99ാം മൻ കീ ബാത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014 ഒക്ടോബർ 3 നാണ് മൻ കീ ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. 99ാമത്തെ എപ്പിസോഡായിരുന്നു ഇന്ന്.
എല്ലാ മാസത്തേയും അവസാന ഞായറാഴ്ച്ച ഓൾ ഇന്ത്യാ റേഡിയോയിലൂടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പരിപാടിയാണ് മൻ കീ ബാത്ത്. ഇതിന്റെ നൂറാമത്തെ എപ്പിസോൺ ഏപ്രിൽ 30 നാണ്.
Also Read- ‘അയോഗ്യനാക്കപ്പെട്ട എംപി’; ട്വിറ്റര്‍ ബയോ മാറ്റി രാഹുല്‍ ഗാന്ധി
വിവിധ ഉത്സവങ്ങൾ വരാനിരിക്കുന്ന അവസരത്തിൽ പ്രധാനമന്ത്രി രാജ്യത്തെ എല്ലാ മതസ്ഥർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു. ആഘോഷങ്ങൾക്കിടയിൽ കോവിഡ് ജാഗ്രതയിൽ കുറവുണ്ടാകരുതെന്നും പ്രധാമന്ത്രി ഓർമിപ്പിച്ചു. “ഉത്സാഹത്തോടെ ഉത്സവം ആഘോഷിക്കൂ… എന്നാൽ എപ്പോഴും ജാഗരൂകരായിരിക്കുക.” മോദി അഭ്യർത്ഥിച്ചു.
കഴിഞ്ഞ ദിവസം 1,890 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 149 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 9,433 ആയി. നിലവിൽ രാജ്യത്ത് രോഗമുക്തി നിരക്ക് 98.79 ശതമാനമാണ്. ഇന്നലെ ഏഴു പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 5,30,831 ആയി. ഇതുവരെ 220.65 കോടി വാക്‌സിൻ ഡോസുകൾ നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.