നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കോൺഗ്രസ് വിടുമെന്ന് സ്ഥിരീകരിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്

  കോൺഗ്രസ് വിടുമെന്ന് സ്ഥിരീകരിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്

  കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ അമരീന്ദർ സിംഗ് ആഭ്യന്തര മന്ത്രി അമിത് ഷായുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തിയിരുന്നു

  അമരീന്ദർ സിംഗ്

  അമരീന്ദർ സിംഗ്

  • Share this:
  കോൺഗ്രസ് വിടുമെന്ന് സ്ഥിരീകരിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കോൺഗ്രസ് വിടുമെന്ന നിലപാട് അമരീന്ദർ വ്യക്തമാക്കിയത്. എന്നാൽ ഇപ്പോൾ ബിജെപിയിലേക്ക് ഇല്ലെന്നും അമരീന്ദർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ അമരീന്ദർ സിംഗ് ആഭ്യന്തര മന്ത്രി അമിത് ഷായുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്  പിന്നാലെയാണ് അമരീന്ദർ നിലപാട് വ്യക്തമാക്കിയത്. അമരീന്ദർ പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

  അമിത് ഷായുമായുള്ള ചർച്ചയിൽ കർഷകരുടെ വിഷയങ്ങളും അജിത് ഡോവലുമായി അതിർത്തി സംസ്ഥാനമായ പഞ്ചാബിലെ സുരക്ഷാ പ്രശ്നങ്ങളും ചർച്ചചെയ്തുവെന്നാണ്  പ്രതികരിച്ചത്. എന്നാൽ അതേസമയം, അമരീന്ദറിനെ കണ്ടതിന് പിന്നാലെ അജിത് ഡോവൽ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ അഭ്യൂഹങ്ങൾ കൂടുതൽ ശക്തമാക്കി.

  പഞ്ചാബ് കോൺഗ്രസിലെ രൂക്ഷമായ പടലപ്പിണക്കത്തിനൊടുവിലാണ് ഈ മാസം 18ന് ഹൈക്കമാൻഡിന്‍റെ നിർദേശപ്രകാരം അമരീന്ദർ മുഖ്യമന്ത്രി പദം രാജിവച്ചത്. പി.സി.സി. അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദുവുമായുള്ള ഭിന്നതകളാണ് രാജിക്കിടയാക്കിയത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അമരീന്ദറിനെ മാറ്റണമെന്നാവശ്യപ്പെട്ട് നാലു മന്ത്രിമാർ അടക്കം 40 എം.എൽ.എമാർ ഹൈക്കമാൻഡിനെ സമീപിക്കുകയായിരുന്നു.

  മുഖ്യമന്ത്രി പദം രാജിവച്ചതിന് പിന്നാലെ അമരീന്ദർ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അനുഭവസമ്പത്തില്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഉപദേശകർ ഇരുവരെയും വഴി തെറ്റിക്കുകയാണെന്നും ആരോപിച്ചിരുന്നു.

  രാജിവച്ചതിന് ശേഷം ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ്, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് എന്നിവരടക്കം അമരീന്ദർ സിങ്ങിനെ ബി.ജെ.പിയിലേക്ക്​ ക്ഷണിച്ചിരുന്നു.

  അമരീന്ദർ സിങ്ങിനെ കേന്ദ്ര കൃഷി മന്ത്രിയാക്കാനും നീക്കമുണ്ടെന്ന് റിപ്പോർട്ടുകളും പുറത്തുവന്നു. ബി.ജെ.പിയിൽ ചേരാൻ വിസമ്മതിക്കുകയാണെങ്കിൽ പുതിയ രാഷ്ട്രീയ സംഘടന രൂപീകരിക്കാൻ കേന്ദ്ര നേതൃത്വം സഹായിക്കുമെന്നു പാർട്ടിയെ എൻ.ഡി.എയുടെ ഭാഗമാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ബി ജെ പി ഇത്തരം വാർത്തകളോട് പ്രതികരിച്ചിട്ടില്ല.
  Published by:user_57
  First published:
  )}