ന്യൂഡൽഹി: മുംബൈ പൊലീസ് ഉദ്യോഗസ്ഥർക്ക് റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ അപ്രതീക്ഷിത സമ്മാനം. 50,000 സ്വീറ്റ് ബോക്സുകളാണ് അംബാനി സമ്മാനമായി നൽകിയിരിക്കുന്നത്.
നിത- മുകേഷ് അംബാനി ദമ്പതികളുടെ മകൻ ആകാശ് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായിട്ടാണ് സമ്മാനം നൽകിയിരിക്കുന്നത്. റസൽ മേത്ത- മോണ മേത്ത ദമ്പതികളുടെ മകൾ ശ്ലോക മേത്തയാണ് ആകാശിന്റെ വധു. മാർച്ച് ഒമ്പതിനാണ് വിവാഹം.
മുംബൈ നഗരത്തിലെ മിക്കവാറും പൊലീസ് സ്റ്റേഷനുകളിലും സ്വീറ്റ് ബോക്സുകൾ എത്തിയിട്ടുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. മകൻറെ വിവാഹത്തോടനുബന്ധിച്ച് അംബാനി കുടുംബം നൽകിയ സ്വീറ്റ് ബോക്സ് കിട്ടയതായി പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി പിടിഐ വ്യക്തമാക്കുന്നു.
മാർച്ച് 9 മുതൽ 11 വരെ മൂന്ന് ദിവസം നീണ്ടതാണ് ആകാശ്- ശ്ലോക വിവാഹാഘോഷം എന്നാണ് ക്ഷണക്കത്തിൽ നിന്ന് വ്യക്തമാകുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.