നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Amarinder Singh| പുതിയ പാർട്ടിയുമായി അമരീന്ദർ സിങ്, ബിജെപിയുമായി സഖ്യത്തിന് നിബന്ധന വെച്ചു

  Amarinder Singh| പുതിയ പാർട്ടിയുമായി അമരീന്ദർ സിങ്, ബിജെപിയുമായി സഖ്യത്തിന് നിബന്ധന വെച്ചു

  പഞ്ചാബിൽ ആവശ്യം രാഷ്ട്രീയ സ്ഥിരതയും ആഭ്യന്തര വിദേശ ഭീഷണിയിൽനിന്നുള്ള സുരക്ഷയുമാണെന്ന് അമരീന്ദർ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവ് ട്വീറ്റ് ചെയ്തു.

  Amarinder Singh

  Amarinder Singh

  • Share this:
   ന്യൂഡൽഹി: പുതിയ പാർട്ടിയുമായി മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് (Amarinder Singh). ചൊവ്വാഴ്ചയാണ് പുതിയ പാർട്ടിയുമായി (Political Party) ബന്ധപ്പെട്ട പ്രഖ്യാപനം അമരീന്ദറിന്റെ മാധ്യമ ഉപദേഷ്ടാവ് രവീൺ തുക്രാൽ നടത്തിയത്. എന്നാൽ ബിജെപിയുമായി സഖ്യമുണ്ടാക്കാൻ ഒരു നിബന്ധന മുന്നോട്ടുവെച്ചിട്ടുണ്ട്. കർഷക സമരം അവസാനിപ്പിക്കണമെന്നാണ് ആ നിബന്ധന എന്ന് തുക്രാൽ വ്യക്തമാക്കി.

   സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ, അമരീന്ദർ സിങ് രൂപീകരിക്കുന്ന പുതിയ പാർട്ടി വിവിധ അകാലി ഗ്രൂപ്പുകളുമായി സഖ്യത്തിന് ശ്രമിക്കുമെന്നും കർഷക നിയമങ്ങൾക്കെതിരെ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്ന കർഷക സമരം അവസാനിപ്പിച്ചാൽ ബിജെപിയുമായി സഖ്യം ആകാമെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബിൽ ആവശ്യം രാഷ്ട്രീയ സ്ഥിരതയും ആഭ്യന്തര വിദേശ ഭീഷണിയിൽനിന്നുള്ള സുരക്ഷയുമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

   Also See- Uttarakhand Floods: ഉത്തരാഖണ്ഡ് പ്രളയം: മരണം 46 ആയി; വാഹനങ്ങളും റിസോർട്ടുകളും വെള്ളത്തിൽ മുങ്ങി   പഞ്ചാബ് കോൺഗ്രസിൽ ആഭ്യന്തപ കലഹം രൂക്ഷമായതിന് പിന്നാലെ അമരീന്ദർ സിങ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അമിത് ഷായുടെ വീട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇതിന് പിന്നാലെ അമരീന്ദർ ബി ജെ പിയിൽ ചേരുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. എന്നാൽ, കർഷക സമരം ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച എന്നായിരുന്നു അമരീന്ദർ വ്യക്തമാക്കിയത്.

   Also Read- ജനന സർട്ടിഫിക്കറ്റ്​ പൗരത്വ രേഖയാക്കാൻ കേന്ദ്രസർക്കാര്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്

   അമരീന്ദർ ഇപ്പോഴും കോൺഗ്രസിൽനിന്ന് ഔദ്യോഗികമായി രാജിവെച്ചിട്ടില്ല. അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമം ഹൈക്കമാൻഡ് തുടർന്നു കൊണ്ടിരിക്കുകയാണ്. ഇതുവരെ ഹൈക്കമാൻഡ് അമരീന്ദർ സിങ്ങിനെ തള്ളിപ്പറഞ്ഞിട്ടില്ല. എന്നാൽ, നേരത്തെ തന്നെ അമരീന്ദർ സിങ് ബി ജെ പിയും അകാലിദളുമായി കൂട്ട് ഉണ്ടാക്കിയിരുന്നുവെന്നും ബി ജെ പി അജണ്ടകളായിരുന്നു നടപ്പിലാക്കിയിരുന്നത് എന്നുള്ള ആരോപണവുമായി പഞ്ചാബ് മന്ത്രി പർഘട് സിംഗ് രംഗത്തെത്തിയിട്ടുണ്ട്.
   Published by:Rajesh V
   First published:
   )}