HOME » NEWS » India » AMID PRESSURE BY BOYFRIEND FOR OBSCENE PHOTOS 14 YEAR OLD GIRL ENDS LIFE

അശ്ലീല ചിത്രങ്ങള്‍ ആവശ്യപ്പെട്ട് കാമുകന്‍റെ സമ്മർദ്ദം: 14കാരി ജീവനൊടുക്കി

അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ചു തരാൻ ആവശ്യപ്പെട്ട് ഇയാൾ പലപ്പോഴും പെൺകുട്ടിക്ക് മേൽ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു

News18 Malayalam | news18-malayalam
Updated: April 5, 2021, 3:01 PM IST
അശ്ലീല ചിത്രങ്ങള്‍ ആവശ്യപ്പെട്ട് കാമുകന്‍റെ സമ്മർദ്ദം: 14കാരി ജീവനൊടുക്കി
പ്രതീകാത്മക ചിത്രം
  • Share this:
കൊല്‍ക്കത്ത: അശ്ലീല ചിത്രങ്ങളും വീഡിയോകളും ആവശ്യപ്പെട്ടു കൊണ്ടുള്ള കാമുകന്‍റെ നിർബന്ധം സഹിക്കവയ്യാതെ കൗമാരക്കാരി ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ ജൽപൈഗുരിയിൽ ബനർഹട്ട് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പതിനാലുകാരിയാണ് ജീവനൊടുക്കിയത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.

പൊലീസ് പറയുന്നതനുസരിച്ച് പെൺകുട്ടി, ധൂപ്ഗുരിയിൽ നിന്നുള്ള ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ചു തരാൻ ആവശ്യപ്പെട്ട് ഇയാൾ പലപ്പോഴും പെൺകുട്ടിക്ക് മേൽ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. പെൺകുട്ടി എതിർപ്പ് അറിയിച്ചതോടെ ബന്ധം അവസാനിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇക്കാരണങ്ങൾ ഒക്കെ കൊണ്ട് തന്നെ പെണ്‍കുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

Also Read-യുഡിഎഫ് സ്ഥാനാർഥിയുടെ വീടിന് മുന്നിൽ മുട്ടയും നാരങ്ങയും; കൂടോത്രമെന്ന് പരാതി

കാമുകന്‍റെ വാശിയും പെരുമാറ്റവും കാരണമുള്ള സമ്മർദ്ദം സഹിക്കവയ്യാതെയാകണം പെൺകുട്ടി കടുത്ത തീരുമാനം കൈക്കൊണ്ടതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസായതിന് പിന്നാലെ തന്നെ ആരോപണ വിധേയനായ യുവാവ് ഒളിവിൽ കടന്നിരിക്കുകയാണ്. ഇയാൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പ്രതിയെ എത്രയും വേഗം കണ്ടെത്തി ഇയാൾക്ക് വധശിക്ഷ തന്നെ നൽകണമെന്നാണ് പെൺകുട്ടിയുടെ പിതാവ് ആവശ്യപ്പെടുന്നത്.

പഞ്ചാബിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റൊരു സംഭവത്തിൽ വിവാഹ വാഗ്ദാനം നൽകി കാമുകിയെ വിളിച്ചു വരുത്തി കാമുകനും സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗത്തിനിരയാക്കി.  കാമുകനും സുഹൃത്തുക്കളും ഉൾപ്പെടെ എട്ടു പേർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പഞ്ചാബിലെ ജലന്ധറിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.



ദളിത് വിഭാഗത്തിൽ പെട്ട പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവർക്കായി തിരച്ചിലും ഊർജിതമാക്കിയിട്ടുണ്ട്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായതെന്നാണ് പൊലീസ് പറയുന്നത്.

കുടുംബം നല്‍കിയ പരാതി അനുസരിച്ച്, കേസിലെ മുഖ്യപ്രതിയായ സന്ദീപ് എന്നയാളുമായി പെൺകുട്ടി പ്രണയബന്ധത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് ഇയാൾ ഉറപ്പും നൽകിയിരുന്നു. ഈ ഉറപ്പില്‍ ഇയാളുടെ വാക്ക് വിശ്വസിച്ചെത്തിയ പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ക്കൊപ്പം ചേർന്ന് രണ്ട് ദിവസത്തോളമാണ് ബലാത്സംഗത്തിനിരയാക്കിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി) -048-42448830,  മൈത്രി (കൊച്ചി)- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ) -044-24640050, സുമൈത്രി -(ഡല്‍ഹി)-  011-23389090,  കൂജ് (ഗോവ)- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by: Asha Sulfiker
First published: April 5, 2021, 3:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories