നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • തീവ്രവാദ ഭീഷണി: അമർനാഥ് യാത്ര വെട്ടിക്കുറച്ചു; തീര്‍ഥാടകർ എത്രയും വേഗം കശ്മീർ വിടണമെന്ന് നിർദേശം

  തീവ്രവാദ ഭീഷണി: അമർനാഥ് യാത്ര വെട്ടിക്കുറച്ചു; തീര്‍ഥാടകർ എത്രയും വേഗം കശ്മീർ വിടണമെന്ന് നിർദേശം

  Amarnath-Yatra-Feature

  Amarnath-Yatra-Feature

  • Last Updated :
  • Share this:
   ശ്രീനഗർ: അമർനാഥ് യാത്ര വെട്ടിച്ചുരുക്കി തീര്‍ഥാടകർ എത്രയും വേഗം കശ്മീർ നിർദേശവുമായി സംസ്ഥാന സർക്കാർ. ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നീക്കം.

   അമർനാഥിലേക്കുള്ള വാർഷിക തീര്‍ഥയാത്ര അട്ടിമറിക്കാൻ പാകിസ്താൻ പദ്ധതിയിടുന്നുണ്ടെന്ന് വിവരം ലഭിച്ചെന്ന് സൈന്യം അറിയിച്ചതിന് മണിക്കൂറുകൾക്കകമാണ് യാത്ര വെട്ടിക്കുറച്ചുവെന്ന് കശ്മീർ സർക്കാര്‍ പ്രഖ്യാപിച്ചത്. ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.

   Also Read-ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മുതിര്‍ന്ന മാധ്യമ പ്രവർത്തകൻ മരിച്ചു

   'അമർനാഥ് തീർഥാടകരെ പ്രത്യേക ലക്ഷ്യം വച്ച് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആ സാഹചര്യത്തിൽ സുരക്ഷയും ഭദ്രതയും ഉറപ്പു വരുത്താനായി തീർഥാടകരോട് അവരുടെ യാത്ര വെട്ടിച്ചുരുക്കണമെന്ന് നിർദേശിക്കുകയാണ്.. എത്രയും വേഗം കശ്മീർ വിടാനുള്ള നടപടിക്രമങ്ങളും സ്വീകരിക്കണം'.. ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

   എന്നാൽ ഇത് ഒരു സാധാരണ നിർദേശമല്ല എന്നാണ് ഉന്നത സർക്കാർ കേന്ദ്രങ്ങൾ അറിയിച്ചിരിക്കുന്നത്. കശ്മീരില്‍ അസാധാരണ സാഹചര്യമാണെന്നും ഇത് നേരിടാൻ അസാധാരണ നടപടികൾ തന്നെ വേണ്ടി വരുമെന്നുമാണ് ഇവർ അറിയിച്ചിരിക്കുന്നത്. അമർനാഥ് പാതയിൽ നിന്ന് സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തതായി സൈന്യം നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ മുൻനിർത്തി തീർഥാടനം അവസാനിപ്പിക്കാനുള്ള നിർദേശം എത്തിയിരിക്കുന്നത്.

   First published:
   )}