HOME » NEWS » India » AMBULANCE DRIVER WHO CHARGED A WHOPPING 14K FOR A 6KM RIDE ARRESTED MM

മഹാമാരിക്കാലത്തെ തീവെട്ടിക്കൊള്ള; ആറ് കിലോമീറ്ററിന് 14,000 രൂപ ഈടാക്കിയ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ശ്മാശനത്തിൽ എത്തിക്കാനായി 14,000 രൂപ ഈടാക്കിയ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

News18 Malayalam | news18-malayalam
Updated: May 3, 2021, 5:47 PM IST
മഹാമാരിക്കാലത്തെ തീവെട്ടിക്കൊള്ള; ആറ് കിലോമീറ്ററിന് 14,000 രൂപ ഈടാക്കിയ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം (പി.ടി.ഐ.)
  • Share this:
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ശ്മാശനത്തിൽ എത്തിക്കാനായി 14,000 രൂപ ഈടാക്കിയ ആംബുലൻസ് ഡ്രൈവറെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. വെറും ആറ് കിലോമീറ്റർ ദൂരത്തിന് വൻ തുക ഈടാക്കിയ കൻന്ധി ലാൻ എന്ന ഡ്രൈവറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഒരുക്കിയ കെണിയിൽ ഇയാൾ വീഴുകയായിരുന്നു. പൊലീസ് കോൺസ്റ്റബിളായ മഹേഷ് മരിച്ച കോവിഡ് രോഗിയെ ശ്മാശാനത്തിൽ എത്തിക്കേണ്ടതുണ്ടെന്ന് പറഞ്ഞ് ഡ്രൈവറെ സമീപിച്ചു. ന്യൂ ലൈഫ് ആശുപത്രിയിൽ നിന്ന് നിഗം ബോധ്ഘട്ട് ശ്മശാനത്തിലക്ക് മൃതദേഹം എത്തിക്കാനാണ് ഡ്രൈവറോട് ആവശ്യപ്പെട്ടത്.

“വെറും ആറ് കിലോമീറ്ററാണ് ആശുപത്രിയും ശ്മശാനവും തമ്മിലുള്ള ദൂരം. എന്നാൽ പതിനാലായിരം രൂപയാണ് ഡ്രൈവർ കോൺസ്റ്റബിളിനോട് ആവശ്യപ്പെട്ടത്.” നോർത്ത് വെസ്റ്റ് ആഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഗുരിക്ക്ബാൽ സിംഗ് സിദ്ദു പറഞ്ഞു.

അറസ്റ്റിലായ 45 വയസുകാരനായ ആംബുലൻസ് ഡ്രൈവർ ജമുന ബസാർ സ്വദേശിയാണ്. ഇത്തരത്തിൽ ചൂഷണം നടത്തുന്നവരെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള കൂടുതൽ പരിശ്രമങ്ങൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.



കോവിഡ് വ്യാപനം രൂക്ഷമായ ഡൽഹിയിൽ നിരവധി പേരാണ് മരണത്തിന് കീഴടങ്ങുന്നത്. ശ്മശാനങ്ങൾക്ക് മുന്നിൽ പോലും ഉള്ള നീണ്ട നിര ഞെട്ടിക്കുന്നതാണ്. ഇതിനിടെയാണ് ഇത്തരം മനുഷിത്വ രഹിതമായ ചില നടപടികളും രാജ്യ തലസ്ഥാനത്ത് നിന്നും റിപ്പോർട്ട് ചെയ്യുന്നത്. അടുത്തിടെ അമിതമായി ആംബുലൻസ് വാടക ഈടാക്കിയ മറ്റൊരാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ പ്രമോദ് കുമാർ എന്ന 30 കാരനാണ് പിടിയിലായത്.

ജസോലയിലെ അപ്പോള ആശുപത്രിയിൽ നിന്നും ഹോളി ഫാമിലി ആശുപത്രിയിലേക്ക് കോവിഡ് ബാധിച്ച രോഗിയെ മാറ്റാൻ 8,500 രൂപയാണ് ഇയാൾ ഈടാക്കിയത്. വെറും അഞ്ച് കിലോമീറ്റർ മാത്രമാണ് രണ്ട് ആശുപത്രികളുടെയും ദൂരം. രോഗിയുടെ ബന്ധുവായ ഇർഷാദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ആദ്യം 9,500 രൂപ ആവശ്യപ്പെട്ട ഡ്രൈവർ വിലപേശിയതിന് ശേഷമാണ് 8,500 രൂപക്ക് തയ്യാറായത് എന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

സോഷ്യൽ മീഡിയകൾ വഴിയും സമാനമായ പരാതികൾ വരുന്നുണ്ട്. കോവിഡ് രോഗികളെയും കൊണ്ട് കുറഞ്ഞ ദൂരത്തിനുള്ള ആംബുലൻസ് സേവനത്തിന് 10,000 രൂപ മുതൽ ചോദിക്കുന്നുവെന്നാണ് പല പോസ്റ്റുകളും പറയുന്നത്. സത്യാവസ്ഥ മനസിലാക്കാനായി പോസ്റ്റിൽ കണ്ട ആബുലൻസ് കമ്പനിയുടെ നമ്പറിൽ വിളിച്ചു നോക്കിയ സോണിയ വിഹാറിൽ നിന്നുള്ള സതീഷ് അറിഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്.

നാല്, അഞ്ച് കിലോമീറ്ററുകൾ മാത്രമുള്ള യാത്രക്ക് 15,000 രൂപ വരെ ആംബുലൻസുകൾ ഈടാക്കുന്നുണ്ട്. തെളിവുകൾ സഹിതം ഇക്കാര്യം പൊലീസിനെ അറിയിക്കുകയും അന്വേഷണത്തിൽ ഡി കെ ആംബുലൻസ് സർവ്വീസ് നടത്തുന്ന ദേവേന്ദ്ര എന്ന ആളാണിതെന്നു കണ്ടെത്തുകയും ചെയ്തു. ഇയാൾക്കെതിരെയും പൊലീസ് നടപടി എടുത്തിട്ടുണ്ട്.

Keywords: Ambulance, Delhi, Covid, Overcharge, Ambulance Charge, കോവിഡ്, ആംബുൻസ്, ഡൽഹി, അമിത ചാർജ്
Published by: user_57
First published: May 3, 2021, 5:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories