• HOME
  • »
  • NEWS
  • »
  • india
  • »
  • ബിജെപി നേതാവിന്റെ ബന്ധുവിനെ കോളറിൽ വലിച്ചിഴച്ചു; അമേഠി ജില്ലാ മജിസ്ട്രേറ്റിനെതിരെ നടപടി

ബിജെപി നേതാവിന്റെ ബന്ധുവിനെ കോളറിൽ വലിച്ചിഴച്ചു; അമേഠി ജില്ലാ മജിസ്ട്രേറ്റിനെതിരെ നടപടി

ബിജെപി നേതാവിൻറെ കൊല്ലപ്പെട്ട മകൻ സോനു സിംഗിന്റെ ബന്ധുവായ സുനിൽ സിംഗിനോടാണ് പ്രശാന്ത് ശർമ മോശമായി പെരുമാറിയത്.

amethi dm

amethi dm

  • Last Updated :
  • Share this:
    ലക്നൗ: ബിജെപി നേതാവിന്റെ ബന്ധുവിനെ കോളറിൽ വലിച്ചിഴച്ച അമേഠി ജില്ലാ മജിസ്ട്രേറ്റിനെതിരെ നടപടി. മോശം പെരുമാറ്റത്തിന് പ്രശാന്ത് ശർമയെ സ്ഥലംമാറ്റി. പ്രാദേശിക ബിജെപി നേതാവിൻറെ കൊല്ലപ്പെട്ട മകന്റെ ബന്ധുവിനെ പ്രശാന്ത് ശർമ കോളറിൽ വലിച്ചിഴച്ച് കൊണ്ടു പോകുന്നതിന്റെ ക്ലിപ്പുകൾ പുറത്തു വന്നിരുന്നു.

    also read:സർഫിംഗിനിടെ കാമുകിയോട് വിവാഹ അഭ്യർഥന; പക്ഷെ മോതിരം വെള്ളത്തിൽ പോയി: പിന്നെ ട്വിസ്റ്റ്

    ബിജെപി നേതാവിൻറെ കൊല്ലപ്പെട്ട മകൻ സോനു സിംഗിന്റെ ബന്ധുവായ സുനിൽ സിംഗിനോടാണ് പ്രശാന്ത് ശർമ മോശമായി പെരുമാറിയത്. പോസ്റ്റുമോർട്ടം നടക്കുന്നതിനിടെ പ്രതിഷേധിക്കുമ്പോഴാണ് സംഭവം. കൊല്ലപ്പെട്ടയാളുടെ കുടുംബം ആവശ്യപ്പെട്ടതനുസരിച്ചാണ് പോസ്റ്റുമോർട്ടം നടക്കുന്നിടത്ത് ജില്ലാ മജിസ്ട്രേറ്റ് എത്തിയത്.

    ലോകത്ത് കൊലപാതകങ്ങൾ നടക്കാത്ത ഒരു രാജ്യം പോലും ഉണ്ടാകില്ലെന്നും കുറ്റകൃത്യങ്ങൾ നടക്കുന്നത് തടയാൻ ഭരണകൂടം ദൈവമല്ലെന്നും പ്രശാന്ത് ശർമ പറയുന്നത് ക്ലിപ്പിൽ കേൾക്കാം.

    ദൃശ്യങ്ങൾ പുറത്തു വന്നതോടെ അമേത്തി എംപി സമൃതി ഇറാനി പ്രശാന്ത് ശർമയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ ജോലിയെ ഓർമപ്പെടുത്തിക്കൊണ്ട് സ്മൃതി ഇറാനി ട്വീറ്റ് ചെയ്തിരുന്നു. ജനങ്ങളുടെ ജോലിക്കാരാണ് നമ്മളെന്നും അവരുടെ ഭരണാധികാരികൾ അല്ലെന്നുമായിരുന്നു സ്മൃതിയുടെ ട്വീറ്റ്.

    നേരത്തെയും മോശം സ്വഭാവത്തിന് കുപ്രസിദ്ധി നേടിയ ആളാണ് പ്രശാന്ത് ശർമ.
    First published: