ന്യൂഡല്‍ഹി: മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് (Amarinder Sigh) കോണ്‍ഗ്രസില്‍(Congress) നിന്ന് രാജിവെച്ചു(resigns). ഏഴു പേജുള്ള രാജികത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. ട്വിറ്ററിലൂടെയാണ് കോൺഗ്രസ് അധ്യക്ഷയ്ക്കയച്ച കത്ത് അമരീന്ദർ സിംഗ് പുറത്തുവിട്ടത്. ഏഴ് പേജുള്ള രാജിക്കത്തിൽ കോൺഗ്രസിനെതിരെയും നേതാക്കൾക്കെതിരെയും അദ്ദേഹം ആരോപണം ഉന്നയിക്കുന്നുണ്ട്.
"നിങ്ങളുടെയും എന്റെ സ്വന്തം മക്കളെപ്പോലെ ഞാൻ ഇപ്പോഴും അഗാധമായി സ്നേഹിക്കുന്ന നിങ്ങളുടെ കുട്ടികളുടെയും പെരുമാറ്റം എനിക്ക് ശരിക്കും വേദനിച്ചു. 1954 ൽ ഞങ്ങൾ ഒരുമിച്ച് സ്കൂളിൽ പോയിരുന്ന കാലം മുതൽ, ഇപ്പോൾ 67 വർഷമായി, അവരുടെ അച്ഛനെ എനിക്കറിയാവുന്നതാണ്" അമരീന്ദർ സിംഗ് കുറിച്ചു.
“കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ അനുഭവത്തിലൂടെ കടന്നുപോകുന്നതുകൊണ്ട് മറ്റൊരു മുതിർന്ന കോൺഗ്രസുകാരനും ഞാൻ നേരിട്ട അപമാനത്തിന് സമാനമായൊന്ന് അനുഭവിച്ചുകാണില്ലെന്ന് കരുതുന്നു” സിംഗ് കൂട്ടിച്ചേർത്തു.
അതേസമയം അമരീന്ദര്‍ സിങ് കഴിഞ്ഞ മാസം പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍, അമരീന്ദര്‍ സിങ് രൂപീകരിക്കുന്ന പുതിയ പാര്‍ട്ടി വിവിധ അകാലി ഗ്രൂപ്പുകളുമായി സഖ്യത്തിന് ശ്രമിക്കുമെന്നും കര്‍ഷക നിയമങ്ങള്‍ക്കെതിരെ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്ന കര്‍ഷക സമരം അവസാനിപ്പിച്ചാല്‍ ബിജെപിയുമായി സഖ്യം ആകാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പഞ്ചാബില്‍ ആവശ്യം രാഷ്ട്രീയ സ്ഥിരതയും ആഭ്യന്തര വിദേശ ഭീഷണിയില്‍നിന്നുള്ള സുരക്ഷയുമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തത്.
Bypoll Results 2021: ബംഗാളിലെ 4 സീറ്റുകളിലും തൃണമൂലിന് വൻലീഡ്; അസമിൽ ബിജെപിക്ക് മുന്നേറ്റം; രാജസ്ഥാനിൽ കോൺഗ്രസ്
മൂന്ന് ലോക്സഭ (LokSabha) സീറ്റിലേക്കും 13 സംസ്ഥാനങ്ങളിലെ 29 നിയമസഭ സീറ്റിലേക്കും (Assembly Seats) നടന്ന ഉപതെരഞ്ഞെടുപ്പിന്റെ (Bypoll) വോട്ടെണ്ണൽ പുരോഗമിക്കുന്നു. പശ്ചിമ ബംഗാളിൽ (West Bengal) തെരഞ്ഞെടുപ്പ് നടന്ന നാല് നിയമസഭ മണ്ഡലത്തിലും തൃണമൂൽ കോൺഗ്രസ് (Trinamool Congress) വിജയമുറപ്പിച്ചു. ഇതിൽ രണ്ടെണ്ണം നേരത്തെ ബി ജെ പി (BJP) ജയിച്ചവയാണ്. നാലിടത്തും വമ്പൻ ഭൂരിപക്ഷത്തിനാണ് ടിഎംസി (TMC) ലീഡ് ചെയ്യുന്നത്.
ദാദ്ര ആൻഡ് നാഗർ ഹവേലി, ഹിമാചൽ പ്രദേശിലെ മാണ്ഡി, മധ്യപ്രദേശിലെ ഖാണ്ഡ്വ എന്നീ മണ്ഡലങ്ങളിലാണ് ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടന്നത്. ദാദ്ര ആൻഡ് നാഗർ ഹവേലിയിൽ ശിവസേനയും മാണ്ഡിയിൽ കോൺഗ്രസും ഖാണ്ഡ്വയിൽ ബിജെപിയുമാണ് മുന്നിൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.