• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രതിപക്ഷ കൂട്ടായ്മയിൽ ഇടത് പാർട്ടികളും ഭാഗമാകണമെന്ന് അമർത്യ സെൻ


Updated: August 26, 2018, 10:48 AM IST
പ്രതിപക്ഷ കൂട്ടായ്മയിൽ ഇടത് പാർട്ടികളും ഭാഗമാകണമെന്ന് അമർത്യ സെൻ

Updated: August 26, 2018, 10:48 AM IST
കൊൽക്കത്ത: അടുത്ത വർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ പ്രതിപക്ഷ കൂട്ടായ്മയിൽ ഇടത് പാർട്ടികളും ഭാഗമാകണമെന്ന് നൊബേൽ പുരസ്കാര ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമർത്യ സെൻ. ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണെന്നും പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്നും അമർത്യ സെൻ അഭിപ്രായപ്പെട്ടു. വർഗീയതയെ ചെറുക്കുക എന്നതാണ് പ്രധാന വെല്ലുവിളി. അതിനെ എതിർക്കുന്നതിൽ നിന്ന് പിന്നോട്ട് പോകരുത്. 2014ൽ 31 ശതമാനം മാത്രം വോട്ട് നേടിയ പാർട്ടി അധികാരത്തിൽ വന്നു. ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണ്. എന്നാൽ അത് മുങ്ങുന്ന കപ്പൽ അല്ലെന്നും കാര്യങ്ങൾ ശരിയായ ദിശയിലാക്കാൻ ഇനിയും അവസരമുണ്ടെന്നും അമർത്യ സെൻ കൊൽക്കത്തയിൽ പറഞ്ഞു.
First published: August 26, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍