നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • അമരീന്ദർ സിങ് ഡൽഹിയിൽ; അമിത് ഷായുമായും ജെ.പി നദ്ദയുമായും കൂടിക്കാഴ്ച നടത്തിയേക്കും?

  അമരീന്ദർ സിങ് ഡൽഹിയിൽ; അമിത് ഷായുമായും ജെ.പി നദ്ദയുമായും കൂടിക്കാഴ്ച നടത്തിയേക്കും?

  അമരീന്ദർറിന്‍റെ ഡൽഹി സന്ദർശനം വ്യക്തിപരമാണെന്നും  അനാവശ്യമായ ഊഹാപോഹങ്ങൾ വേണ്ടെന്നും മാധ്യമ ഉപദേഷ്ടാവ് രവീൺ തുക്രൽ

   Amarinder Singh

  Amarinder Singh

  • Share this:
   ന്യൂഡൽഹി: ബി ജെ പി യിലേക്കെന്ന അഭ്യൂഹങ്ങൾക്കിടെ പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഡൽഹി സന്ദർശനം. സന്ദർശനം വ്യക്തിപരമാണെന്നും  അനാവശ്യമായ ഊഹാപോഹങ്ങൾ വേണ്ടെന്നും അവരീന്ദറിന്റെ മാധ്യമ ഉപദേഷ്ടാവ് രവീൺ തുക്രൽ പ്രതികരിച്ചു. ചില സുഹൃത്തുക്കളുമായി കൂടിക്കാഴ്ച നടത്തു ന്നതിനും പുതിയ മുഖ്യമന്ത്രിക്കായി കപൂർത്തലയിലെ വീട് ഒഴിയുന്നതിനുമായാണ് അമരന്ദറിന്റെ ഡൽഹി സന്ദർശനമെന്നാണ് രവീൺ തുക്രൽ ടിറ്ററിൽ പ്രതികരിച്ചിരിക്കുനത്.

   അതേസമയം കോൺഗ്രസിലെ ആഭ്യന്തര കലഹത്തെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച  അമരീന്ദർ സിങ്​ ആഭ്യന്തര മന്ത്രി അമിത്​ ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ്​ റിപ്പോർട്ടുകൾ.

   മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെ ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ്, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് എന്നിവരടക്കം അമരീന്ദർ സിങ്ങിനെ ബി.ജെ.പിയിലേക്ക്​ ക്ഷണിച്ചിരുന്നു.

   അമരീന്ദർ സിങ്ങിനെ കേന്ദ്ര കൃഷി മന്ത്രിയാക്കാനും നീക്കമുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നത്. ബി.ജെ.പിയിൽ ചേരാൻ വിസമ്മതിക്കുകയാണെങ്കിൽ പുതിയ രാഷ്ട്രീയ സംഘടന രൂപീകരിക്കാൻ കേന്ദ്ര നേതൃത്വം സഹായിക്കുമെന്നു പാർട്ടിയെ എൻ.ഡി.എയുടെ ഭാഗമാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ബി ജെ പി ഇത്തരം വാർത്തകളോട് പ്രതികരിച്ചിട്ടില്ല.

   Also Read- 'പട്ടിക ജാതി' മതി; പഞ്ചാബ് മുഖ്യമന്ത്രിയുടെ പേരിനൊപ്പം 'ദളിത്' ഉപയോഗിക്കുന്നതിനെതിരെ എസ്.സി-എസ്.ടി കമ്മീഷൻ

   2017ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ തൊ​ട്ടു​മു​മ്പ്​ ബി.​ജെ.​പി വി​ട്ട്​​ കോൺഗ്രസിൽ ചേർന്ന ന​വ​ജ്യോ​ത്​ സി​ങ്​ സി​ദ്ദുവുമായിട്ടുള്ള തർക്കമാണ്​ അമരീന്ദർ സിങ്ങിന്‍റെ രാജിയിലേക്ക്​ കലാശിച്ചത്​.40 എം.എൽ.എമാർ അമരീന്ദറിനെ മുഖ്യമന്ത്രി സ്​ഥാനത്ത്​ നിന്ന്​ നീക്കണമെന്ന ആവശ്യവുമായി ഹൈക്കമാൻഡിനെ സമീപിച്ചതോടെയാണ് ഹൈക്കമാന്റ് നിർണായക തീരുമാനമെടുത്തത്.
   Published by:Anuraj GR
   First published:
   )}