നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Reliance| 'അംബാനി കുടുംബം ലണ്ടനിലേക്ക് താമസം മാറ്റുന്നില്ല; പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത': റിലയൻസ്

  Reliance| 'അംബാനി കുടുംബം ലണ്ടനിലേക്ക് താമസം മാറ്റുന്നില്ല; പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത': റിലയൻസ്

  അംബാനി കുടുംബത്തിന്റെ താമസം ഇന്ത്യയിൽനിന്നു ലണ്ടനിലേക്കോ ലോകത്തിന്റെ മറ്റു നഗരങ്ങളിലേക്കോ മാറ്റാൻ ആലോചനയില്ല. ലണ്ടനിലെ സ്റ്റോക് പാർക്കിൽ സ്ഥലം വാങ്ങിയത് ഗോൾഫിങ്ങിനും സ്പോർട്ടിങ് റിസോർട്ടിനുമായാണെന്ന് റിലയൻസ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

  റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി

  റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി

  • Share this:
   മുംബൈ:  ലണ്ടനിലെ സ്റ്റോക് പാർക്കിൽ (Stoke Park) അംബാനി കുടുംബം (Ambani Family) പുതിയ വീട് നിർമിക്കുന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (Reliance Industries Limited) വാർത്താക്കുറിപ്പിൽ അറിയിച്ചു.

   അംബാനി കുടുംബത്തിന്റെ താമസം ഇന്ത്യയിൽനിന്നു ലണ്ടനിലേക്കോ ലോകത്തിന്റെ മറ്റു നഗരങ്ങളിലേക്കോ മാറ്റാൻ ആലോചനയില്ല. ലണ്ടനിലെ സ്റ്റോക് പാർക്കിൽ സ്ഥലം വാങ്ങിയത് ഗോൾഫിങ്ങിനും സ്പോർട്ടിങ് റിസോർട്ടിനുമായാണെന്ന് റിലയൻസ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ആഗോള തലത്തിൽ ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നടപടി മാത്രമാണിത്. സമൂഹമാധ്യമങ്ങളിലടക്കം അഭ്യൂഹം പ്രചരിക്കുന്ന പശ്ചാത്തലത്തിലാണു ഈ പ്രസ്താവനയെന്നും റിലയൻസ് വ്യക്തമാക്കി.

   ''ലണ്ടനിലെ സ്റ്റോക്ക് പാർക്കിൽ താമസമാക്കാൻ അംബാനി കുടുംബം പദ്ധതിയിടുന്നുവെന്ന് ഒരു പത്രത്തിൽ വന്ന വാര്‍ത്ത സോഷ്യൽ മീഡിയയിൽ അനാവശ്യവും അടിസ്ഥാനരഹിതവുമായ ഊഹാപോഹങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. അംബാനി കുടുംബത്തിന്റെ താമസം ഇന്ത്യയിൽനിന്നു ലണ്ടനിലേക്കോ ലോകത്തിന്റെ മറ്റു നഗരങ്ങളിലേക്കോ മാറ്റാൻ ആലോചനയില്ലെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് വ്യക്തമാക്കുന്നു. RILന്റെ അനുബന്ധ കമ്പനിയായ RIIHL അടുത്തിടെ സ്റ്റോക്ക് പാർക്ക് എസ്റ്റേറ്റിലെ പൈതൃക സ്വത്ത് ഏറ്റെടുത്തത് പ്രീമിയർ ഗോൾഫിംഗ്, സ്പോർട്സ് റിസോർട്ടിംഗ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ്. ഈ ഏറ്റെടുക്കൽ ഗ്രൂപ്പിന്റെ അതിവേഗം വളരുന്ന ഉപഭോക്തൃ ബിസിനസ്സ് വർദ്ധിപ്പിക്കും. അതോടൊപ്പം, ഇത് ഇന്ത്യയുടെ പ്രശസ്തമായ ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്റെ കാൽപ്പാടുകൾ ആഗോളതലത്തിൽ വ്യാപിക്കും''- റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് പ്രസ്താവനയിൽ അറിയിച്ചു.

   ലണ്ടനിലെ ബക്കിങ്‌ഹാംഷെയറിൽ 300 ഏക്കർ സ്ഥലത്തുള്ള സ്‌റ്റോക് പാർക്കിനെയാണ് അംബാനി കുടുംബം പുതുവസതിയായി മാറ്റാനൊരുങ്ങുന്നുവെന്നായിരുന്നു മാധ്യമവാർത്തകൾ.
   Published by:Rajesh V
   First published:
   )}