നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ആംബുലന്‍സ് വാടകയെച്ചൊല്ലി തർക്കം; കോവിഡ് രോഗിയുടെ മൃതദേഹം വഴിയരുകിൽ ഉപേക്ഷിച്ചു

  ആംബുലന്‍സ് വാടകയെച്ചൊല്ലി തർക്കം; കോവിഡ് രോഗിയുടെ മൃതദേഹം വഴിയരുകിൽ ഉപേക്ഷിച്ചു

  ശരത് ഗൗഡ എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ രണ്ട് ആംബുലന്‍സുകളും പൊലീസ് പിടിച്ചെടുത്തു.

  പ്രതീകാത്മക ചിത്രം (പി.ടി.ഐ.)

  പ്രതീകാത്മക ചിത്രം (പി.ടി.ഐ.)

  • Share this:
   ബെംഗളൂരു: വാടകയെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കോവിഡ് രോഗിയുടെ മൃതദേഹം ആംബുലൻസ് ഡ്രൈവർ വഴിയിൽ ഉപേക്ഷിച്ചു. സംഭവത്തിൽ ആംബുലന്‍സ് ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു. ശരത് ഗൗഡ എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ രണ്ട് ആംബുലന്‍സുകളും പൊലീസ് പിടിച്ചെടുത്തു. സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ബാധിച്ച് മരിച്ച അനുജ് സിങ്ങിന്റെ മൃതദേഹം ശ്മശാനത്തില്‍ എത്തിക്കാനാണ് ആംബുലന്‍സ് വിളിച്ചത്.

   യാത്രയ്ക്കിടെ വാടകയായി 18,000 രൂപ അനുജിന്റെ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാൽ അവർ 3000 രൂപ അവര്‍ നല്‍കി. ബാക്കി പണം കിട്ടാത്തതിനെ തുടർന്ന് ശരത്തും സഹായി നാഗേഷും ചേര്‍ന്ന് മൃതദേഹം റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു.

   Also Read ന്യൂനപക്ഷ സ്കോളർഷിപ്പ്: ഹൈക്കോടതി വിധി നിരാശാജനകം; സർക്കാർ അപ്പീൽ നൽകണമെന്ന് കാന്തപുരം

   ആശുപത്രിയില്‍നിന്ന് 19 കിലോമീറ്റര്‍ അകലെയുള്ള ഹെബ്ബാള്‍ ശ്മശാനത്തിലേക്കുള്ള യാത്രയ്ക്കാണ് ശരത് 18,000 രൂപ ആവശ്യപ്പെട്ടത്. കോവിഡ് മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിന് ആദ്യ 10 കിലോമീറ്ററിന് 1500 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 120 രൂപയുമാണു സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.

   Also Read കോവിഡ് ചികിത്സ നിരക്ക്; സര്‍ക്കാര്‍ ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രികള്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കും

   തമിഴ് നടൻ വെങ്കട് ശുഭ കോവിഡ് ബാധിച്ച് മരിച്ചു


   ചെന്നൈ: കോവിഡ് രണ്ടാം തരംഗം തമിഴ് സിനിമാ രംഗത്തിന് നൽകിയത് കനത്ത ആഘാതമാണ്. കഴിഞ്ഞ കുറച്ചുമാസങ്ങളായി നിരവധി കലാകാരന്മാരും അവരുടെ ബന്ധുക്കളുമാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഏറ്റവും ഒടുവിൽ നടനും നിർമാതാവുമായ വെങ്കട്ട് ശുഭയാണ് ശനിയാഴ്ച പുലർച്ചെ കോവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

   Also Read- #Metoo വിവാദം; ഒഎൻവി പുരസ്കാരം നിരസിക്കുന്നുവെന്ന് തമിഴ് കവി വൈരമുത്തു

   വെങ്കട് ശുഭ പത്ത് ദിവസമായി കോവിഡ് ചികിത്സയിലായിരുന്നു. നിര്‍മാതാവും അടുത്ത സുഹൃത്തുമായ ടി ശിവയാണ് മരണവാര്‍ത്ത അറിയിച്ചത്. വെങ്കട് ശുഭയുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. മൊഴി, അഴകിയ തീയേ, കണ്ട നാള്‍ മുതല്‍ തുടങ്ങിയ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇതിനുപുറമെ തമിഴ് സീരിയലുകളിലും വേഷമിട്ടു. ടൂറിങ് ടാക്കീസ് എന്ന യൂട്യൂബ് ചാനലില്‍ സിനിമാ നിരൂപണ പരിപാടി അവതരിപ്പിച്ചിരുന്നു. ഹർഭജൻ സിംഗും ലോസ്ലിയായും അഭിനയിക്കുന്ന ഫ്രണ്ട് ഷിപ്പ് എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചിരുന്നു.

   തുടരെ തുടരെയുള്ള താരങ്ങളുടെ മരണത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. പത്ത് ദിവസം മുൻപാണ് നടൻ നിതീഷ് വീര കോവിഡ് ബാധിച്ച് മരിച്ചത്. കോഡിന്റെ രണ്ടാം തരംഗത്തിൽ ഹാസ്യതാരം പാണ്ഡു, ഗായകൻ കോമാങ്കൻ, സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ്, നടൻ മാരൻ തുടങ്ങി നിരവധി സിനിമാപ്രവർത്തകരെയാണ് തമിഴകത്തിന് നഷ്ടമായിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് കൂടിയായ ജനനാഥനെയും ഈ മാർച്ചിൽ തമിഴകത്തിനു നഷ്ടമായിരുന്നു, ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു ജനനാഥന്റെ അന്ത്യം.


   Published by:Aneesh Anirudhan
   First published:
   )}