• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മകളുടെ വിവാഹത്തിനു മുമ്പ് അനുഗ്രഹം തേടി അംബാനി കുടുംബം

news18india
Updated: December 7, 2018, 9:18 PM IST
മകളുടെ വിവാഹത്തിനു മുമ്പ് അനുഗ്രഹം തേടി അംബാനി കുടുംബം
news18india
Updated: December 7, 2018, 9:18 PM IST
ന്യൂഡൽഹി: മകൾ ഇഷ അംബാനിയുടെ വിവാഹത്തിനു മുമ്പ് അനുഗ്രഹം തേടി അംബാനി കുടുംബം. ഉദയ്പൂർ നഗരത്തിനോടുള്ള ആദരസൂചകമായി അന്നദാനവും നടത്തി. ഭിന്നശേഷിക്കാർ ഉൾപ്പെടെ 5100 ആളുകൾക്കാണ് അന്നദാനം (അന്നസേവ) നടത്തിയത്. ഏഴാം തിയതി മുതൽ പത്താം തിയതി വരെ ദിവസം മൂന്നുനേരവും അന്നദാനം നടത്തും.

ഡിസംബർ 8, 9 തിയതികളിലാണ് മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെയും ആനന്ദ് പിരമലിന്‍റെയും വിവാഹം.

അന്നദാനത്തിൽ പങ്കെടുത്ത് മുകേഷ് അംബാനിയും നിത അംബാനിയും

Loading...

കുടുംബാംഗങ്ങൾക്കൊപ്പം മുകേഷ് അംബാനിയും


അന്നദാനത്തിൽ പങ്കെടുക്കുന്ന ഇഷ അംബാനി


 

കുടുംബാംഗങ്ങളായ മുകേഷ് അംബാനി, നിത അംബാനി, അജയ പിരമൽ, സ്വാതി പിരമൽ, ഇഷ, ആനന്ദ് പിരമൽ എന്നിവർ അന്നസേവയിൽ സംബന്ധിക്കാൻ എത്തിയിരുന്നു. ഉദയ്പൂരിലെ നാരായണ സേവ സൻസ്താനിലാണ് അന്നസേവ ചടങ്ങുകൾ നടന്നത്.

കലാരംഗത്ത് കേരളത്തിന്റെ അതിജീവനമാണ് മേളയെന്ന് മുഖ്യമന്ത്രി

700 കോടി പഴങ്കഥ; പ്രളയബാധിത കേരളത്തിന് 800 കോടി നൽകാമെന്ന് ജർമ്മനി

വിവാഹത്തിനെത്തുന്ന അതിഥികൾക്കായി സ്വദേശ് ബസാറും തുടങ്ങിയിട്ടുണ്ട്. പരമ്പരാഗത ശില്പ വിദഗ്ദർ തയ്യാറാക്കിയ കലാരൂപങ്ങളാണ് ഇവിടെ അതിഥികൾക്കായി ഒരുങ്ങുന്നത്. പരമ്പരാഗത ഇന്ത്യൻ കരകൗശല തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സ്വദേശ് ബസാർ ഒരുക്കിയിരിക്കുന്നത്.

First published: December 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍