• HOME
  • »
  • NEWS
  • »
  • india
  • »
  • AMID KARNATAKA POLITICAL CRISIS CONGRESS GOES TO

വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം; കോൺഗ്രസ് കോടതിയിലേക്ക്

വിപ്പ് സംബന്ധിച്ച വിധിയിൽ വ്യക്തത വരുത്തണം എന്നാണ് കോൺഗ്രസിന്റെ ആവശ്യം.

എച്ച് ഡി കുമാരസ്വാമി

എച്ച് ഡി കുമാരസ്വാമി

  • News18
  • Last Updated :
  • Share this:
    ബംഗളൂരു: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന കർണാടകയിൽ വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണം എന്ന് ഗവർണർ അന്ത്യശാസനം നൽകിയിരിക്കുകയാണ്.

    also read: Karnataka LIVE: 'വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ന് ഭൂരിപക്ഷം തെളിയിക്കണം'; മുഖ്യമന്ത്രിക്ക് ഗവർണറുടെ കത്ത്

    അതേസമയം സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. വിപ്പ് സംബന്ധിച്ച വിധിയിൽ വ്യക്തത വരുത്തണം എന്നാണ് കോൺഗ്രസിന്റെ ആവശ്യം. വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാൻ വിമത എംഎൽഎമാരെ നിർബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇത് വിപ്പ് ലംഘിക്കുന്നതിനുള്ള അനുമതിയാണോ എന്ന് വ്യക്തമാക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.

    വിശ്വാസവോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകുന്നതിൽ ബിജെപി എംഎൽഎമാർ പ്രതിഷേധവുമായി നിയമസഭയിൽ തുടരുകയാണ്. കോൺഗ്രസ് വിമത എംഎൽഎ ശ്രീമന്ത്പാട്ടീലിന്റെ മൊഴി രേഖപ്പെടുത്താൻ കർണാടക പൊലീസ് മുംബൈയിൽ എത്തി. ബിജെപി എംഎൽഎയെ തട്ടിക്കൊണ്ടുപോയതാണെന്ന കോൺഗ്രസ് ആരോപണത്തിനിടെയാണ് മൊഴിയെടുക്കുന്നത്.
    First published:
    )}