നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Amarinder Singh | പഞ്ചാബ് നിയമസഭയിലേക്ക് 117 സീറ്റിൽ മത്സരിക്കാൻ അമരീന്ദറിന്റെ പുതിയ പാർട്ടി

  Amarinder Singh | പഞ്ചാബ് നിയമസഭയിലേക്ക് 117 സീറ്റിൽ മത്സരിക്കാൻ അമരീന്ദറിന്റെ പുതിയ പാർട്ടി

  പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദുവുമായുള്ള കടുത്ത ഭിന്നതയ്ക്കൊടുവിൽ കഴിഞ്ഞ മാസം അമരീന്ദർ സിംഗ് സംസ്ഥാന സർക്കാരിൽ നിന്ന് അപ്രതീക്ഷിതമായി പുറത്തുപോകുകയായിരുന്നു

  Amarinder Singh

  Amarinder Singh

  • Share this:
   ചണ്ഡീഗഡ്: കോൺഗ്രസിനെ (Congress) നേരിടാൻ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പഞ്ചാബ് (Punjab) മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് (Amarinder Singh). അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെന്നും 117 സീറ്റുകളിലും മത്സരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പഞ്ചാബിൽ അടുത്ത വർഷമാദ്യം തിരഞ്ഞെടുപ്പ് നടക്കും. "പേര് ഇപ്പോൾ പറയാനാവില്ല. പാർട്ടിയുടെ പേരും ചിഹ്നവും ആവശ്യപ്പെട്ട് ഞാൻ തിരഞ്ഞെടുപ്പ് കമ്മീഷനിൽ അപേക്ഷിച്ചിട്ടുണ്ട്. പേരും ചിഹ്നവും അംഗീകരിക്കുമ്പോൾ മാത്രമേ എനിക്ക് നിങ്ങളോട് പറയാൻ കഴിയൂ. തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുന്നത് വരെ നമുക്ക് കാത്തിരിക്കാം, പാർട്ടിക്ക് ഒരു ചിഹ്നവും പേരും വേണമെന്ന് ഞങ്ങൾ അഭ്യർത്ഥിച്ചു," മുൻ മുഖ്യമന്ത്രി പറഞ്ഞു.

   പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന 4.5 വർഷത്തിനിടയിൽ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ 90 ശതമാനത്തിലധികം നടപ്പാക്കിയെന്ന് സിംഗ് പറഞ്ഞു. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദുവുമായുള്ള കടുത്ത ഭിന്നതയ്ക്കൊടുവിൽ കഴിഞ്ഞ മാസം അമരീന്ദർ സിംഗ് സംസ്ഥാന സർക്കാരിൽ നിന്ന് അപ്രതീക്ഷിതമായി പുറത്തുപോകുകയായിരുന്നു.

   സിങ്ങിനെ 'ബിജെപി വിശ്വസ്ത മുഖ്യമന്ത്രി' എന്ന് വിളിച്ച് സിദ്ദു പരിഹസിച്ചിരുന്നു. "കോൺഗ്രസിന്റെ 78 എം.എൽ.എ.മാർക്ക് ഒരിക്കലും ചിന്തിക്കാൻ കഴിയാത്ത പ്രവർത്തനമായിരുന്നു, ED നിയന്ത്രിത പഞ്ചാബിലെ ബി.ജെ.പിയുടെ വിശ്വസ്ത മുഖ്യമന്ത്രി @ capt_amarinder... തന്റെ മുഖം സംരക്ഷിക്കാൻ പഞ്ചാബിന്റെ താൽപ്പര്യങ്ങൾ വിറ്റു! നീതിയെയും ന്യായത്തെയും തടയുന്ന നിഷേധാത്മക ശക്തി നിങ്ങളായിരുന്നു,” സിദ്ദു ട്വീറ്റ് ചെയ്തു.

   ക്യാപ്റ്റൻ സിദ്ദുവിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് ഇങ്ങനെ എഴുതി, "ഞാൻ ജനങ്ങൾക്കുവേണ്ടി ശബ്ദം ഉയർത്തി, സത്യം പറഞ്ഞപ്പോൾ, നിങ്ങൾ എനിക്ക് നേരെ വാതിലുകൾ അടയ്ക്കാൻ ആഗ്രഹിച്ചു! കഴിഞ്ഞ തവണ നിങ്ങൾ സ്വന്തം പാർട്ടി രൂപീകരിച്ചപ്പോൾ നിങ്ങൾ പരാജയപ്പെട്ടു, 856 വോട്ടുകൾ മാത്രം നേടി. പഞ്ചാബിന്റെ താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്തതിന് നിങ്ങളെ ശിക്ഷിക്കാൻ പഞ്ചാബിലെ ജനങ്ങൾ വീണ്ടും കാത്തിരിക്കുകയാണ് !!" - രണ്ട് തവണ പഞ്ചാബ് മുഖ്യമന്ത്രിയും മൂന്ന് തവണ സംസ്ഥാന പാർട്ടി അധ്യക്ഷനുമാക്കിയ കോൺഗ്രസിനോട് വിടപറഞ്ഞ് അമരീന്ദർ സിംഗ് കഴിഞ്ഞയാഴ്ച പറഞ്ഞു.

   Also Read- Amarinder Singh| പുതിയ പാർട്ടിയുമായി അമരീന്ദർ സിങ്, ബിജെപിയുമായി സഖ്യത്തിന് നിബന്ധന വെച്ചു

   ഒരു വർഷത്തിലേറെയായി തങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്ന കർഷകർ ഉൾപ്പെടെയുള്ള ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി സ്വന്തം രാഷ്ട്രീയ പാർട്ടി ഉടൻ പ്രഖ്യാപിക്കും. അമരീന്ദർ സിംഗ് ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചാൽ വലിയ തെറ്റ് ആയിരിക്കുമെന്ന് ചൊവ്വാഴ്ച പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ സിംഗ് രൺധാവ പറഞ്ഞു.

   "ഒരു കോൺഗ്രസ് എംഎൽഎയും അമരീന്ദർ സിങ്ങിന്റെ പാർട്ടിയിൽ ചേരുമെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹം ആർക്കെങ്കിലും സഹായം നൽകിയാൽ അവർ പോകും." മുൻ പഞ്ചാബ് മുഖ്യമന്ത്രിയുടെ പുതിയ രാഷ്ട്രീയ പാർട്ടിയെക്കുറിച്ച് ചോദിച്ചപ്പോൾ നേരത്തെ, കോൺഗ്രസ് നേതാവ് നവ്‌ജ്യോത് കൗർ സിദ്ദു പറഞ്ഞു, പാർട്ടിയോട് കൂറ് പുലർത്തുന്ന ആളുകൾ ഒരിക്കലും പോകില്ലെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു. "അദ്ദേഹത്തിന് പാർട്ടി എല്ലാ സ്വാതന്ത്ര്യവും നൽകിയിട്ടുണ്ട്, പക്ഷേ അദ്ദേഹം ഒരു പ്രവർത്തകനും അധികാരം നൽകിയില്ല, ഒരു മന്ത്രിയെയും എം‌എൽ‌എയെയും കണ്ടിട്ടില്ല. ആരാണ് അദ്ദേഹത്തെ വിശ്വസിക്കുക?" അവർ ചോദിച്ചു.
   Published by:Anuraj GR
   First published:
   )}