• HOME
 • »
 • NEWS
 • »
 • india
 • »
 • Punjab Congress | നവജ്യോത് സിദ്ദുവിന് പകരം അമരീന്ദര്‍ ബ്രാര്‍; പഞ്ചാബ് കോണ്‍ഗ്രസിന് പുതുമുഖം

Punjab Congress | നവജ്യോത് സിദ്ദുവിന് പകരം അമരീന്ദര്‍ ബ്രാര്‍; പഞ്ചാബ് കോണ്‍ഗ്രസിന് പുതുമുഖം

നവജ്യോത് സിദ്ദു രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചത്.

 • Share this:
  ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ്(Punjab Congress) അധ്യക്ഷനായി മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ ബ്രാറിനെ(Amrinder Singh Brar) നിയമിച്ചു. എഐസിസിയാണ് ഇക്കാര്യം അറിയിച്ചത്. നവജ്യോത് സിദ്ദു(Navjyot Sidhu) രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചത്. മുന്‍ പിസിസി അധ്യക്ഷന്‍ പ്രതാപ് സിംഗ് ഭജ്വയെ കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി (സിഎല്‍പി) നേതാവായി നിയമിച്ചു.

  പഞ്ചാബ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായി ഭാരത് ഭൂഷന്‍ അഷുവിനെയും ഡെപ്യൂട്ടി സിഎല്‍പി നേതാവായി ഡോ. രാജ് കുമാര്‍ ചബ്ബേവാള്‍. അതേസമയം മുന്‍ മുഖ്യമന്ത്രി ഛരണ്‍ജിത് ഛന്നിയെ പുതിയ നേതൃത്വത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

  ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗര്‌സ് ദയനീയ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഭരണം നിലനിര്‍ത്താന്‍ കഴിയാതെ പോയത് വലിയ തിരിച്ചടിയായിരുന്നു. 16 സീറ്റുകള്‍ ആണ് കോണ്‍ഗ്രസ് നേടിയത്. ചരണ്‍ജീത് സിംഗ് ചന്നി രണ്ടു സീറ്റുകളിലും പരാജയപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു അമൃതസര്‍ ഈസ്റ്റ് മണ്ഡലത്തില്‍ പരജായപ്പെട്ടിരുന്നു.  BJP vs UPA | ക്ഷേമപദ്ധതികളിൽ യുപിഎയെ കടത്തിവെട്ടി ബിജെപി; മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

  കേന്ദ്ര സര്‍ക്കാരിന്റെ ഭവന, ആരോഗ്യ, സൗജന്യ ഭക്ഷ്യധാന്യ ക്ഷേമപദ്ധതികളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ബിജെപി സ്ഥാപക ദിനമായ (BJP foundation day) ഏപ്രില്‍ 6 മുതല്‍ 'സാമാജിക് ന്യായ് പഖ്വാഡ' (Samajik Nyay Pakhwada) ക്യാമ്പെയ്ന്‍ ആരംഭിച്ചിരുന്നു. ഏപ്രില്‍ 6ന് ആരംഭിച്ച ക്യാമ്പെയ്ന്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കും. 60 വര്‍ഷം ഭരിച്ച യുപിഎ സര്‍ക്കാരിന്റെയും (UPA government) മോദി സര്‍ക്കാരിന്റെ എട്ട് വര്‍ഷത്തെ ഭരണവും തമ്മിലുള്ള താരതമ്യമാണ് ക്യാമ്പെയിനില്‍ തുറന്നുകാണിക്കുന്നത്.

  പ്രധാനമന്ത്രി ആവാസ് യോജന (Pradhan Mantri Awas Yojana) പദ്ധതിക്ക് കീഴില്‍ എട്ട് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ 2.5 കോടി വീടുകള്‍ നിര്‍മ്മിച്ചു. എന്നാല്‍ 60 വര്‍ഷം ഭരിച്ച യുപിഎ സര്‍ക്കാര്‍ 3.26 കോടി പാര്‍പ്പിടങ്ങളാണ് നിര്‍മ്മിച്ചത്. ഒരു കോടി വീടുകള്‍ കൂടി നിര്‍മ്മിക്കാനുള്ള മറ്റൊരു ലക്ഷ്യം കൂടി ബിജെപി സര്‍ക്കാരിനുണ്ട്.

  Also Read-Shashi Tharoor | 'എന്റെ മതത്തെ പ്രതിനിധീകരിക്കുന്നത് ഇത്തരം തെമ്മാടികളല്ല'; ഹിന്ദു പുരോഹിതന്റെ വിദ്വേഷ പ്രസംഗത്തില്‍ പ്രതികരണവുമായി തരൂര്‍

  മുന്‍ സര്‍ക്കാരുകള്‍ വീട് നിര്‍മ്മാണത്തിന് നൽകി വന്നിരുന്ന തുക 70,000 രൂപയായിരുന്നു. എന്നാല്‍ ഇപ്പോഴിത് സമതല പ്രദേശങ്ങളില്‍ 1.20 ലക്ഷം രൂപയായും കുന്നിന്‍ പ്രദേശങ്ങളില്‍ 1.30 ലക്ഷം രൂപയായും ഉയര്‍ന്നു. ഇതോടൊപ്പം എല്‍ഇഡി ബല്‍ബുകള്‍, ടോയ്‌ലറ്റുകള്‍, സൗജന്യ സിലിണ്ടറുകള്‍ മുതലായ സൗകര്യങ്ങളും പാവപ്പെട്ടവര്‍ക്ക് നല്‍കിയതായി ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. ''എല്ലാവര്‍ക്കും വീട്'' എന്ന പദ്ധതിയ്ക്ക് നിരവധി മാനങ്ങളുണ്ടെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു.

  ''മുന്‍സര്‍ക്കാരുകള്‍ പ്രതിവര്‍ഷം 11.21 ലക്ഷം യൂണിറ്റ് വീടുകള്‍ നിര്‍മ്മിച്ചപ്പോള്‍ മോദി സര്‍ക്കാര്‍ 36 ലക്ഷം യൂണിറ്റ് വീടുകളാണ് നിര്‍മ്മിച്ചത്. അവര്‍ പ്രതിവര്‍ഷം 54,000 വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ ഞങ്ങള്‍ പ്രതിവര്‍ഷം 2.70 ലക്ഷം വീടുകളാണ് നിര്‍മ്മിക്കുന്നത്'', സിംഗ് പറഞ്ഞു. 2014ല്‍ 2.35 കോടി സ്ത്രീകള്‍ സ്വയം സഹായ സംഘങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അത് 8.20 കോടിയായി എണ്ണം ഉയർന്നു. സ്ത്രീ ശാക്തീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്നും മോദി സര്‍ക്കാര്‍ അതിനായി പ്രവര്‍ത്തിക്കുകയാണെന്നും സിംഗ് പറഞ്ഞു.

  Also Read-Assembly Election Result 2022| നാലിടത്തും ബിജെപിയുടെ തേരോട്ടം; പഞ്ചാബിൽ ആം ആദ്മിയുടെ ആറാട്ട്; തകർന്നടിഞ്ഞ് കോൺഗ്രസ്

  ബിആര്‍ അംബേദ്കറുടെ ജന്മദിനമായ ഏപ്രില്‍ 14ന് സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ ഉയര്‍ത്തിക്കാട്ടാന്‍ സമൂഹത്തിലെ ദരിദ്രരും അടിസ്ഥാന സൗകാര്യങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന വിഭാഗക്കാരുമായി സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി എംപിമാരോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച നടന്ന ബിജെപിയുടെ പാര്‍ലമെന്ററി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരുള്‍പ്പെടെയുള്ള ഉന്നത പാര്‍ട്ടി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

  യോഗത്തില്‍, വടക്കുകിഴക്കന്‍ മേഖലയിലെ പാര്‍ട്ടിയുടെ വളര്‍ച്ചയെക്കുറിച്ചും പ്രത്യേക പരാമര്‍ശമുണ്ടായിരുന്നു. കോവിഡ് -19 നെതിരെ വാക്‌സിനേഷന്‍ എടുക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കാന്‍ എംപിമാര്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
  Published by:Jayesh Krishnan
  First published: