി..' എന്നാണ് വനിത കമ്മീഷനോട് കോമൾ അറിയിച്ചത്.

Also Read-വധശിക്ഷ അടുക്കും തോറും ഉത്ക്കണ്ഠ: നിർഭയ കേസ് പ്രതികളെ സൂക്ഷ്മമായി നിരീക്ഷിച്ച് പൊലീസ്

ഇക്കഴിഞ്ഞ ജനുവരി 5നാണ് മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ജെഎൻയു ക്യാംപസിൽ കടന്നു കയറി വിദ്യാര്‍ഥികൾക്കും അധ്യാപകർ ഉൾപ്പെടെയുള്ളവർക്കും നേരെ അക്രമം നടത്തിയത്. സംഘത്തിൽ പെട്ട പെൺകുട്ടി ഡൽഹി യൂണിവേഴ്സിറ്റിയിലെ എബിവിപി പ്രവർത്തക കോമൾ ശര്‍മ ആണെന്ന് തുടക്കം മുതൽ ആരോപണം ഉയര്‍ന്നിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കവെ വീഡിയോ ദൃശ്യങ്ങൾ വച്ച് അക്രമികളിലൊരാൾ കോമൾ ശര്‍‌മ തന്നെയാണെന്ന് തിരിച്ചറിഞ്ഞെന്നും അവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുവെന്നും ഡൽഹി പൊലീസും അറിയിച്ചിരുന്നു.

എന്നാൽ ഈ ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ടാണ് കോമൾ ഇപ്പോൾ വനിതാ കമ്മീഷനെ സമീപിച്ചിരിക്കുന്നത്.
Published by: Asha Sulfiker
First published: January 15, 2020, 11:31 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading