ബെംഗളൂരു: കര്‍ണാടകയില്‍ ബെലഗാവി ബിഎംസ് ആശുപത്രിയിലായിരുന്നു സംഭവം. കോവിഡ് രോഗിയുടെ മരണം ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതുകൊണ്ടാണെന്ന് ആരോപിച്ചായിരുന്നു ബന്ധുക്കള്‍ ആശുപത്രി അക്രമിച്ചത്.
ജൂലൈയ് 19നാണ് ശ്വാസതടസവുമായി രോഗിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. പിന്നീട് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ നില വഷളായതോടെ ഇയാളെ ഐസിയുവിലേക്ക് മാറ്റി. എന്നാല്‍ ചികിത്സയോട് പ്രതികരിക്കാതെ രോഗി മരിച്ചു.
TRENDING:'കോവിഡ് രോഗിയുടെ മൃതദേഹത്തിന് മേല്‍ രോഗമില്ലാത്തയാളുടെ മൃതദേഹം വെച്ചു:' വി.വി രാജേഷ് [NEWS]Covid19|സാഹചര്യം ഗുരുതരം; സമ്പൂർണ ലോക്ക്ഡൗൺ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി [NEWS]Covid 19 in Kerala| സംസ്ഥാനത്ത് പുതിയതായി 51 ഹോട്ട്സ്പോട്ടുകൾ കൂടി; ആകെ 397 ഹോട്ട്സ്പോട്ടുകൾ [NEWS]
ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ആശുപത്രി ചികിത്സ നിഷേധിച്ചെന്ന് ആരോപിച്ച് ആശുപത്രി ജീവനക്കാരെ ബന്ധുക്കള്‍ ആക്രമിക്കുകയായിരുന്നു. ഡോക്ടർമാരെയും ജീവനക്കാരെയും ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ പൊലീസ് കോവിഡ് രോഗിയുടെ ബന്ധുക്കള്‍ക്കെതിരെ കേസെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bangalore, Corona, Corona in Kerala, Corona News, Corona outbreak, Corona virus, Corona Virus in India